ലൈസൻസില്ല; 4 റിക്രൂട്ടിങ് ഏജൻസികൾക്ക് പൂട്ടുവീണു
അൽഐൻ∙ ലൈസൻസ് ഇല്ലാതെ ഗാർഹിക ജോലിക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന 4 ഏജൻസികൾക്ക് അധികൃതർ പൂട്ടിട്ടു. ഇവർ ജോലിക്കായി എത്തിച്ച തൊഴിലാളികൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി. ഇവരെ അംഗീകൃത റിക്രൂട്ടിങ് എജൻസികൾക്ക് കൈമാറുമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വിവിധ സർക്കാർ

അൽഐൻ∙ ലൈസൻസ് ഇല്ലാതെ ഗാർഹിക ജോലിക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന 4 ഏജൻസികൾക്ക് അധികൃതർ പൂട്ടിട്ടു. ഇവർ ജോലിക്കായി എത്തിച്ച തൊഴിലാളികൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി. ഇവരെ അംഗീകൃത റിക്രൂട്ടിങ് എജൻസികൾക്ക് കൈമാറുമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
വിവിധ സർക്കാർ വകുപ്പുകൾ ചേർന്നു നടത്തിയ പരിശോധനയിലാണ് 4 ഏജൻസികൾക്കു പിടിവീണത്. ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പൂട്ടുവീണ അനധികൃത ഏജൻസികളുടെ എണ്ണം 45 ആയി. അനധികൃത സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ പാടില്ലെന്നു മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമ വിരുദ്ധ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കുക : 600590000