നിരത്തുകൾ കീഴടക്കാൻ യുവരാജാക്കന്മാർ; അപൂർവ ആഡംബര കാറുകളുടെ പ്രദർശനത്തിന് ഇനി മൂന്ന് നാൾ മാത്രം
ദോഹ∙ മേന മേഖലയിലെ പ്രഥമ ജനീവ രാജ്യാന്തര മോട്ടർ ഷോയ്ക്ക് ഇനി 3 നാൾ. പുതുപുത്തൻ പ്രീമിയർ കാറുകളുടെ പ്രദർശനത്തിന് പുറമെ രാജ്യമാകെ കാണാക്കാഴ്ചകൾ ഏറെ. ഈ വ്യാഴാഴ്ച മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് (ഡിഇസിസി) പ്രദർശനം. ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. മധ്യപൂർവദേശത്തും വടക്കൻ
ദോഹ∙ മേന മേഖലയിലെ പ്രഥമ ജനീവ രാജ്യാന്തര മോട്ടർ ഷോയ്ക്ക് ഇനി 3 നാൾ. പുതുപുത്തൻ പ്രീമിയർ കാറുകളുടെ പ്രദർശനത്തിന് പുറമെ രാജ്യമാകെ കാണാക്കാഴ്ചകൾ ഏറെ. ഈ വ്യാഴാഴ്ച മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് (ഡിഇസിസി) പ്രദർശനം. ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. മധ്യപൂർവദേശത്തും വടക്കൻ
ദോഹ∙ മേന മേഖലയിലെ പ്രഥമ ജനീവ രാജ്യാന്തര മോട്ടർ ഷോയ്ക്ക് ഇനി 3 നാൾ. പുതുപുത്തൻ പ്രീമിയർ കാറുകളുടെ പ്രദർശനത്തിന് പുറമെ രാജ്യമാകെ കാണാക്കാഴ്ചകൾ ഏറെ. ഈ വ്യാഴാഴ്ച മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് (ഡിഇസിസി) പ്രദർശനം. ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. മധ്യപൂർവദേശത്തും വടക്കൻ
ദോഹ∙ മേന മേഖലയിലെ പ്രഥമ ജനീവ രാജ്യാന്തര മോട്ടർ ഷോയ്ക്ക് ഇനി 3 നാൾ. പുതുപുത്തൻ പ്രീമിയർ കാറുകളുടെ പ്രദർശനത്തിന് പുറമെ രാജ്യമാകെ കാണാക്കാഴ്ചകൾ ഏറെ. ഈ വ്യാഴാഴ്ച മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് (ഡിഇസിസി) പ്രദർശനം. ശനിയാഴ്ച മുതലാണ് പൊതുജനങ്ങൾക്ക് പ്രവേശനം. മധ്യപൂർവദേശത്തും വടക്കൻ ആഫ്രിക്കൻ മേഖലയിലും (മേന) ഇതാദ്യമായാണ് ജനീവ രാജ്യാന്തര മോട്ടർ ഷോ നടക്കുന്നത്. 30 ലോകോത്തര വാഹന ബ്രാൻഡുകളാണ് പുത്തൻ മോഡലുകളുമായി പ്രദർശനത്തിനെത്തുന്നത്. പത്തോളം ലോക പ്രീമിയർ, ഇരുപതോളം മേഖലാ പ്രീമിയർ കാറുകളാണ് ഷോയിലുള്ളത്.
ഡിഇസിസിയിൽ ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. പ്രവൃത്തി ദിനങ്ങളിൽ പ്രവേശനം സൗജന്യമാണ്. വാരാന്ത്യങ്ങളിൽ ഒരാൾക്ക് 50 റിയാലാണ് നിരക്ക്. പ്രവേശനത്തിനുള്ള ടിക്കറ്റുകൾക്ക്: https://tickets.virginmegastore.me/qa/others/20431/geneva-international-motor-show
വാഹനപ്രേമികൾക്കായി പരിപാടികളേറെ
സീലൈനിലെ ദ് ഔട്ട്‌പോസ്റ്റ് അൽ ബരാരിയിലാണ് അഡ്വഞ്ചർ ക്ലബ്. ഈ മാസം 7 മുതൽ 13 വരെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 8 വരെ ഓഫ് റോഡ് വാഹന പ്രകടനം, അപൂർവ മോഡൽ കാറുകളുടെ പ്രദർശനം, സാൻഡ് ബോർഡിങ്, ഒട്ടക സവാരി, ഡ്യൂൺ ബഗീസ്, ഹീറോ ആക്ട്, തൽസമയ സംഗീത പരിപാടികൾ, കുക്കിങ് തുടങ്ങി വിവിധപരിപാടികൾ കാണാം. പ്രവേശനം ടിക്കറ്റ് മൂലം. ഖത്തർ ഓട്ടോ മ്യൂസിയവും കാർ ഡിസൈൻ ന്യൂസും ജിംസ് ഖത്തറും ചേർന്ന് സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ഡിസൈൻ ഫോറം ഈ മാസം 9ന് ഖത്തർ ദേശീയ മ്യൂസിയത്തിൽ നടക്കും. കാർ ഡിസൈനുകളുടെ ഭാവിയെക്കുറിച്ചുള്ള പരിപാടിയിൽ വാഹന രംഗത്തെ വിദഗ്ധർ പങ്കെടുക്കും.
ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ ഡ്രൈവിങ് ആസ്വാദ്യകരമാക്കുന്ന ട്രാക്ക് ഡേയ്‌സ് 11 മുതൽ 14 വരെ വൈകിട്ട് 5 മുതൽ രാത്രി 10 വരെ നടക്കും. വിഖ്യാത ബ്രാൻഡുകൾക്കും അവരുടെ അതിഥികൾക്കുമായി 4 എക്‌സ്‌ക്ലൂസീവ് ട്രാക്ക് ദിനങ്ങളാണ് സംഘടിപ്പിക്കുന്നത്. സിറ്റി പ്ലേ ഗ്രൗണ്ട്, പരേഡ് ഓഫ് എക്‌സലൻസ് തുടങ്ങിയ ഇവന്റുകൾ ലുസെയ്ൽ ബൊളെവാർഡിലാണ് നടക്കുന്നത്. 12 മുതൽ 14 വരെ വൈകിട്ട് 5 മുതൽ രാത്രി 10 വരെ വാഹന പരേഡ്, വിനോദ, സംഗീത പരിപാടികൾ തുടങ്ങി വിസ്മയിപ്പിക്കുന്ന പരിപാടികളാണ് അരങ്ങേറുക. 12ന് വൈകിട്ട് 7 മുതൽ രാത്രി 9 വരെയാണ് പരേഡ് ഓഫ് എക്‌സലൻസ്. 1.3 കിലോമീറ്റർ നീളുന്ന നടപ്പാതയിൽ 100 ഡ്രീം കാറുകളുടെയും അപൂർവ ആഡംബര കാറുകളുടെയും പരേഡാകും ബൗളെവാർഡിലെ പ്രധാന ആകർഷണം. പ്രവേശനം സൗജന്യം.
ക്ലാസിക് ഗാലറിയിൽ അപൂർവ കാറുകൾ
ദോഹ∙ അമീരി കാറുകൾ മുതൽ പോപ്മൊബീൽ വരെയുള്ള അപൂർവ മോഡൽ കാറുകളുടെ ക്ലാസിക് ഗാലറിയാണ് ജനീവ മോട്ടർ ഷോയിലെ പ്രധാന ആകർഷണം. ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് ക്ലാസിക് ഗാലറി. ക്ലാസിക് കാറുകൾ വാങ്ങുന്നവരെയും ശേഖരിക്കുന്നവരെയും വാഹന പ്രേമികളെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന പ്രദർശനമാണിത്. മുൻനിര കോൺകോർസ് ഡി എലഗൻസ് ഇവന്റുകളിൽ നിന്നുള്ള ബെസ്റ്റ് ഓഫ് ഷോ ജേതാക്കൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങളാണ് ക്ലാസിക് ഗാലറിയെ സമ്പന്നമാക്കുക. മഹാരാജ കാറുകൾ, ഔദ്യോഗിക സ്‌റ്റേറ്റ് കാറുകൾ, റോഡ്‌സ്‌റ്റേഴ്‌സ്, പോപ്‌മൊബീൽ എന്നിവയും കാണാം. ഖത്തറിന്റെ റോൾസ് റോയിസ് ഫാന്റം വി ആണ് പ്രദർശനത്തിലെ സ്റ്റാർ കാർ.
1962 ലെ ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിൽ പ്രദർശിപ്പിച്ച ശേഷം അന്നത്തെ അമീർ ആയിരുന്ന ഷെയ്ഖ് അഹമ്മദ് ബിൻ അലി അൽതാനിക്ക് സമ്മാനിച്ചതാണിത്. ഖത്തറും ജനീവ മോട്ടർ ഷോയും തമ്മിലുള്ള ദീർഘകാലത്തെ ബന്ധത്തിന്റെ ഓട്ടമോട്ടീവ് സ്മാരകമാണ് ഫാന്റം ചേസിസ് 5എൽസിജി25.
English Summary: Geneva international motor show will start from Thursday.