ദോഹ∙ ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ, ഹരിത കാഴ്ചകൾക്ക് തിങ്കളാഴ്ച ദോഹയിലെ അൽബിദ പാർക്കിൽ തുടക്കമാകും. 179 ദിവസം നീളുന്ന രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനം 'എക്‌സ്‌പോ 2023 ദോഹ'യിലേക്ക് പ്രതീക്ഷിക്കുന്നത് 30 ലക്ഷം സന്ദർശകരെ. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്നതാണ് പ്രമേയം. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ, ഹരിത കാഴ്ചകൾക്ക് തിങ്കളാഴ്ച ദോഹയിലെ അൽബിദ പാർക്കിൽ തുടക്കമാകും. 179 ദിവസം നീളുന്ന രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനം 'എക്‌സ്‌പോ 2023 ദോഹ'യിലേക്ക് പ്രതീക്ഷിക്കുന്നത് 30 ലക്ഷം സന്ദർശകരെ. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്നതാണ് പ്രമേയം. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള എക്‌സ്‌പോയിൽ ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങളും രാജ്യാന്തര സ്ഥാപനങ്ങളും പങ്കെടുക്കും.

 മാർച്ച് 28 വരെ ലോകത്തിന് എക്കാലത്തെയും അവിസ്മരണീയ ഹോർട്ടികൾചറൽ എക്‌സ്‌പോ സമ്മാനിക്കുകയാണ് ലക്ഷ്യം. നഗരസഭ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് എക്‌സ്‌പോ.  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനപ്പുറം കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്തുള്ള സമ്മേളനങ്ങളും നടക്കും. 

ADVERTISEMENT

കാർഷിക മേഖലയിലെ പുതിയ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിക്കും. കാർബൺ പ്രസരണം കുറച്ചുകൊണ്ട് സുസ്ഥിരതയിലൂന്നിയാണ് പ്രദർശന നഗരിയുടെ പ്രവർത്തനങ്ങൾ. ഇന്റർനാഷനൽ, ഫാമിലി, കൾചറൽ എന്നിങ്ങനെ 3 സോണുകളായി തിരിച്ചാണ് പവിലിയനുകൾ ക്രമീകരിച്ചത്. 

ADVERTISEMENT

സമ്മേളനങ്ങൾക്കും ചർച്ചകൾക്കും വേദിയാകുന്ന എക്‌സ്‌പോ ഹൗസിന് പുറമെ ജൈവ മ്യൂസിയവും പരിസ്ഥിതി സെന്ററും ഗൗരവമേറിയ കാഴ്ചകൾ സമ്മാനിക്കും. ഖത്തറിന്റെയും അറബ് മേഖലയുടെയും പാരമ്പര്യവും പൈതൃകവും കോർത്തിണക്കിയാണ് പവിലിയനുകളുടെ ഡിസൈൻ. സന്ദർശകരെ സ്വാഗതം ചെയ്തുകൊണ്ട് രാജ്യമാകെ അലങ്കാരങ്ങൾ നിറഞ്ഞു. ദോഹ മെട്രോ സ്‌റ്റേഷനുകളും ദോഹ എക്‌സ്‌പോ യാത്രക്കാർക്കായി സജ്ജമായി. 6 മാസവും സന്ദർശകർക്കായി തൽസമയ വിനോദ പരിപാടികളും സംഘടിപ്പിക്കും. 

ADVERTISEMENT

കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി കുടുംബ സൗഹൃദ പരിപാടികൾ നടക്കും. ഫിഫ ലോകകപ്പിന് ശേഷം ഖത്തറിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഇവന്റ്, മധ്യപൂർവ-വടക്കൻ ആഫ്രിക്കൻ മേഖലയിലെ പ്രഥമ രാജ്യാന്തര ഹോർട്ടികൾചറൽ എക്‌സ്‌പോ,  നിർമിത ബുദ്ധിയുടെ സഹായത്തോടെ നടക്കുന്ന ആദ്യ ഹോർട്ടികൾചറൽ എക്‌സ്‌പോ, ഇതുവരെയുള്ളതിൽ വച്ചേറ്റവും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന പ്രദർശനം, പൂർണമായും പരിസ്ഥിതി സൗഹൃദ, സുസ്ഥിരതയിലൂന്നിയ പ്രദർശനം എന്നിങ്ങനെ ഏറെ സവിശേഷതകൾ നിറഞ്ഞ  എക്‌സ്‌പോയ്ക്കാണ് ദോഹ ആതിഥേയത്വം വഹിക്കുന്നത്. 

∙ പ്രാദേശിക – ഗാർഹിക ഉൽപ്പന്നങ്ങളുടെ പ്രദർശനം

കുടുംബ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിൽ എക്‌സ്‌പോ 2023 ദോഹയിൽ ഗാർഹിക ഉൽപന്നങ്ങളുടെ പ്രദർശനം. ഫ്രം ദ് ഹോംലാൻഡ് എന്ന സംരംഭത്തിന് കീഴിൽ എക്‌സ്‌പോയിലെ ഫാമിലി സോണിൽ ആണ് 60 പ്രാദേശിക പദ്ധതികളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നത്. ദേശീയ ഉൽപന്ന പദ്ധതികളുടെ ഓഹരി പങ്കാളികളെ ശാക്തീകരിക്കാനും പ്രാദേശിക, ആഗോള തലത്തിൽ അവരുടെ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.   ഭക്ഷ്യ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, തേൻ, പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ എന്നിവയെല്ലാമാണ് പ്രദർശിപ്പിക്കുക. സുസ്ഥിരതാ സംസ്‌കാരത്തിലൂന്നിയുള്ളതാണ് സംരംഭം.

English Summary: Expo 2023 Doha Qatar: The Green Desert, Better Environment