യുഎഇയിൽ സ്വകാര്യ മേഖലയിൽ 29,911 പുതിയ സ്ഥാപനങ്ങൾ തുറന്നു
ദുബായ്∙ രാജ്യത്തു സ്വകാര്യ തൊഴിൽ മേഖലയിൽ 29,911 പുതിയ സ്ഥാപനങ്ങൾ തുറന്നതായി മാനവവിഭവശേഷി സ്വകാര്യവൽക്കരണ മന്ത്രാലയം. ഈ വർഷം ആദ്യ പകുതിയിലാണ് ഇത്രയും സ്ഥാപനങ്ങൾ ലൈസൻസ് നേടിയത്. ഇതോടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 445,327 ആയി ഉയർന്നു. 6 മാസത്തിനുള്ളിൽ ഇത്രയും പ്രവർത്തനസജ്ജമായതു സ്വകാര്യ

ദുബായ്∙ രാജ്യത്തു സ്വകാര്യ തൊഴിൽ മേഖലയിൽ 29,911 പുതിയ സ്ഥാപനങ്ങൾ തുറന്നതായി മാനവവിഭവശേഷി സ്വകാര്യവൽക്കരണ മന്ത്രാലയം. ഈ വർഷം ആദ്യ പകുതിയിലാണ് ഇത്രയും സ്ഥാപനങ്ങൾ ലൈസൻസ് നേടിയത്. ഇതോടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം 445,327 ആയി ഉയർന്നു. 6 മാസത്തിനുള്ളിൽ ഇത്രയും പ്രവർത്തനസജ്ജമായതു സ്വകാര്യ മേഖലയുടെ ഉണർവിന്റെ സൂചനയാണ്.
മന്ത്രാലയത്തിലെ ലേബർ മാർക്കറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 11 വർഷത്തിനിടെ ഇത്രയധികം സ്വകാര്യ സ്ഥാപനങ്ങൾ 6 മാസത്തിനുള്ളിൽ നിലവിൽ വരുന്നത് ആദ്യമാണ്. ശേഷിക്കുന്ന മാസങ്ങളിൽ മാത്രമല്ല വരും വർഷങ്ങളിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വൻ കുതിപ്പിനുള്ള സാധ്യത റിപ്പോർട്ടിൽ പ്രവചിക്കുന്നു. നിക്ഷേപ നയം ഉദാരമായതാണ് സ്വകാര്യ മേഖലയുടെ കുതിപ്പിനു കാരണം. രാജ്യത്തിന്റെ നിക്ഷേപ മേഖല ബലപ്പെട്ടതായും തൊഴിൽ വിപണി ആഗോള നിരക്കിനു മുകളിലായതായും റിപ്പോർട്ട് പറയുന്നു. രാജ്യത്തു തൊഴിൽ തേടുന്നവർക്ക് അനുകൂല സാഹചര്യം വർധിച്ചു. വിദഗ്ധ തൊഴിലാളികൾക്കും പ്രഫഷണലുകൾക്കും തൊഴിൽ സാധ്യതകൾ തുറന്നിടുന്നതോടൊപ്പം തൊഴിലുമടകൾക്കു സുരക്ഷിതത്വവും നൽകുന്നു. തൊഴിൽ മാറ്റവും ഇപ്പോൾ ലളിതമാണ്.
നിർമാണ മേഖല മുന്നിൽ
നിർമാണ മേഖലയിലാണ് ഇപ്പോൾ കൂടുതൽ തൊഴിലവസരം. 10.41 ലക്ഷം പേർ ഈ രംഗത്തു പണിയെടുക്കുന്നുണ്ട്. ഏകദേശം 81,000 കമ്പനികളും മേഖലയിൽ പ്രവർത്തിക്കുന്നു. വ്യാപാരമേഖലയും വാർഷിക അറ്റകുറ്റ പണികളുടെ മേഖലയുമാണ് രണ്ടാമത്. രണ്ടു മേഖലയിലും കൂടി 11.34 ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നു. 1.39 ലക്ഷം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. 41,400 കമ്പനികളുള്ള വ്യവസായ മേഖലയാണ് മൂന്നാം സ്ഥാനത്ത്. 7.41 ലക്ഷമാണ് ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണം. ഓഫിസ് നടത്തിപ്പ്, ക്വാറി, ഖനനം, ഗതാഗതം, സംഭരണശാലകൾ, ആരോഗ്യം, സാമൂഹിക മേഖല തുടങ്ങി ചെറുതും വലുതുമായ വിവിധ മേഖലകളാണ് പിന്നാലെയുള്ളത്.
വൈവിധ്യങ്ങളോടുള്ള സഹിഷ്ണുത
വൈവിധ്യ ആശയങ്ങൾ സ്വീകരിക്കുക, സഹിഷ്ണുത പുലർത്തുക , ബഹുസ്വരത അംഗീകരിക്കുക, നാഗരിക, സാംസ്കാരിക, മാനവിക അടുപ്പമുണ്ടാക്കുക തുടങ്ങിയ സാമൂഹിക സാഹചര്യങ്ങളാണ് യുഎഇയുടെ വളർച്ചയ്ക്ക് അടിസ്ഥാനമെന്നു റിപ്പോർട്ട് പറയുന്നു. രാജ്യം തൊഴിൽ വിപണിയിൽ സുസ്ഥിരത നൽകുന്നു. ലോകമെമ്പാടുമുള്ള പ്രതിഭകളെയും വിദഗ്ധരെയും ആകർഷിക്കുന്ന രാജ്യമാണ് യുഎഇ. തൊഴിലുടമകൾക്ക് അനുകൂലമയ സംരംഭകാന്തരീക്ഷവും രാജ്യം വിഭാവന ചെയ്യുന്നു. ഒരു കമ്പനി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാണെതിനു പുറമേ ലോകത്തിന്റെ ഏതു ദിക്കിൽ നിന്നുള്ള സഞ്ചാര സൗകര്യവും യുഎഇയുടെ തൊഴിൽ വിപണിയുടെ കുതിപ്പിന് വഴിവച്ചതായി മന്ത്രാലയം വിലയിരുത്തി.