മനാമ ∙ ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി കേസിലും യാത്രാ നിരോധനത്തിലും അകപ്പെട്ട് ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കിക്കളയുന്നവരുടെ എണ്ണം കൂടുന്നു. ഇവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ഒടുവിൽ തിരിച്ചറിവ് വന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴേയ്ക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക വീസയിൽ എത്തി കേസിലും യാത്രാ നിരോധനത്തിലും അകപ്പെട്ട്  ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കിക്കളയുന്നവരുടെ എണ്ണം കൂടുന്നു. ഇവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. ഒടുവിൽ തിരിച്ചറിവ് വന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴേയ്ക്കും  ബന്ധുക്കൾക്കും നാട്ടുകാർക്കും പോലും വേണ്ടാത്തവരാകുന്ന അവസ്‌ഥ.  കഴിഞ്ഞയാഴ്ച  പ്രായമായ ഒരു അച്ഛനെയും അമ്മയെയും മറ്റൊരാളെയും ഇത്തരത്തിൽ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ നാട്ടിലേക്ക് തിരിച്ചയച്ചു.  ഇതിൽ രണ്ടു സംഭവങ്ങളിലും  ബഹ്‌റൈനിലെ നിയമങ്ങൾ അറിയാവുന്ന മക്കൾ തന്നെയാണ് മാതാപിതാക്കളുടെ ദുരിതജീവിതത്തിന് കാരണമായത്. 

അതേസമയം, എംപ്ലോയ്മെന്റ് വീസയാണെന്ന് പറഞ്ഞ് വ്യാജ റിക്രൂട്ടിങ് ഏജൻസികൾ നൽകിയ സന്ദർശക വീസയ്ക്ക് ലക്ഷങ്ങൾ നൽകി ഇവിടെയെത്തി, ചതിക്കപ്പെട്ടവരും ഒട്ടേറെ. ഇവർ താമസരേഖയോ  ജോലിയോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്നു. നാട്ടിലെ വില്ലേജ് ഓഫിസ് മുതൽ  ബഹ്‌റൈൻ എംബസി വരെയുള്ള ഓഫിസുകളിൽ സാമൂഹിക പ്രവർത്തകർ നിരന്തരം ഇടപെട്ടാണ് ഇങ്ങനെയുള്ളവരെ നാട്ടിലേക്ക് അയക്കുന്നത്. ഈ വർഷം  നിരവധി വയോധികരെ നാട്ടിലേയ്ക്ക് അയച്ചു. 

ADVERTISEMENT

രേഖകൾ ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ എംബസി

കഴിഞ്ഞ സെപ്റ്റംബറിൽ  ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും വിസിറ്റിങ് വീസയിൽ ബഹ്റൈനിലേക്ക്  വരുന്നവർക്കായുള്ള നിബന്ധനകൾ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിപ്പും നൽകിയിരുന്നു. യാത്രക്കാർ  എയർലൈനുമായി ബന്ധപ്പെട്ടുള്ള കൃത്യമായ രേഖകൾ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും  എംബസി വ്യക്തമാക്കിയിരുന്നു. സന്ദർശക വീസയിൽ വന്ന് രേഖകളുടെ അഭാവത്താൽ  വിമാനത്താവളത്തിൽനിന്ന് മടങ്ങിപ്പോകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യം കണക്കിലെടുത്താണ് എംബസി ഇപ്രകാരം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.

ADVERTISEMENT

താമസം സംബന്ധിച്ചുള്ള ഹോട്ടൽ ബുക്കിങ്ങോ അല്ലെങ്കിൽ ബഹ്‌റൈനിൽ രക്തബന്ധം ഉള്ളവരുടെ  താമസസ്ഥലത്തിന്റെ രേഖയോ (വാടക  എഗ്രിമെന്റ്, വൈദ്യുതി  ബിൽ തുടങ്ങിയവ)  സമർപ്പിക്കണം. ബഹ്‌റൈനിൽ  എത്തിക്കഴിഞ്ഞാൽ ചെലവ് സംബന്ധിച്ചു കൃത്യത ബഹ്റൈനിൽ ഉപയോഗിക്കാൻ പറ്റുന്ന  ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇവിടെ താമസിക്കുന്ന ഓരോ ദിവസത്തിനും 50  ദിനാർ വീതം, അല്ലെങ്കിൽ 1000 യു എസ് ഡോളർ (എയർലൈനുകൾക്കനുസരിച്ച് ഇതിൽ മാറ്റം വരാം)കൈയ്യിൽ ഉണ്ടായിരിക്കണം എന്നതൊക്കെയാണ് വ്യവസ്‌ഥകൾ. ഇത്തരത്തിൽ ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും  അഭ്യസ്തവിദ്യരായവർ പോലും  നിയമലംഘനങ്ങൾ നടത്തി ഒടുവിൽ  സാമൂഹിക പ്രവർത്തകരുടെയും എംബസിയുടെയും വാതിലുകൾ മുട്ടേണ്ടി വരുന്നു.

 ചില ഏജന്റ്മാരും മുൻപ്  ബഹ്‌റൈനിൽ എത്തി ജോലി തരപ്പെടുത്തിയിട്ടുള്ള ചിലരും ജോലി ലഭിക്കും എന്ന് പ്രലോഭിപ്പിച്ച് വൻതുക വാങ്ങിയാണ് ആളുകളെ ഇപ്പോഴും നാട്ടിൽ നിന്ന് കൊണ്ടുവരുന്നത്. നിയമം കർശനമാക്കിയ ശേഷം സന്ദർശക വീസ എടുത്തു വരുന്നവരുടെ എണ്ണം കുറഞ്ഞുവെങ്കിലും വന്നതിന് ശേഷം അനധികൃതമായി തുടരുന്നവർ ഇപ്പോഴും ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. 

English Summary:

Number of people arriving in the Gulf on visitor visas is increasing