മനാമ∙ ബഹ്‌റൈനിൽ രാത്രികാലങ്ങളെ സജീവമാക്കിയിരുന്ന ഫസ്റ്റ്ക്ലാസ് റസ്റ്ററന്റുകൾ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് അടച്ചു പൂട്ടി. ബഹ്‌റൈന്റെ എന്റർടെയിന്റ് മെന്റ് ഏരിയ എന്ന് അറിയപ്പെടുന്ന ബ്ലോക്ക് 338 ഏരിയയിലെ 32 ബാർ / റസ്റ്ററന്റുകളാണ് കഴിഞ്ഞയാഴ്ച അടച്ചത്. ബാറുകളുടെയും റസ്റ്ററാന്റുകളുടെയും മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈനിൽ രാത്രികാലങ്ങളെ സജീവമാക്കിയിരുന്ന ഫസ്റ്റ്ക്ലാസ് റസ്റ്ററന്റുകൾ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് അടച്ചു പൂട്ടി. ബഹ്‌റൈന്റെ എന്റർടെയിന്റ് മെന്റ് ഏരിയ എന്ന് അറിയപ്പെടുന്ന ബ്ലോക്ക് 338 ഏരിയയിലെ 32  ബാർ / റസ്റ്ററന്റുകളാണ് കഴിഞ്ഞയാഴ്ച  അടച്ചത്. 

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബഹ്‌റൈനിൽ അധികൃതർ അടച്ചുപൂട്ടിയ ഫസ്റ്റ് ക്ലാസ് റസ്റ്ററന്റുകൾ ഉൾപ്പെട്ട 338 ബ്ലോക്ക്.

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബഹ്‌റൈനിൽ അധികൃതർ അടച്ചുപൂട്ടിയ ഫസ്റ്റ് ക്ലാസ് റസ്റ്ററന്റുകൾ ഉൾപ്പെട്ട 338 ബ്ലോക്ക്.
ADVERTISEMENT

ബാറുകളുടെയും റസ്റ്ററാന്റുകളുടെയും മാത്രമല്ല ഡിജെ പാർട്ടികൾ ആസ്വദിക്കുന്നവരുടെയും കൂടി ഇടമാണ്  338 ബ്ലോക്ക്.  കേരളാ റസ്റ്ററന്റ് മുതൽ ഇന്ത്യയിലെ പല വൈവിദ്ധ്യമാർന്ന രുചികളും ജപ്പാനീസ്, തായ്, ഐറിഷ്, യൂറോപ്യൻ  രാജ്യങ്ങളുടെയും   ബ്രാൻഡഡ് കമ്പനികളുടെ  സ്റ്റീക്സ് , സീഫുഡ്, ബർഗറുകൾ തുടങ്ങിയവയുടെയും  വലിയ ശ്രേണി തന്നെ ഇവിടെ പ്രവർത്തിക്കുന്നു. സഞ്ചാരികൾക്കും  സന്ദർശകർക്കും വിനോദപരിപാടികൾ അല്പം ലഹരിയോടെ ആസ്വദിക്കുന്നവർക്കും ഏറെ ഇഷ്ടമുള്ള   ഈ ബ്ലോക്കിൽ  ലൈവ് ബാൻഡുകൾ, നൃത്തങ്ങൾ എന്നിവയുടെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ  മുതൽ  ഗസലുകളും നേർത്ത സംഗീതവും ആസ്വദിക്കാം.  

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബഹ്‌റൈനിൽ അധികൃതർ അടച്ചുപൂട്ടിയ ഫസ്റ്റ് ക്ലാസ് റസ്റ്ററന്റുകൾ ഉൾപ്പെട്ട 338 ബ്ലോക്ക്.

രാത്രികാലങ്ങൾ ആഘോഷമാക്കാനാകുന്ന എല്ലാ ചേരുവകളുടെയും റസ്റ്ററന്റുകൾ പലതും നിയമ പ്രശ്നങ്ങളെ തുടർന്ന് അടച്ചത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പലരുടെയും തൊഴിലിനെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താലാണ് ഇത്രയധികം  റസ്റ്ററന്റുകൾക്ക് പൂട്ട് വീണത്. വൻ തുക പിഴ അടച്ച ശേഷം ടൂറിസം മാനദണ്ഡങ്ങൾ എല്ലാ പാലിച്ചതിനു ശേഷം മാത്രമേ ഇവ ഇനി പഴയ പോലെ പ്രവർത്തിക്കാൻ ആവുകയുള്ളൂ എന്നാണ് ലഭിച്ച നിർദേശമെന്ന്  ഒരു റസ്റ്ററന്റ് ഉടമ പറഞ്ഞു . പരിശോധനകളുടെ അടിസ്‌ഥാനത്തിൽ കൃത്യവിലോപം നടത്തിയ രീതി അനുസരിച്ച് 10,000  ദിനാർ മുതൽ 30,000  ദിനാർ വരെയാണ് പല റസ്റ്ററന്റുകൾക്കും പിഴ വീണിട്ടുള്ളത്. സ്വദേശി ഉടമകളിൽ നിന്ന് സബ് ലീസിങ് എടുത്തു നടത്തുന്ന റസ്റ്ററന്റുകളിൽ  പലതിനും ഇപ്പോൾ അധികൃതർ നടപ്പാക്കിയിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിച്ചിട്ടില്ലെന്ന് മാത്രമല്ല, ജീവനക്കാർക്ക്  നിയമാനുസൃത വീസയും ഉണ്ടായിരുന്നില്ല. 

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബഹ്‌റൈനിൽ അധികൃതർ അടച്ചുപൂട്ടിയ ഫസ്റ്റ് ക്ലാസ് റസ്റ്ററന്റുകൾ ഉൾപ്പെട്ട 338 ബ്ലോക്ക്.

ADVERTISEMENT

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബഹ്‌റൈനിൽ അധികൃതർ അടച്ചുപൂട്ടിയ ഫസ്റ്റ് ക്ലാസ് റസ്റ്ററന്റുകൾ ഉൾപ്പെട്ട 338 ബ്ലോക്ക്.

∙ പൂട്ട് വീണത് കൂടുതലും  മലയാളി റസ്റ്ററന്റുകൾക്ക്  

ADVERTISEMENT

 338 പ്രദേശത്തെ റസ്റ്ററന്റുകളിൽ അടച്ചുപൂട്ടിയവയിൽ ഏറിയ കൂറും  മലയാളി ഉടമകൾ നടത്തുന്നവയാണ്. പലപ്പോഴും ആഴ്ചകളുടെയോ കുറച്ച്  മാസങ്ങളുടെയോ മാത്രം  നടത്തിപ്പിന് ശേഷം  പലരിലൂടെ  കൈമാറ്റം   ചെയ്യപ്പെടുന്ന ഇത്തരം റസ്റ്ററന്റുകളുടെ  വില്പന   വളരെ ചെറിയ കാലയളവിലാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ റസ്റ്ററന്റ് വിൽക്കുന്നവർ നൽകുന്ന രേഖകളുടെ മാത്രം അടിസ്‌ഥാനത്തിൽ നടക്കുന്ന ഇത്തരം കൈമാറ്റങ്ങളുടെ നിയമപരമായ  വശങ്ങൾ പലതും പരിശോധിക്കപ്പെടാതെ പോയതാണ് പലർക്കും വിനയായത്.  ശുചിത്വത്തിനും  ഭക്ഷ്യ സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകിക്കൊണ്ട് ബഹ്‌റൈൻ  ദീർഘവീക്ഷണത്തോടെ മുന്നേറുന്നതിന്റെ ഭാഗമായി അധികൃതർ ഇത്തരം സ്‌ഥാപനങ്ങളിൽ പരിശോധനകൾ കർശനമാക്കുകയും  നിയമം നടപ്പാക്കുകയും ചെയ്തതോടെ സ്‌ഥാപനങ്ങൾക്ക് പൂട്ട് വീഴുകയായിരുന്നു. വൈകീട്ടോടെ സജീവമായിരുന്ന 338 ബ്ലോക്കിലെ ബഹുഭൂരിപക്ഷം റസ്റ്ററന്റുകളും അടച്ചതോടെ വർണക്കാഴ്ചകളാൽ സമൃദ്ധമായ ഈ പ്രദേശം ഇപ്പോൾ  ശൂന്യമായ അവസ്‌ഥയിലാണ്‌ 

∙ ജോലിയിയില്ലാതെ വെയിറ്റർമാർ; റിയാലിറ്റി ഷോയിലെ കലാകാരന്മാരും പെരുവഴിയിൽ 

32  റസ്റ്ററന്റുകൾ അടച്ചതോടെ ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന  മലയാളി പെൺകുട്ടികൾ അടക്കമുള്ള ഒട്ടേറെ വെയിറ്റർമാർ ജോലിയില്ലാത്ത അവസ്‌ഥയിലാണ്‌. ലക്ഷങ്ങൾ ഏജന്റുമാർക്ക് നൽകി വെയ്റ്റർമാരായി ജോലിക്ക് എത്തിയതാണ് ഇവരിൽ പലരും. റസ്റ്ററന്റുകളിലെ ഉപഭോക്താക്കൾ നൽകുന്ന ടിപ്‌സ് മാത്രമാണ്  ഇവരുടെ ശമ്പളം. താമസ സ്‌ഥലത്തിന്റെ വാടക അടക്കമുള്ളവ ടിപ്‌സ്  ലഭിക്കുന്ന തുകയിൽ നിന്ന് തന്നെയാണ് കണ്ടത്തിയിരുന്നതും. സ്‌ഥാപനത്തിന്റെ വീസയിൽ അല്ലാതെ ജോലി ചെയ്യുന്നവരായത് കാരണം ഉടമകൾക്ക്  ഇവരെ സംരക്ഷിക്കേണ്ട ബാധ്യതയും ഇല്ല.  അത് കൊണ്ട് തന്നെ  നൂറുകണക്കിന് വെയിറ്റർമാർ ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്. 

അതു പോലെ റസ്റ്ററന്റുകലെ സജീവമാക്കിയിരുന്ന മ്യൂസിക് ബാൻഡ് അംഗങ്ങളും ജോലി നഷ്ടപ്പെട്ട അവസ്‌ഥയിലാണുള്ളത്. ഇവരും ഉപഭോക്താക്കൾ നൽകുന്ന ടിപ്‌സ് മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്. നാട്ടിലെ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റ് അടക്കമുള്ള നിരവധി ഗായികാ ഗായകന്മാരാണ് ഇപ്പോൾ വരുമാനം ഇല്ലാതെ ആശങ്കയിലായിരിക്കുന്നത്. പിഴയടച്ച് നിയമാനുസൃത സ്‌ഥാപനമാക്കി റസ്റ്ററന്റുകൾ വീണ്ടും തുറക്കാൻ  ഏറെ നാൾ കാത്തിരിക്കേണ്ടി വരുമെന്നുള്ളതും  കലാകാരന്മാരെയും തൊഴിലാളികളെയും ഏറെ  ആശങ്കപ്പെടുത്തുന്നു.

English Summary: Violation: Bars and restaurants locked down in Bahrain

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT