റാസൽഖൈമ ∙ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു എമിറാത്തി സഹോദരിമാരായ അമ്നയും മൈത മുഫ്ത മുഹമ്മദും ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്.

റാസൽഖൈമ ∙ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു എമിറാത്തി സഹോദരിമാരായ അമ്നയും മൈത മുഫ്ത മുഹമ്മദും ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു എമിറാത്തി സഹോദരിമാരായ അമ്നയും മൈത മുഫ്ത മുഹമ്മദും ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാസൽഖൈമ ∙ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു എമിറാത്തി സഹോദരിമാരായ അമ്നയും  മൈത മുഫ്ത മുഹമ്മദും  ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ഏഷ്യൻ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുകിടക്കുന്നു. അപകടത്തിൽപ്പെട്ടവർക്ക്  അടിയന്തര സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ വാഹനം നിര്‍ത്തി ചാടിയിറങ്ങി അവർ രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ചുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരുക്കേവരെ അവരുടെ വാഹനത്തിൽ നിന്ന് സഹോദരിമാർ ശ്രമപ്പെട്ട് പുറത്തെടുത്തു. അപകടസ്ഥലത്ത് ആംബുലൻസും റെസ്ക്യൂ ടീമും എത്തുന്നതുവരെ അവർക്ക് പ്രഥമശുശ്രൂഷ നൽകി. ഒന്നിലധികം ജീവൻ രക്ഷിച്ച അവരുടെ വീരകൃത്യം ശ്രദ്ധയിൽപ്പെട്ട റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽ നുഐമിയുടെ നിർദ്ദേശപ്രകാരം  ഇരുവരെയും മാതൃക പൗരന്മാർ എന്ന നിലയ്ക്ക് ആദരിച്ചു. 

സംഭവം അമ്നയുടെയും  മൈത മുഫ്ത മുഹമ്മദിന്റെയും വാക്കുകളിൽ

ADVERTISEMENT

ഞങ്ങൾ റാസൽഖൈമ വിമാനത്താവളത്തിൽ നിന്ന് മടങ്ങുമ്പോൾ ഒരു വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച്  അപകടത്തിൽപ്പെട്ടിരിക്കുന്നതായി കണ്ടു. ഒരു ഏഷ്യൻ കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരുക്കുകളോടെ 50 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ നിലത്ത് വീണു കിടന്നിരുന്നു.  അവരെ ആശ്വസിപ്പിച്ചു. അവരുടെ കുടുംബാംഗങ്ങൾക്ക് കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ആംബുലൻസും പൊലീസ് പട്രോളിങ്ങും എത്തുന്നതുവരെ ഞങ്ങൾ പരുക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകി. അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു ഞങ്ങൾ മടങ്ങിയത്. 

പൗരന്മാരുടെയും പ്രവാസികളുടെയും മാനുഷിക പരിഗണന അഭിനന്ദനാർഹം

ADVERTISEMENT

യുഎഇ പൗരന്മാരും പ്രവാസികളും പ്രകടിപ്പിക്കുന്ന മാനുഷിക പരിഗണനകളെ അംഗീകരിക്കാനും വിലമതിക്കാനും റാസൽഖൈമ പൊലീസിന്റെ പ്രതിബദ്ധത ഇരുവർക്കും നൽകിയ ആദരവിലൂടെ അടിവരയിടുന്നതായി കേണൽ അൽ നഖ്ബി പറഞ്ഞു. സെന്റർ ഫോർ ട്രാഫിക് ആൻഡ് ലൈസൻസിങ് സേവനങ്ങളെയും അഭിനന്ദിച്ചു. ഇത്തരം ശ്രമങ്ങൾ ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നു. വാഹനാപകടങ്ങളിൽപ്പെട്ടവർക്ക് സമഗ്രമായ പിന്തുണ നൽകുന്നതിൽ അമ്‌നയും മൈത മുഫ്താ മുഹമ്മദും പ്രകടിപ്പിച്ച ആർജവവത്തെയും സുരക്ഷാ അവബോധത്തെയും ബഹുമാനിക്കുന്നു. ഇരുവരുടെയും മാനുഷിക പ്രകടനം സമൂഹത്തിൽ സുരക്ഷിതത്വവും സുരക്ഷയും ഉയർത്തിപ്പിടിക്കുന്നു. റാസൽഖൈമ പൊലീസിനോട് സഹോദരിമാർ നന്ദി അറിയിച്ചു. സാമൂഹികവും ദേശീയവുമായ കടമയാണ് നിറവേറ്റിയതെന്ന് ഇരുവരും പ്രതികരിച്ചു.

English Summary:  Two Emirati sisters honoured by RAK police