ജിദ്ദ ∙‘ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന പ്രമേയത്തിൽ സൗദി അറേബ്യ ഇന്ന് 93-ാം ദേശീയ ദിനം ആഘോഷിക്കുന്നു. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നു. ലോകത്തിന്റെ നെറുകയിലേക്കുള്ള സൗദിയുടെ പ്രയാണത്തില്‍ രാജ്യം പിന്നിട്ട വഴികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ ∙‘ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന പ്രമേയത്തിൽ സൗദി അറേബ്യ ഇന്ന് 93-ാം ദേശീയ ദിനം ആഘോഷിക്കുന്നു. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നു. ലോകത്തിന്റെ നെറുകയിലേക്കുള്ള സൗദിയുടെ പ്രയാണത്തില്‍ രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്.

ചിത്രം: സൗദി പ്രസ് ഏജൻസി

ചിത്രം: സൗദി പ്രസ് ഏജൻസി
ADVERTISEMENT

ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് ഒരാഴ്ച മുൻപ് തന്നെ തുടക്കമിട്ടിരുന്നു.13 നഗരങ്ങളിലായി ആകാശ വിസ്മയവുമായി സൗദി റോയല്‍ ആര്‍മിയുടെ എയര്‍ഷോ ഒരുക്കുന്നുണ്ട്. ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും സൗദി ദേശീയ ദിനത്തെ ആഘോഷമാക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികളും നടക്കുന്നുണ്ട്. നാവിക സേനയുടെ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകള്‍ അണിനിരത്തിയുളള നാവിക പ്രദര്‍ശനവും ഉണ്ട്. കിഴക്കൻ പ്രവിശ്യയിലെ പ്രധാന നിരത്തുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയർത്തിയും ഭരണാധികാരികളുടെ വർണ ചിത്ര ഫ്ലക്സുകൾ സ്ഥാപിച്ചും അലങ്കരിച്ചിരിക്കുന്നു.

ADVERTISEMENT

ആകർഷമായ കിഴിവുകളും ഓഫറുകളും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചു. അതത് മുനിസിപ്പാലിറ്റികളും വൻ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ താമസക്കാരായ ആളുകളുടെ കൂട്ടായ്മകൾ ചരിത്ര പഠന, വിനോദ യാത്രകൾ, ക്വിസ് മത്സരങ്ങൾ, കായിക വിനോദ വൈജ്ഞാനിക പ്രദർശന പരിപാടികൾ എന്നിവ സംഘടിക്കുന്നു. നാല് ദിവസം മുൻപേ ആരംഭിച്ച ദേശീയ ആഘോഷപരിപാടികൾ അടുത്ത മാസം രണ്ടാം തീയതി വരെ നീളും. ദേശീയദിനമായ ഇന്ന് രാജ്യത്ത് പൊതു അവധിയാണ്.

ADVERTISEMENT

English Summary: Saudi Arabia’s 93rd National Day