50 കോടി രൂപ ചെലവിൽ 670 കിലോഗ്രാം പട്ടിൽ വിരിയുന്ന കരവിരുത്; അറിയാം കിസ്‍വയുടെ ചരിത്രം
മക്ക∙ മക്കയിലെ കഅ്ബയെ പുതപ്പിച്ച ആ 'കിസ്‍വ'ക്കു (മൂടുപടം) പറയാനുണ്ട് കഥകൾ. കറുത്ത നിറത്തിലുള്ള പട്ടാണിത്. ഇതിൽ ഖുർആൻ വചനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ് കഅ്ബ. ദുല്‍ഹജ് മാസത്തില്‍ അറഫാ സംഗമത്തിനു മുന്നോടിയായി ഈ കഅബയില്‍

മക്ക∙ മക്കയിലെ കഅ്ബയെ പുതപ്പിച്ച ആ 'കിസ്‍വ'ക്കു (മൂടുപടം) പറയാനുണ്ട് കഥകൾ. കറുത്ത നിറത്തിലുള്ള പട്ടാണിത്. ഇതിൽ ഖുർആൻ വചനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ് കഅ്ബ. ദുല്‍ഹജ് മാസത്തില്‍ അറഫാ സംഗമത്തിനു മുന്നോടിയായി ഈ കഅബയില്‍ ചാര്‍ത്തുന്ന പുതപ്പാണ് പട്ടിലുള്ള കിസ്‌വ.
15 മീറ്റർ ഉയരവും 10-12 മീറ്റർ നീളവുമുള്ള കഅബയ്ക്ക് മറയ്ക്കാനുള്ള കിസ്‌വയ്ക്ക് കുറഞ്ഞത് 670 കിലോഗ്രാം പട്ട് ആവശ്യമാണ്. ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത പട്ട് പരുത്തിയുമായി യോജിപ്പിക്കും. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളിയും സ്വർണം പൂശിയ നൂലും ഉപയോഗിച്ചാണ് എംബ്രോയ്ഡറി ചെയ്യുന്നത്. അതി സൂക്ഷ്മമായ കരവിരുതോടെയാണ് ഓരോ കിസ്‌വയും നിർമിക്കുന്നത്.
സൗദി രാജാവ് അബ്ദുൽ അല്‍ അസിസ് ബിന്‍ സൗദ് 1960ല്‍ നാട്ടില്‍ കിസ്‌വ ഫാക്ട്റി സ്ഥാപിക്കുന്നതു വരെ കിസ്‌വ ഈജിപ്തില്‍ നിന്നായിരുന്നു മക്കയിലേയ്ക്ക് കൊണ്ടു വന്നിരുന്നത്. അതു ഹജ് തീര്‍ഥാടന കാലത്ത് വലിയ ഘോഷയാത്രയായാണ് എത്തിച്ചിരുന്നത്. പരമ്പരാഗത ഈജിപ്ഷ്യൻ കരകൗശല വിദഗ്ധരാണ് ആദ്യം കിസ്‍വ നിർമിച്ചിരുന്നത്. 1962 ൽ സൗദി ഭരണകൂടം കിസ്‍വയുടെ നിർമാണം ഏറ്റെടുത്തു. എല്ലാ വർഷവും ഡസൻ കണക്കിന് തൊഴിലാളികൾ ചേർന്നാണ് പുതിയ കിസ്‍വ നിർമിക്കുന്നത്. ഈ വിശുദ്ധ ആവരണം തുന്നാനും എംബ്രോയിഡറി ചെയ്യാനും ഏകദേശം 50 കോടി രൂപയാണ് ചെലവാകുക. കിസ്‍വ നിർമിക്കാൻ ഉപയോഗിക്കുന്ന സിൽക്കിന്റെയും നൂലുകളുടെയും ബലവും ഈടും ഉറപ്പാക്കാനായി അവ വിവിധ പരിശോധനകൾക്ക് വിധേയമാക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ശേഷിയും പരിശോധിക്കും. 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ കിസ്‌വ നിരീക്ഷിച്ചു കൊണ്ടിരിക്കും. പൊടിപടലങ്ങളും മറ്റു അപ്പപ്പോള്‍ തന്നെ തുടച്ചു മാറ്റാറുമുണ്ട്.
കിസ്‌വയിടെ കാര്യത്തില്‍ ഒട്ടേറെ ഖലീഫമാര്‍ പല പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്. മുഅവിയയാണ് കൊല്ലത്തില്‍ രണ്ടു തവണ കിസ്വ്വ മാറ്റണമെന്ന രീതി കൊണ്ടുവന്നത്. ഒന്നിനുമുകളില്‍ ഒന്നായി കിസ്വ അണിയിക്കുകയായിരുന്നു പതിവ്.
അബ്ബാസിദ് ഖലീഫ്സയായ അല്‍ നസീര്‍ ഈ രീതി മാറ്റി കൊല്ലത്തില്‍ ഒരു തവണ പുതിയ കിസ്‌വ അണിയിക്കുന്ന രീതി കൊണ്ടുവന്നു. പ്രവാചകൻ മുഹമ്മദ് നബി വെള്ളയും ചുവപ്പും വരകളുള്ള യമനീസ് തുണി കൊണ്ട് കഅബ മൂടിയതായി വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം വെള്ള തുണി, പച്ച തുണി, ചുവന്ന ബ്രോക്കേഡ്, മഞ്ഞ ബ്രോക്കേഡ്, കറുത്ത ബ്രോക്കേഡ് എന്നിവയും ഉപയോഗിച്ചു. ഇപ്പോൾ കറുത്ത നിറത്തിലുള്ള തുണിയാണ് കിസ്‍വ നിർമിക്കാനായി ഉപയോഗിക്കുന്നത്.
English Summary: Know the history of Kiswa