നഗരഹൃദയത്തിലെ ആമസോൺ കാട്; ദുബായ് ഗ്രീൻ പ്ലാനറ്റ് വീണ്ടും തുറന്നു
ദുബായ്∙ നഗരഹൃദയത്തിലെ ആമസോൺ കാട് എന്നറിയപ്പെടുന്ന ദുബായ് ഗ്രീൻ പ്ലാനറ്റ് വീണ്ടും തുറന്നു. കുട്ടികൾക്കു സാഹസികതയ്ക്കും വിനോദങ്ങൾക്കുമായി പുതിയ പാർക്കും പ്രവർത്തനം തുടങ്ങി. വിനോദ സഞ്ചാര സീസൺ തുടങ്ങുന്നതിനു മുന്നോടിയായാണ് ഗ്രീൻ പ്ലാനറ്റ് തുറന്നത്. സാധാരണ മൃഗശാലകളിൽ കാണാൻ കഴിയാത്ത അപൂർവ ജീവജാലങ്ങളുടെ

ദുബായ്∙ നഗരഹൃദയത്തിലെ ആമസോൺ കാട് എന്നറിയപ്പെടുന്ന ദുബായ് ഗ്രീൻ പ്ലാനറ്റ് വീണ്ടും തുറന്നു. കുട്ടികൾക്കു സാഹസികതയ്ക്കും വിനോദങ്ങൾക്കുമായി പുതിയ പാർക്കും പ്രവർത്തനം തുടങ്ങി. വിനോദ സഞ്ചാര സീസൺ തുടങ്ങുന്നതിനു മുന്നോടിയായാണ് ഗ്രീൻ പ്ലാനറ്റ് തുറന്നത്. സാധാരണ മൃഗശാലകളിൽ കാണാൻ കഴിയാത്ത അപൂർവ ജീവജാലങ്ങളുടെ സംരക്ഷണ കേന്ദ്രം കൂടിയാണ് സിറ്റി വോക്കിനോടു ചേർന്നുള്ള ഗ്രീൻ പ്ലാനറ്റ്. ഇവിടെ പക്ഷികളും മൃഗങ്ങളും സ്വതന്ത്രരരാണ്. അവരെയാരെയും ശല്യപ്പെടുത്താതെ നടന്നാൽ ജീവിതത്തിലെ അത്യപൂർവ കാഴ്ചകൾ നമുക്ക് ഗ്രീൻ പ്ലാനറ്റിൽ ആസ്വദിക്കാം. വലിയ കെട്ടിടത്തിൽ കാടിന്റെ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിച്ചെടുത്താണ് ജീവികളെ പാർപ്പിച്ചിരിക്കുന്നത്.
ഗ്രീൻ പ്ലാനറ്റിന്റെ നാലാം നിലയിൽ നിന്നു തുടങ്ങുന്ന കാഴ്ചകളുടെ വിസ്മയം ഓരോ നിലയും പിന്നിടുമ്പോൾ വർധിച്ചു കൊണ്ടേയിരിക്കും. കുരങ്ങ് വർഗത്തിൽ പെടുന്ന സ്ലോത്തും ലീമറുമെല്ലാം ഈ കൃത്രിമക്കാട്ടിൽ സ്വതന്ത്രരായി വിഹരിക്കുന്നു. സൗന്ദര്യം കൊണ്ട് വിസ്മയിപ്പിക്കുന്ന പക്ഷികൾ മനുഷ്യരെ ഭയക്കാതെ പറന്നു കളിക്കുന്നു. എപ്പോഴും പെയ്യുന്ന കൃത്രിമ മഴയ്ക്കു ഏഷ്യൻ കരടി വിഭാഗത്തിൽ പെടുന്ന ബിൻടുറോങ് സ്വസ്ഥമായി ഉറങ്ങുന്നു. തത്ത വിഭാഗത്തിൽ പെടുന്ന ജൻഡയാ, ആഫ്രിക്കൻ കാടുകളിൽ കാണപ്പെടുന്ന വയലറ്റ് ടുറാക്കോ, മക്കാവു, ഏറ്റവും വലിയ പ്രാവെന്ന് അറിയപ്പെടുന്ന വെസ്റ്റേൺ ക്രൗൺഡ് പീജിയൻ, ഇഴ ജന്തുക്കൾ, പ്രാണികൾ, ചിത്ര ശലഭങ്ങൾ അങ്ങനെ ഗ്രീൻ പ്ലാനറ്റിലെ കാഴ്ചകൾ കണ്ണും മനസും നിറയ്ക്കും. ഇതോടൊപ്പമാണ് കുട്ടികൾക്കു കളിക്കാനായി പാർക്കും സജ്ജമാക്കിയിരിക്കുന്നത്. ട്രക്കിങ് രസം തരുന്ന കയർ നെറ്റുകൾ, ചിത്ര ശലഭങ്ങളുടെയും ഭീമൻ വണ്ടിന്റെയും രൂപങ്ങൾ, ഹാലൂവിയൻ കോർണർ, കഫറ്റീരിയ തുടങ്ങിയ സൗകര്യങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കാം.
ദുബായ് ഹോൾഡിങ്സിന്റെ എന്റർടെയിൻമെന്റ് വിഭാഗമാണ് ഗ്രീൻ പ്ലാനറ്റിന്റെ ഉടമകൾ. മുതിർന്നവർക്ക് 155 ദിർഹവും കുട്ടികൾക്ക് 135 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പുതിയതായി നിർമിച്ച ഹാലൂവിയൻ പാർക്കിലേക്ക് പ്രവേശനത്തിന് 65 ദിർഹമാണ് ഫീസ്.