അബുദാബി∙ 2023 ലെ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻ സി) തിരഞ്ഞെടുപ്പിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ രാജ്യത്തിനകത്തും പുറത്തും നിന്നും വോട്ടെടുപ്പ് ആരംഭിച്ചു. വിദൂര വോട്ടിങ് വഴിയാണ് ഇലക്ടറൽ കോളജുകളിലെ അംഗങ്ങൾ സമ്മതിദനാവകാശം വിനിയോഗിക്കുന്നത്. രാജ്യത്തെ 24 പോളിങ് കേന്ദ്രങ്ങളിൽ ഇലക്ടറൽ കോളജുകളിലെ അംഗങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ 2023 ലെ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻ സി) തിരഞ്ഞെടുപ്പിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ രാജ്യത്തിനകത്തും പുറത്തും നിന്നും വോട്ടെടുപ്പ് ആരംഭിച്ചു. വിദൂര വോട്ടിങ് വഴിയാണ് ഇലക്ടറൽ കോളജുകളിലെ അംഗങ്ങൾ സമ്മതിദനാവകാശം വിനിയോഗിക്കുന്നത്.

ഉമ്മുൽ ഖുവൈനിൽ സ്ഥാപിച്ച 2023 ലെ ഫെഡറൽ നാഷണൽ കൗൺസിൽ (എഫ് എൻ സി ) തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിത്രം: മനോരമ

രാജ്യത്തെ 24 പോളിങ് കേന്ദ്രങ്ങളിൽ ഇലക്ടറൽ കോളജുകളിലെ അംഗങ്ങൾ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ്ങും നടക്കുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി എട്ടുവരെ നീളും.  ഈ വർഷത്തെ എഫ്‌എൻസി തിരഞ്ഞെടുപ്പിന്റെ ആദ്യകാല വോട്ടെടുപ്പ് ഈ  മാസം 4നും 5 നും രണ്ട് ദിവസത്തേയ്ക്ക് നടന്നിരുന്നു.  തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കൃത്യത, സുതാര്യത, സമഗ്രത എന്നിവയുടെ ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുന്ന എല്ലാ കഴിവുകളും ഒരുക്കാൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി (എൻഇസി) നിർദേശിച്ചിരുന്നു. പ്രധാന തിരഞ്ഞെടുപ്പ് ദിവസം എല്ലാ വോട്ടിങ് പ്രക്രിയകളുടെയും മികച്ച നടത്തിപ്പ് ഉറപ്പാക്കുന്നതായി അധികൃതർ പറഞ്ഞു. 

ADVERTISEMENT

 രാജ്യത്തെ രാഷ്ട്രീയ പങ്കാളിത്തത്തിന്റെയും പാർലമെന്ററി പ്രവർത്തനത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് പൗരന്മാർക്കിടയിൽ അവബോധവും ദേശീയ ഉത്തരവാദിത്തവും സൂചിപ്പിക്കുന്ന വോട്ടിങ് പ്രക്രിയയുടെ തുടക്കം മുതൽ സംസ്ഥാന തലത്തിലുള്ള പോളിങ് കേന്ദ്രങ്ങളിൽ വോട്ടർമാരുടെ ശ്രദ്ധേയമായ പങ്കാളിത്തം പ്രകടമായി.  സ്ത്രീകളും യുവാക്കളും നിശ്ചയദാർഢ്യമുള്ള ആളുകളും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ആവേശത്തോടെ പങ്കെടുക്കുന്നു.