ദുബായ് ∙ ചതിയുടെ കനലിൽ ചവിട്ടി ജീവിതം തന്നെ പൊള്ളിപ്പോയതിന്റെ വേദനയോടെയാണ് മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ റഊഫ് (35) യുഎഇയിലെത്തിയത്. പോളണ്ടിലേക്കു പോകാനായി, ദുബായിൽ പ്രവർത്തിക്കുന്ന ഒരു മൈഗ്രേഷൻ സർവീസ് സ്ഥാപനത്തിന് 5 ലക്ഷം രൂപ നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് അതൊരു തട്ടിപ്പു സ്ഥാപനമാണെന്നും പണം

ദുബായ് ∙ ചതിയുടെ കനലിൽ ചവിട്ടി ജീവിതം തന്നെ പൊള്ളിപ്പോയതിന്റെ വേദനയോടെയാണ് മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ റഊഫ് (35) യുഎഇയിലെത്തിയത്. പോളണ്ടിലേക്കു പോകാനായി, ദുബായിൽ പ്രവർത്തിക്കുന്ന ഒരു മൈഗ്രേഷൻ സർവീസ് സ്ഥാപനത്തിന് 5 ലക്ഷം രൂപ നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് അതൊരു തട്ടിപ്പു സ്ഥാപനമാണെന്നും പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചതിയുടെ കനലിൽ ചവിട്ടി ജീവിതം തന്നെ പൊള്ളിപ്പോയതിന്റെ വേദനയോടെയാണ് മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ റഊഫ് (35) യുഎഇയിലെത്തിയത്. പോളണ്ടിലേക്കു പോകാനായി, ദുബായിൽ പ്രവർത്തിക്കുന്ന ഒരു മൈഗ്രേഷൻ സർവീസ് സ്ഥാപനത്തിന് 5 ലക്ഷം രൂപ നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് അതൊരു തട്ടിപ്പു സ്ഥാപനമാണെന്നും പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ചതിയുടെ കനലിൽ ചവിട്ടി ജീവിതം തന്നെ പൊള്ളിപ്പോയതിന്റെ വേദനയോടെയാണ് മലപ്പുറം തിരൂർ സ്വദേശി അബ്ദുൽ റഊഫ് (35) യുഎഇയിലെത്തിയത്. പോളണ്ടിലേക്കു പോകാനായി, ദുബായിൽ പ്രവർത്തിക്കുന്ന ഒരു മൈഗ്രേഷൻ സർവീസ് സ്ഥാപനത്തിന് 5 ലക്ഷം രൂപ നൽകി. കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് അതൊരു തട്ടിപ്പു സ്ഥാപനമാണെന്നും പണം പോയെന്നും മനസ്സിലായത്. നാട്ടിൽ നിൽ‌ക്കാനാവാതെ വന്നതോടെ സന്ദർശക വീസയിൽ യുഎഇയിലെത്തിയതാണ് റഊഫ്. ഉപജീവനമാർഗം തേടി പോളണ്ടിലേക്കും കാനഡയിലേക്കും കുടിയേറാനൊരുങ്ങി ഈ കമ്പനിയുടെ തട്ടിപ്പിനിരയായി പണവും അഭിമാനവുമെല്ലാം നഷ്ടപ്പെടുത്തിയ ആയിരക്കണക്കിന് പേരിലൊരാളാണ് ഈ ചെറുപ്പക്കാരൻ.

മറ്റു പലരെയും പോലെ സമൂഹമാധ്യമങ്ങളിലെ പരസ്യം തന്നെയാണ് അബ്ദുൽ റഊഫിനെയും ദുബായ് ഹൂർ അൽ അൻസില്‍ പ്രവർത്തിക്കുന്ന, മൂന്ന് ഇംഗ്ലിഷ് അക്ഷരങ്ങൾ ചുരുക്കപ്പേരുള്ള തട്ടിപ്പു സംഘത്തിന്റെ വലയിൽ വീഴ്ത്തിയത്. നാട്ടിൽ ഹാർഡ്‌വെയർ മൊത്തക്കച്ചവടവും റസ്റ്ററന്റും നടത്തിയിരുന്ന ഈ യുവാവിനെ ആദ്യം ചതിച്ചത് കോവിഡാണ്. ബിസിനസ് പൊളിഞ്ഞു ഹതാശനായിരിക്കുമ്പോഴാണ് പരസ്യം കണ്ടത്. കൂടുതൽ ആലോചിക്കാതെ സംഘവുമായി ഓൺലൈനിലൂട‌െ ബന്ധപ്പെട്ടു. ഉടൻ ഫോൺ വിളിയെത്തി. സംശയങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയതിനാൽ തട്ടിപ്പാണെന്നു തോന്നിയില്ല. അവർ ആവശ്യപ്പെട്ട 5 ലക്ഷം രൂപ സ്വർണാഭരണങ്ങൾ പണയം വച്ചാണ് കഴിഞ്ഞ ഏപ്രിൽ 19ന് കമ്പനിയുടെ അക്കൗണ്ടിലേക്ക് അയച്ചത്. പിന്നീട്, സംഘം സീസണൽ പെർമിറ്റ് അയച്ചുകൊടുത്തു. ഇതുമായി അഹമ്മദാബാദിലെ വിഎഫ്‌എസ് വീസാ സേവന കേന്ദ്രത്തിൽ ചെന്നപ്പോൾ അപ്പോയ്ൻമെന്റ് കിട്ടിയില്ല. പിന്നീട് മുംബൈയിലെ പോളണ്ട് കോൺസുലേറ്റിൽ ചെന്നപ്പോഴാണ് ‌വ്യാജമാണെന്ന് അറിഞ്ഞത്. ചതിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞപ്പോൾ റഊഫ് തകർന്നു. കുത്തുവാക്കുകളും പരിഹാസവും നേരിടേണ്ടി വന്നു. ഇതോടെയാണ് നേരത്തേ ജോലി ചെയ്തിരുന്ന യുഎഇയിലേക്കു വിമാനം കയറാൻ തീരുമാനിച്ചത്. 2015 ൽ ദുബായിലെ ഫൂഡ് സ്റ്റഫ് കമ്പനിയിലാണ് അബ്ദുൽ  റഊഫ് ഒരു വർഷത്തിലേറെ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നത്.

ADVERTISEMENT

ഇപ്പോൾ യുഎഇയിലെത്തിയിട്ട് കുറച്ച് ദിവസമായെങ്കിലും ഇതുവരെ ജോലി ശരിയായില്ല. തന്റെ പ്രവൃത്തിപരിചയം വച്ച് ഒരു ജോലി കണ്ടെത്താൻ കഴിയുമെന്നു തന്നെയാണ് അബ്ദുൽ റഊഫിന്റെ വിശ്വാസം. വാട്സാപ്: +91 90488 14093.

∙ തട്ടിപ്പ് പ്രതിസന്ധി മുതലെടുത്ത്

കോവിഡിനു ശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ്, 90 ദിവസത്തിനകം പോളണ്ടിലേക്കു പോകാം എന്ന് വ്യാജ കമ്പനി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയത്. സ്ഥിരം വർക് പെർമിറ്റിൽ പോളണ്ടിലെത്താമെന്നും മികച്ച ജോലിയും ഉയർന്ന ശമ്പളവും ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. അതു വിശ്വസിച്ചവർ സ്വർണം പണയം വച്ചും ബ്ലേഡുകാരിൽനിന്നു പോലും വായ്പയെടുത്തുമൊക്കെയാണ് രണ്ടര ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ നൽകിയത്. ഇതിൽ ഇരുപത് വയസ്സ് പിന്നിട്ടവർ മുതൽ അമ്പതിനോടടുത്തവരും ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും എൻജിനീയർമാരും ബിബിഎ, എൽഎൽബി അടക്കമുള്ള ഉയർന്ന പ്രഫഷനലുകളും ഉണ്ട്. വെയർഹൗസ്, പാക്കിങ് മുതൽ വലിയ ഹോട്ടലുകളിലെ ജോലി വരെയായിരുന്നു വാഗ്ദാനം. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ശമ്പളം കിട്ടുമെന്നും അറിയിച്ചിരുന്നു. ഡേവിഡ്, അലീഷ, ഐഷു, അഞ്ജലി, അഞ്ചു, സുമൈറ, സാറ, ശരണ്യ, റാം, ജോൺ, സോണിയ, ഹന്ന, ഫാത്തിമ തുടങ്ങിയ വ്യാജ പേരുകളിലാണ് തട്ടിപ്പുസംഘം ആളുകളെ ബന്ധപ്പെടുന്നത്. ഇതിൽ ഡേവിഡ് എന്ന് പേരുള്ളയാളടക്കം പലരും മലയാളികളാണെന്നാണ് സൂചന. കൂടുതൽ വിശ്വാസ്യതയ്ക്ക് ഗ്രൂപ്പ് വിഡിയോ കോൾ ചെയ്തും വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. 

എന്നാൽ തുക നൽകുന്നവർ പിന്നീടു വിളിക്കുമ്പോൾ, ആദ്യം സംസാരിച്ചവരല്ല ഫോണെടുക്കുന്നതെന്നും പണമിടപാടിനെപ്പറ്റി അറിയില്ല എന്നാണു പറയുന്നതെന്നും തട്ടിപ്പിനിരയായവർ പറയുന്നു. ഇപ്പോൾ വിളിക്കുമ്പോൾ ഫോൺ സ്വിച്ഡ് ഒാഫാണ്. ഇതര സംസ്ഥാനക്കാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ട്. കോടിക്കണക്കിനു രൂപയാണ് ഇങ്ങനെ തട്ടിയെടുത്തതെന്നാണ് സൂചന. 

ADVERTISEMENT

വ്യാജകമ്പനിക്കെതിരെ ഗൂഗിൾ റിവ്യു ഇട്ടാൽ അവരുടെ റേറ്റിങ് കുറയുന്നത് കൊണ്ട് പൈസ കൊടുത്ത് പുറത്തു നിന്നോ അല്ലെങ്കിൽ അവരുടെ ജീവനക്കാരെ വച്ചോ പോസിറ്റീവ് കമന്റ് ഇട്ട് റേറ്റിങ് കൂട്ടും. കമ്പനിയുടെ ഫെയ്സ്ബുക് പേജിലുള്ള വിഡിയോകൾ, വർക്ക് പെർമിറ്റ് തരണമെങ്കിൽ വിഡിയോ അയയ്ക്കണമെന്നു ഭീഷണിപ്പെടുത്തി ചെയ്യിക്കുന്നതാണെന്നും പരാതിക്കാർ പറയുന്നു. വിഡിയോയിലുള്ളവരാരും പോളണ്ടിലേക്കോ കാനഡയിലേക്കോ പോയിട്ടില്ല. വിഡിയോ ചെയ്താലും ഇല്ലെങ്കിലും കമ്പനി 6 മാസത്തെ സീസണൽ വർക്ക് പെർമിറ്റ് മാത്രമേ തരികയുള്ളു എന്നും പരാതിക്കാർ പറയുന്നു.

പോളണ്ട് എംബസിയിൽ രേഖകൾ സബ്മിറ്റ് ചെയ്യാൻ വിഎഫ്എസ് അപ്പോയിന്റ്മെന്റ് എടുക്കണം. അതിന് കമ്പനി സഹായിക്കില്ല. വർക്ക് പെർമിറ്റ് എടുത്തു കഴിഞ്ഞാൽ അവരുടെ ജോലിയും തീർന്നെന്നും അപേക്ഷകരുമായി ഇനി ഒരു ബന്ധവുമില്ലെന്നും പറഞ്ഞ് കയ്യൊഴിയും. 6 മാസത്തെ വർക്ക് പെർമിറ്റ് പുതുക്കി തരികയുമില്ല. അതിന് ആദ്യം മുടക്കിയ അത്രയും തന്നെ പണം കൊടുക്കണം. അത് മടക്കിത്തരികയുമില്ല. ടിക്കറ്റ് വിഎഫ്എസ്, വർക്ക് പെർമിറ്റ് തുടങ്ങിയവയ്ക്കാണ് എന്ന് പറഞ്ഞ് 12,250 ദിർഹത്തിലേറെ വാങ്ങിയെങ്കിലും കിട്ടിയത് 6 മാസം പോലും കാലാവധി ഇല്ലാത്ത സീസണൽ വർക് പെർമിറ്റ് മാത്രമാണ്. ഒരിക്കലും പോവാൻ കഴിയാത്ത 6 മാസത്തെയും 4 മാസത്തെയും വർക്ക് പെർമിറ്റിനായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയവരുണ്ട് .

∙ അന്വേഷണവുമായി ദുബായ് സാമ്പത്തിക വകുപ്പ്‌

ജോലി നൽകാമെന്നു പറഞ്ഞ് മലയാളികളിൽ നിന്നടക്കം കോടിക്കണക്കിനു രൂപ ദുബായിലെ പാക്കിസ്ഥാനികളുടെ ഉടമസ്ഥതയിലുള്ള വ്യാജ മൈഗ്രേഷൻ സർവീസ് കമ്പനി തട്ടിയെടുത്ത വാർത്ത മനോരമ ഓൺലൈനാണ് സെപ്റ്റംബർ 15ന് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ദുബായ് സാമ്പത്തിക വിഭാഗം അന്വേഷണം ആരംഭിച്ചെന്ന് തട്ടിപ്പിനിരയായവർക്കു നിയമപദേശം നൽകുന്ന അഡ്വ. പ്രീത ശ്രീറാം മാധവ് അറിയിച്ചിരുന്നു. തട്ടിപ്പിനിരയായ കേരളത്തിലെ യുവതീയുവാക്കളുമായി സാമ്പത്തിക വിഭാഗം അധികൃതർ ടെലിഫോണിലൂടെ ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പണം നൽകി ഒരു വർഷം ആകാത്തവര്‍ക്കാണ് സാമ്പത്തിക വിഭാഗത്തിന്റെ ഫോൺ കോൾ ലഭിച്ചത്. ഒരു വർഷം കഴിഞ്ഞവർ സിവിൽ കേസ് കൊടുക്കുമെന്നും അഡ്വ. പ്രീത പറഞ്ഞു. തട്ടിപ്പ് നടത്തിയ ദുബായ് ഹൂർ അൽ അൻസിൽ പ്രവർത്തിക്കുന്ന ഏജൻസിക്കെതിരെ വൈകാതെ നിയമ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇനി പോളണ്ടിലേക്കു പോകുന്നില്ലെന്നും പണം തിരിച്ചുവേണമെന്നുമാണ് ഇരകളുടെ ആവശ്യം. 

ADVERTISEMENT

മനോരമ ഓൺലൈനിലെ വാർത്ത വായിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ പേർ പറ്റിക്കപ്പെട്ട വിവരം പങ്കുവച്ചിരുന്നു. പലരുടെയും യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, തട്ടിപ്പ് അറിയാത്ത കൂടുതൽ പേരിൽനിന്ന് മലയാളികളുൾപ്പെടുന്ന സംഘം ഇപ്പോഴും പണം കൈക്കലാക്കുന്നുണ്ട്. കൂടുതൽപേർ ചതിയിൽപ്പെടുന്നത് തടയാൻ വേണ്ടി ഇവരുടെ സമൂഹമാധ്യമ പരസ്യത്തിന് താഴെ റിവ്യുവിലൂടെ മുന്നറിയിപ്പ് നല്‍കിയവരെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. റിവ്യു ഡിലിറ്റ് ചെയ്തില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് ഭീഷണി. എന്നാൽ, റിവ്യു നൽകിയവർ അതിന് തയാറായിട്ടില്ല. എല്ലാവരുടേയും പണം തിരിച്ചു നൽകിയാൽ റിവ്യു ഒഴിവാക്കാമെന്നാണ് മറുപടി നൽകുന്നത്.

∙ ജോലി, വീസാ തട്ടിപ്പ് തുടർക്കഥ

ഗൾഫിൽ ജോലി, വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ് കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150 ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിെഎഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ‌മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഒരു ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു. 

∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക

1980 കളിൽ തുടങ്ങിയ വീസാ, ജോലി തട്ടിപ്പാണ് ഇന്ത്യയും യുഎഇയും കേന്ദ്രീകരിച്ച് ഇപ്പോഴും നടക്കുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേക്കും ഒാസ്ട്രേലിയയിലേക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക  പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ, ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും അവർ ഓർമിപ്പിക്കുന്നു. 

വിദേശജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ഇന്നു മാർഗങ്ങളുണ്ട്. കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണവും രേഖകളും നൽകാവൂ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT