താമസ വീസയില്ലാതെ ബഹ്‌റൈനിൽ നീണ്ട 9 വർഷം; കാരുണ്യ ചിറകിൽ ശശിധരൻ നായർ നാട്ടിലെത്തി
മനാമ∙ നിയമ തടസങ്ങൾ കാരണം നീണ്ട 9 വർഷം നാട്ടിലേക്ക് പോകാൻ കഴിയാതെ ദുരിത ജീവിതം നയിച്ച മലയാളി ഒടുവിൽ ബഹ്‌റൈനിലെ സുമനസുകളുടെ സഹായത്താൽ മടങ്ങി. തിരുവനന്തപുരം പുല്ലാംപ്പറ സ്വദേശി ശശിധരൻ നായരാണ് കഴിഞ്ഞ ദിവസം രാത്രി ബഹ്‌റൈനിൽ നിന്ന് സ്വന്തം മണ്ണിലേക്ക് മടങ്ങിയത്. 9 വർഷം മുൻപാണ് ഭാര്യ മരിച്ചതിനെ തുടർന്ന്

മനാമ∙ നിയമ തടസങ്ങൾ കാരണം നീണ്ട 9 വർഷം നാട്ടിലേക്ക് പോകാൻ കഴിയാതെ ദുരിത ജീവിതം നയിച്ച മലയാളി ഒടുവിൽ ബഹ്‌റൈനിലെ സുമനസുകളുടെ സഹായത്താൽ മടങ്ങി. തിരുവനന്തപുരം പുല്ലാംപ്പറ സ്വദേശി ശശിധരൻ നായരാണ് കഴിഞ്ഞ ദിവസം രാത്രി ബഹ്‌റൈനിൽ നിന്ന് സ്വന്തം മണ്ണിലേക്ക് മടങ്ങിയത്. 9 വർഷം മുൻപാണ് ഭാര്യ മരിച്ചതിനെ തുടർന്ന് നാട്ടിൽ ഒറ്റപ്പെട്ട ഇദ്ദേഹത്തെ അന്ന് ബഹ്‌റൈനിൽ ജോലിലുണ്ടായിരുന്ന മകളാണ് കൊണ്ടുവന്നത്.
ബഹ്‌റൈനിൽ താമസിച്ചു വരുന്നതിനിടെ മകൾക്ക് പെട്ടെന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോകേണ്ടി വന്നു. പെട്ടെന്ന് മടങ്ങാം എന്ന് കരുതിയ മകൾക്ക് പിന്നെ ബഹ്റൈനിലേക്ക് മടങ്ങാൻ സാധിച്ചില്ല. അവരുടെ വീസ അസാധു ആവുകയും ചെയ്തു. അതോടെ ശശിധരൻ നായർ ഇവിടെ ഒറ്റപ്പെട്ടു. സന്ദർശക വീസയിലെത്തിയ അദ്ദേഹത്തിന് വീസ പുതുക്കുവാനോ എന്തെങ്കിലും ജോലിയിൽ പ്രവേശിക്കാനോ സാധിച്ചില്ല.
തുടർന്ന് നിയമപരമായ താമസ വീസ ഇല്ലാതെ അദ്ദേഹം ഏതാനും പേരുടെ സഹായത്താൽ ബാച്ലർ അക്കോമഡേഷനിൽ താമസിച്ച് വരികയായിരുന്നു. അവിടെ ഉള്ളവർ ഭക്ഷണത്തിൽ ഒരു വിഹിതം നൽകിയിരുന്നു. കിടക്കാൻ ഒരിടവും ഇവരുടെ കാരുണ്യത്തിൽ ശശിധരൻ നായർക്ക് ലഭ്യമായിരുന്നു. അതേസമയം,അസുഖവും പ്രായവും ഏറിയതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഇദ്ദേഹം പലരോടും ആവശ്യപ്പെട്ടു.
നാട്ടിലുള്ള മകളും ഇക്കാര്യം പലരോടും അഭ്യർഥിച്ചു. ഇദ്ദേഹത്തിന്റെ ദുരവസ്‌ഥ അറിഞ്ഞ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ കോ ഓർഡിനേറ്റർ സുരേഷ് പുത്തൻവിളയാണ് എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐസിആർഎഫ് ചുമതലയുള്ള സാമൂഹിക പ്രവർത്തകൻ കെ. ടി. സലീമിനെ ഈ വിവരം അറിയിച്ചത്. അദ്ദേഹം ഇന്ത്യൻ എംബസിയുടെ ഓപൺ ഹൗസിൽ ഈ വിഷയം അവതരിപ്പിച്ചു. തുടർന്ന് ഐസിആർഎഫ് ചെയർമാൻ ബാബു രാമചന്ദ്രനും ഇക്കാര്യത്തിൽ വേണ്ടുന്ന ഇടപെടലുകൾ നടത്തിക്കൊണ്ടേയിരുന്നു. എംബസി ശശിധരൻ നായർക്ക് ഔട്ട് പാസ് നൽകി. ഹോപ് ബഹ്‌റൈൻ അദ്ദേഹത്തിന് നാട്ടിലേക്കുള്ള ഗൾഫ് കിറ്റ് നൽകി. വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാൻ മകളും എത്തിയിരുന്നു. പിതാവിനെ മടക്കി കൊണ്ടുവരാൻ സഹായിച്ച എല്ലാവർക്കും അവർ നന്ദി പറഞ്ഞു.