കാർഷിക ജല ഉപയോഗം കാര്യക്ഷമമാക്കുക ലക്ഷ്യം; 400 കൃഷി ഫാമുകൾക്ക് തുള്ളിനന സംവിധാനം നൽകി
ദോഹ∙ കൃഷി ആവശ്യത്തിനുള്ള ജല ഉപയോഗം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് 400 പ്രാദേശിക കൃഷി ഫാമുകൾക്ക് നഗരസഭാ മന്ത്രാലയം ഡ്രിപ് ജലസേചന (തുള്ളിനന) സംവിധാനം വിതരണം ചെയ്യും. യഥാസമയം ചെടികളുടെ വേരുകളിലേക്ക് കൃത്യമായ അളവിൽ നേരിട്ട് വെള്ളവും പോഷകവും എത്തിക്കുന്ന സംവിധാനമാണിത്. ഓരോ ചെടിക്കും വളർച്ചയ്ക്ക്

ദോഹ∙ കൃഷി ആവശ്യത്തിനുള്ള ജല ഉപയോഗം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് 400 പ്രാദേശിക കൃഷി ഫാമുകൾക്ക് നഗരസഭാ മന്ത്രാലയം ഡ്രിപ് ജലസേചന (തുള്ളിനന) സംവിധാനം വിതരണം ചെയ്യും. യഥാസമയം ചെടികളുടെ വേരുകളിലേക്ക് കൃത്യമായ അളവിൽ നേരിട്ട് വെള്ളവും പോഷകവും എത്തിക്കുന്ന സംവിധാനമാണിത്. ഓരോ ചെടിക്കും വളർച്ചയ്ക്ക് ആവശ്യമായവ അതത് സമയങ്ങളിൽ തന്നെ ലഭിക്കുമെന്നതാണ് പ്രത്യേകത. നൂതന സാങ്കേതിക വിദ്യകളിലൂടെയും ഫലപ്രദമായ വിഭവ മാനേജ്‌മെന്റ് സംവിധാനത്തിലൂടെയും പ്രാദേശിക ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണിത്.
ഡ്രിപ് ജലസേചന സംവിധാനം ഫാമുകൾക്ക് വിതരണം ചെയ്യുന്ന പദ്ധതി 2022 ഓഗസ്റ്റിലാണ് ആരംഭിച്ചത്. 2024ൽ പദ്ധതി പൂർത്തിയാകും. ഗ്രീൻ ഹൗസ് കൃഷിരീതിയെ പിന്തുണയ്ക്കാനും വിളകളിലെ ജല ഉപഭോഗം കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് മന്ത്രാലയം നടത്തുന്നതെന്ന് കാർഷിക വിഭാഗം ഡയറക്ടർ യൂസഫ് അൽ ഖുലൈഫി വിശദമാക്കി. 43-ാമത് ലോക ഭക്ഷ്യദിനാചരണത്തോട് അനുബന്ധിച്ച് നഗരസഭ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
കൃഷിക്കായുള്ള വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതിൽ ശ്രദ്ധ ചെലുത്തി കൊണ്ട് കർഷകർക്കും ഫാം ഉടമകൾക്കുമിടയിൽ ബോധവൽക്കരണം ഉൾപ്പെടെ നിരവധി പരിപാടികളും പദ്ധതികളുമാണ് അധികൃതർ നടപ്പാക്കി വരുന്നത്. ജലസേചനത്തിനായി ആധുനിക കൃഷി രീതികളെ ആശ്രയിക്കാൻ കർഷകർക്ക് പരിശീലനവും നൽകുന്നുണ്ട്. പരമ്പരാഗത ജലസേചന രീതികൾ 50-60 ശതമാനം വെള്ളം പാഴായി പോകാൻ ഇടയാക്കുന്നത് ഭൂഗർഭ ജലശേഖരത്തെ സാരമായി ബാധിക്കുന്നുണ്ട്. ആധുനിക ജലസേചന സംവിധാനങ്ങൾ വെള്ളത്തിന്റെ ഉപയോഗം 70 ശതമാനം വരെ കുറയ്ക്കാൻ സഹായകമാണ്. നിലവിൽ ഫാമുകളിലെ തുറന്ന ഇടങ്ങളിൽ 89 ശതമാനവും ആധുനിക ജലസേചന രീതിയിലേക്ക് മാറിക്കഴിഞ്ഞുവെന്നും അൽ ഖുലൈഫി ചൂണ്ടിക്കാട്ടി. രാജ്യത്തെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വെള്ളത്തിന്റെ ക്ഷാമം.