ADVERTISEMENT

ദോഹ∙ പഴയ ദോഹ തുറമുഖത്ത് സംഘടിപ്പിച്ച പ്രഥമ ജെറ്റ് സ്‌കീ മത്സരത്തിന് മികച്ച പങ്കാളിത്തം.

2 ദിവസത്തെ മത്സരം കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. 18– 25നും ഇടയിൽ പ്രായമുള്ളവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. കടലിലെ അക്രൊബാറ്റിക് പ്രകടനങ്ങൾ കാണാൻ ഒട്ടേറെ പേരാണ് എത്തിയത്. ജല കായിക ഇനങ്ങളോടുള്ള ജനങ്ങളുടെ താൽപര്യം വർധിക്കുകയാണെന്ന് സംഘാടകരും വ്യക്തമാക്കി. 

അടുത്ത മൂന്നാഴ്ചയ്ക്കകം അക്വാത്തലൻ മത്സരങ്ങൾക്കും ദോഹ തുറമുഖം വേദിയാകും. നീന്തൽ, ഓട്ടം ഉൾപ്പെടെയുള്ള മത്സര ഇനങ്ങളാണ് ഉണ്ടാകുക.

പ്രാദേശികമായി നടത്തിയ ജെറ്റ് സ്‌കീ മത്സരങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ചതിനാൽ രാജ്യാന്തര തലത്തിൽ മത്സരങ്ങൾ നടത്താനുള്ള ആലോചനയിലാണ് സംഘാടകർ. 

English Summary: Jet Ski competition : Old Doha Port.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com