ജെറ്റ് സ്‌കീ ഹിറ്റ്; രാജ്യാന്തര മത്സരങ്ങൾ പരിഗണനയിൽ
ദോഹ∙ പഴയ ദോഹ തുറമുഖത്ത് സംഘടിപ്പിച്ച പ്രഥമ ജെറ്റ് സ്‌കീ മത്സരത്തിന് മികച്ച പങ്കാളിത്തം. 2 ദിവസത്തെ മത്സരം കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. 18– 25നും ഇടയിൽ പ്രായമുള്ളവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. കടലിലെ അക്രൊബാറ്റിക് പ്രകടനങ്ങൾ കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. ജല കായിക ഇനങ്ങളോടുള്ള ജനങ്ങളുടെ

ദോഹ∙ പഴയ ദോഹ തുറമുഖത്ത് സംഘടിപ്പിച്ച പ്രഥമ ജെറ്റ് സ്‌കീ മത്സരത്തിന് മികച്ച പങ്കാളിത്തം.
2 ദിവസത്തെ മത്സരം കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. 18– 25നും ഇടയിൽ പ്രായമുള്ളവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. കടലിലെ അക്രൊബാറ്റിക് പ്രകടനങ്ങൾ കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. ജല കായിക ഇനങ്ങളോടുള്ള ജനങ്ങളുടെ താൽപര്യം വർധിക്കുകയാണെന്ന് സംഘാടകരും വ്യക്തമാക്കി.
അടുത്ത മൂന്നാഴ്ചയ്ക്കകം അക്വാത്തലൻ മത്സരങ്ങൾക്കും ദോഹ തുറമുഖം വേദിയാകും. നീന്തൽ, ഓട്ടം ഉൾപ്പെടെയുള്ള മത്സര ഇനങ്ങളാണ് ഉണ്ടാകുക.
പ്രാദേശികമായി നടത്തിയ ജെറ്റ് സ്‌കീ മത്സരങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ചതിനാൽ രാജ്യാന്തര തലത്തിൽ മത്സരങ്ങൾ നടത്താനുള്ള ആലോചനയിലാണ് സംഘാടകർ.
English Summary: Jet Ski competition : Old Doha Port.