അബുദാബി ∙ യുഎഇയിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാർട്ട് സേവനങ്ങൾക്ക് ദേശീയ ഡിജിറ്റൽ ഐഡി കാർഡായ യുഎഇ പാസ് നിർബന്ധമാക്കി. യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാലെ സ്മാർട്ട് സേവനങ്ങൾക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ ആപിലോ പ്രവേശിക്കാനാകൂ. ദേശീയ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാർട്ട് സേവനങ്ങൾക്ക് ദേശീയ ഡിജിറ്റൽ ഐഡി കാർഡായ യുഎഇ പാസ് നിർബന്ധമാക്കി. യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാലെ സ്മാർട്ട് സേവനങ്ങൾക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ ആപിലോ പ്രവേശിക്കാനാകൂ. ദേശീയ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഉപഭോക്തൃ ഹാപ്പിനസ് വകുപ്പ് ഡയറക്ടർ ഹുമൈദ് ഹസ്സൻ അൽഷംസി പറഞ്ഞു. 

ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി പരീക്ഷണാർഥം ആരംഭിച്ച പദ്ധതി വിജയിച്ചതിനെത്തുടർന്നാണ് മുഴുവൻ സേവനങ്ങൾക്കും യുഎഇ പാസ് നിർബന്ധമാക്കുന്നത്. വ്യവസായ മേഖലയുടെ വളർച്ചയ്ക്കും മത്സര ക്ഷമതയ്ക്കും സുതാര്യതയ്ക്കും ഇത് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു. 

ADVERTISEMENT

ഇതിനകം 16,574 കമ്പനികൾ റജിസ്റ്റർ ചെയ്തതായും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ശേഷിക്കുന്ന കമ്പനികൾ എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്നും അഭ്യർഥിച്ചു.‌ ഇങ്ങനെ ചെയ്താൽ സർവീസ് സെന്ററിൽ നേരിട്ട് ഹാജരാകാതെ തന്നെ 24 മണിക്കൂറും സേവനം ലഭ്യമാക്കാം. മന്ത്രാലയ സേവനങ്ങളെ യുഎഇ പാസുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങൾ ജൂലൈ മധ്യത്തോടെ പൂർത്തിയായി. അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ സേവനം ലഭ്യമാകും.

∙ യുഎഇ പാസ്

ADVERTISEMENT

യുഎഇ പൗരന്മാർക്കും താമസക്കാർക്കുമുള്ള ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ കാർ‍ഡാണ് യുഎഇ പാസ്. സർക്കാർ സ്ഥാപനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിക്കുകയാണ്. ഡിജിറ്റൽ സേവനം ഉപയോഗപ്പെടുത്തുന്ന വ്യക്തിയും കമ്പനിയും യുഎഇ പാസ് മുഖേന സ്ഥിരീകരിച്ച് ഇ–സിഗ്നേച്ചർ നൽകിയാലേ അപേക്ഷ സ്വീകരിക്കൂ. അല്ലാത്തവർ സമയവും പണവും ചെലവാക്കി നേരിട്ട് ഓഫിസിൽ പോകേണ്ടിവരും.

∙ സുരക്ഷിത സേവനം

ADVERTISEMENT

യുഎഇ നിവാസികളുടെ ഡിജിറ്റൽ ഐഡിയായ യുഎഇ പാസ് പൂർണ സുരക്ഷിതമാണെന്നു  ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. വിവിധ സർക്കാർ സേവനങ്ങൾക്കായി ഓൺലൈൻ വഴി അപേക്ഷിച്ചാൽ യുഎഇ പാസ് വഴി സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ട് മൊബൈലിൽ സന്ദേശമെത്തും. പ്രസ്തുത ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിനു മുൻപ് നന്നായി പരിശോധിച്ച് ഉറപ്പാക്കണമെന്നു മാത്രം. അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് അനുമതി നൽകരുത്.  ഡിജിറ്റൽ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ എല്ലാ സർക്കാർ സേവനങ്ങളും യുഎഇ പാസുമായി ബന്ധിപ്പിച്ചുതുടങ്ങി. ധനമന്ത്രാലയം ഓഗസ്റ്റ് മുതൽ യുഎഇ പാസ് ഉപയോഗിച്ചാണ് സേവനം നൽകിവരുന്നത്. അബുദാബിയിൽ കെട്ടിട വാടക കരാറും ഇതുവഴിയാക്കി. മറ്റു മന്ത്രാലയങ്ങളും സർക്കാർ ഓഫിസുകളും പൂർണമായും യുഎഇ പാസിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ യുഎഇ പാസ് എടുത്തവർക്കു മാത്രമേ ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകൂ.

Read also: ദുബായിൽ 3.77 കോടി ദിർഹത്തിന്‍റെ ലഹരിമരുന്ന് പിടികൂടി; ആറ് പേർ അറസ്റ്റിൽ, വിഡിയോ

പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് UAE PASS ഡൗൺലോഡ് ചെയ്ത് എമിറേറ്റ്സ് ഐഡി, പേര്, ജനന തീയതി, ദേശീയത, ഐഡി കാലാവധി എന്നിവ നൽകിയ ശേഷം തിരിച്ചറിയൽ കാർഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം.

English Summary: UAE Pass now mandatory to access MoIAT services.