ADVERTISEMENT

കുവൈത്ത് സിറ്റി∙ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻആർഐ ഫോറം കുവൈത്ത് ചാപ്റ്റർ അടൂരോണം-2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ അടൂരോണം ജനറൽ കൺവീനർ കെസി ബിജു സ്വാഗതം ആശംസിച്ചു. അടൂർ എൻആർഐ ഫോറം കുവൈത്ത് ചാപ്റ്റർ അടൂർ ഭാസി പുരസ്കാരം  മലയാള ചലച്ചിത്ര നടൻ ശ്രീ. സുധിഷിനും അടൂർ എൻ.ആർ.ഐ- കുവൈത്ത് ചാപ്റ്റർ പ്രവാസി പ്രതിഭ പുരസ്കാരം ശ്രീ. ഷമേജ് കുമാറിനും ബാല പ്രതിഭ പുരസ്‌കാരം മാസ്റ്റർ പ്രണവിനും സമ്മാനിച്ചു.

 

അടൂരോണത്തിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ സുധീഷ് സുവനീർ കൺവീനർ മനീഷ് തങ്കച്ചന് നൽകി നിർവഹിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ അടൂർ എൻആർഐ കുടുംബ അംഗങ്ങളുടെ കുട്ടികളെ യോഗത്തിൽ ആദരിച്ചു. അടൂർ ഓപ്പൺ ബാഡ്മിന്റൺ പ്ലയർ പ്രകാശനം സുധീഷ് കേരള ബാഡ്മിന്റൺ താരം ശിവശങ്കറിന് നൽകി നിർവഹിച്ചു. ഉപദേശക സമിതി ചെയർമാൻ ജിജു മോളേത്ത്, ജോയിന്റ് കൺവീനർ ബിജോ.പി.ബാബു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, ട്രഷറർ സുനിൽകുമാർ എ.ജി,  വനിത വിഭാഗം കോഡിനേറ്റർ ആഷാ ശമുവേൽ എന്നിവർ പ്രസംഗിച്ചു. യോഗത്തിന് പോഗ്രാം കൺവീനർ സി.ആർ റിൻസൺ നന്ദി രേഖപ്പെടുത്തി.

 

പതാക ഉയർത്തലോട് കൂടി ആരംഭിച്ച ആഘോഷം സാംസ്കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, അത്തപൂക്കളം, തിരുവാതിര, ഡാൻസ്, ചെണ്ടമേളം, നാടൻപാട്ട്, നാടകം, ചലച്ചിത്ര പിന്നണി ഗായകരായ ലിബിൻ, അക്ബർ, ശ്വേത, അംബിക എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്ന് വരെ നീണ്ടു. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com