ജനീവയിൽ നിന്ന് 8,000 കിലോമീറ്റര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ച് ദോഹയിൽ; 34 ദിവസം നീണ്ട യാത്ര ബോധവല്‍ക്കരണത്തിന് , വിഡിയോ
ദോഹ∙ അറബ് മേഖലയില്‍ ആദ്യമായി നടക്കുന്ന ജനീവ ഇന്റര്‍നാഷനല്‍ മോട്ടര്‍ ഷോയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണവുമായി അഞ്ചംഗ സംഘം ജനീവയില്‍ നിന്ന് ദോഹയിലെത്തിയത് 8,000 കിലോമീറ്റര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ച്. കഴിഞ്ഞ ഓഗസ്റ്റ് 28ന് ജനീവയില്‍ നിന്നാരംഭിച്ച യാത്ര 34 ദിവസം പിന്നിട്ട് ഇക്കഴിഞ്ഞ

ദോഹ∙ അറബ് മേഖലയില്‍ ആദ്യമായി നടക്കുന്ന ജനീവ ഇന്റര്‍നാഷനല്‍ മോട്ടര്‍ ഷോയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണവുമായി അഞ്ചംഗ സംഘം ജനീവയില്‍ നിന്ന് ദോഹയിലെത്തിയത് 8,000 കിലോമീറ്റര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ച്.
കഴിഞ്ഞ ഓഗസ്റ്റ് 28ന് ജനീവയില്‍ നിന്നാരംഭിച്ച യാത്ര 34 ദിവസം പിന്നിട്ട് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് ദോഹയിലെത്തിയത്. 2 ഇലക്ട്രിക് വോക്സ് വാഗന് ഐഡി ബുസ് കാറുകളിലായി 8,000 കിലോമീറ്ററോളം സഞ്ചരിച്ചാണ് സംഘമെത്തിയത്. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക കൂടിയാണ് യാത്രയിലൂടെ ലക്ഷ്യമിട്ടത്. ടൂര്‍ ദി എക്സ്ലന്‍സ് എന്നായിരുന്നു യാത്രയുടെ പേര്. വാഹനങ്ങളില്‍ ജനീവ മോട്ടര്‍ ഷോയുടെ ലോഗോ പതിച്ചായിരുന്നു യാത്ര.
കനത്ത ചൂട്, ഇലക്ട്രിക് വാഹന ചാര്‍ജിങ് യൂണിറ്റുകളുടെ അഭാവം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് യൂറോപ്പ്, ബാള്‍ക്കന്‍സ്, ഗ്രീസ്, തുര്‍ക്കി, ജോര്‍ദാന്‍, സൗദി അറേബ്യ തുടങ്ങി 12 രാജ്യങ്ങളിലൂടെ യാത്ര ചെയ്താണ് ദോഹയിലെത്തിയത്. 26 വ്യത്യസ്ത വാഹന ചാര്‍ജിങ് ആപ്പുകളാണ് ചാര്‍ജിങ്ങിനായി ഉപയോഗിക്കേണ്ടി വന്നത്. ദോഹയിലെത്തിയ സംഘത്തിന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. റിന്‍സ്പീഡ് എജി സിഇഒ ഫ്രാങ്ക്.എം. റിന്ഡര്നെച്ട്, ചാലഞ്ച് 4 ഡി ഉടമ റെയ്നര്‍ സെയ്റ്റ്ലോ എന്നിവരായിരുന്നു യാത്രയ്ക്ക് നേതൃത്വം നല്‍കിയത്.
1905 ല്‍ തുടക്കമിട്ട ജനീവ ഇന്റര്‍നാഷനല്‍ ഷോ ഇതാദ്യമായാണ് സ്വിറ്റ്സര്‍ലന്റിന് പുറത്ത് നടക്കുന്നത്. മോട്ടര്‍ ഷോയുടെ ഭാഗമായാണ് ടൂര്‍ ദി എക്സലന്‍സ് യാത്ര. ഈ മാസം 5 മുതല്‍ 14 വരെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററിലാണ് മോട്ടര്‍ ഷോ നടക്കുന്നത്. 31 ലോകോത്തര വാഹന ബ്രാന്‍ഡുകളുടെ പങ്കാളിത്തത്തിലാണിത്. 7 മുതല്‍ 13 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. മോട്ടര്‍ ഷോയുടെ ഭാഗമായി രാജ്യത്തുടനീളമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
English Summary: Electric vans make unprecedented 34-day journey from Geneva to Doha for GIMS Qatar