ദുബായ് ∙ സൗദിയുടെ ദേശീയ ദിനം അൽ നാസർ ക്ലബ് ആഘോഷിക്കുന്നത് തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയ്ക്കൊപ്പം

ദുബായ് ∙ സൗദിയുടെ ദേശീയ ദിനം അൽ നാസർ ക്ലബ് ആഘോഷിക്കുന്നത് തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയ്ക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സൗദിയുടെ ദേശീയ ദിനം അൽ നാസർ ക്ലബ് ആഘോഷിക്കുന്നത് തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയ്ക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സൗദിയുടെ ദേശീയ ദിനം അൽ നാസർ ക്ലബ് ആഘോഷിക്കുന്നത് തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയ്ക്കൊപ്പം. പരമ്പരാഗത സൗദി വസ്ത്രം ധരിച്ചും വാൾ കയ്യിലേന്തിയുമാണ് ക്ലബിന്റെ ദേശീയദിനാഘോഷ വിഡിയോയിൽ താരം പ്രത്യക്ഷപ്പെട്ടത്. പശ്ചാത്തലത്തിലെ നാടൻ സംഗീതത്തിനൊപ്പം ചുവടുകളും വയ്ക്കുന്നുണ്ട്.

സൗദി സംസ്‌കാരം ഉൾക്കൊള്ളാനുള്ള റൊണാൾഡോയുടെ പ്രതിബദ്ധത പുതിയതല്ല. അദ്ദേഹം കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു, പരമ്പരാഗത സൗദി വസ്ത്രം ധരിച്ച് സൗദി നൃത്തം പോലും അവതരിപ്പിച്ചു. ദേശീയ ദിനാഘോഷത്തിനുള്ള തയാറെടുപ്പിൽ അദ്ദേഹം സൗദി ഷെമാഗ് (തലപ്പാവ്) ധരിക്കുക മാത്രമല്ല സൗദി പാരമ്പര്യങ്ങളോടുള്ള ആഴമായ ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു. 

ADVERTISEMENT

ആരാധകർക്ക് ആവേശം പകരുന്ന മറ്റൊരു കാര്യം റൊണാൾഡോ വരാനിരിക്കുന്ന റിയാദ് സീസണിന്റെ അംബാസഡറാകാൻ പോകുന്നു എന്നതാണ്. അവിടെ അദ്ദേഹത്തിന്റെ നേട്ടങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം ഹൈലൈറ്റ് ആയിരിക്കും. ജനുവരിയിലാണ് റൊണാൾഡോ അൽ നാസർ ക്ലബിൽ ചേർന്നത്. പ്രതിവർഷം 200 ദശലക്ഷം യൂറോയ്ക്ക് 2025 വരെ നീളുന്ന കരാറിൽ ഒപ്പുവച്ചു. നിലവിൽ 7 ഗോളുകളുമായി സൗദി ലീഗിലെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ അദ്ദേഹം മുന്നിലാണ്. സഹതാരം സാദിയോ മാനെയെയും അൽ ഹിലാലിന്റെ താരമായ സലേം അൽ ദോസരിയെയും മറികടന്നു. ഇരുവരും 6 ഗോളുകൾ വീതം നേടിയിട്ടുണ്ട്.

Read Also: ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മലയാളി ബസ് ഡ്രൈവർക്ക് രണ്ടാംതവണയും 22 ലക്ഷത്തിലേറെ രൂപ സമ്മാനം...

ADVERTISEMENT

സൗദിയുടെ ദേശീയ ദിനമായ നാളെ (23) സൗദി ജനത തങ്ങളുടെ സമ്പന്നമായ പൈതൃകത്തെ ആദരിക്കുന്നതിനായി ഗംഭീര ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. രാജ്യത്തുടനീളമുള്ള സ്‌പോർട്‌സ് ക്ലബുകൾ സൗദി പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കും. അതേസമയം വിദേശ താരങ്ങളെ രാജ്യത്തിന്റെ പാരമ്പര്യങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യും.  സെനഗലിന്റെ സാദിയോ മാനെ ഉൾപ്പെടെയുള്ള മറ്റ് കളിക്കാരും ആഘോഷങ്ങളിൽ പങ്കുചേരുന്നത് വിഡിയോയിൽ കാണാം.  ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ ക്ലബിൽ നിരവധി വിദേശ താരങ്ങളുണ്ട്. സ്വന്തം നാട്ടുകാരനായ ഒട്ടാവിയോ, ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാർസെലോ ബ്രോസോവിച്ച് എന്നിവരും ടീമിലുണ്ട്. 

English Summary: Cristiano Ronaldo celebrates Saudi national day in traditional attire