15 വർഷം മുൻപ് ഒരുമിച്ചു ജോലിയിൽ ചേർന്ന 10 പേർ ഇന്നും ഉറ്റകൂട്ടുകാർ; പ്രവാസത്തിലെ സൗഹൃദത്തിന് മാർക്ക് പത്തിൽ പതിനഞ്ച്
അബുദാബി ∙ സൗഹൃദക്കൂട്ടിൽ 15ാം വാർഷികം ആഘോഷിച്ച് 10 കൂട്ടുകാർ. സന്തോഷത്തിലും സന്താപത്തിലും യാത്രയിലുമെല്ലാം ഇവർ ഒറ്റക്കെട്ട്. ദുബായിലെ അലെക് എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ ഡിസൈനിങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 10 പേരാണ് ഒന്നര പതിറ്റാണ്ടിന്റെ

അബുദാബി ∙ സൗഹൃദക്കൂട്ടിൽ 15ാം വാർഷികം ആഘോഷിച്ച് 10 കൂട്ടുകാർ. സന്തോഷത്തിലും സന്താപത്തിലും യാത്രയിലുമെല്ലാം ഇവർ ഒറ്റക്കെട്ട്. ദുബായിലെ അലെക് എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ ഡിസൈനിങ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 10 പേരാണ് ഒന്നര പതിറ്റാണ്ടിന്റെ സുഹൃത്ബന്ധം അരക്കിട്ടുറപ്പിച്ചത്. പതിനഞ്ചാം വാർഷികം ആഘോഷിച്ചത് അർമേനിയയിൽ. ഒരേ മനസ്സോടെ 10 പേരുടെയും കുടുംബാംഗങ്ങളും ആഘോഷത്തിൽ ഒത്തുചേർന്നു.
2008ൽ ഈ കമ്പനിയിൽ ജോലിക്കു ചേർന്ന 10 പേരും അന്നു മുതൽ ഇന്നു വരെ ഒറ്റക്കെട്ട്. ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ്, പുതുവർഷം, ജന്മദിനം, വിവാഹ വാർഷികം തുടങ്ങി ആഘോഷങ്ങളെല്ലാം സംയുക്തം. കളിക്കളത്തിലും തണുക്കാത്ത ടീം സ്പിരിറ്റ്. സുരഭിൻ വർഗീസ് തൃശൂർ, സുദീപ് മേനോൻ ഇരിഞ്ഞാലക്കുട, ഷമീർ റഹ്മത്തുല്ല ഗുരുവായൂർ, രതീഷ് വള്ളത്തോൾ തിരൂർ, വർഗീസ് ജോസഫ് ചങ്ങനാശ്ശേരി, സുബിൻ സുഗതൻ തൃപ്രയാർ, ബിബിൻ പത്രോസ് ആലപ്പുഴ, മുഹമ്മദ് ഹബീഷ് ചേറ്റുവ, സിബി കൊല്ലം, ഹനീഷ് മന്ദിരം തൃശൂർ എന്നിവരാണ് സൗഹൃദക്കൂട്ടിലെ കണ്ണികൾ. പ്രവാസം മതിയാക്കി ഹനീഷ് അടുത്തിടെ നാട്ടിലേക്കു പോയെങ്കിലും വിളിപ്പുറത്തുണ്ട്. ദുബായിലെ തിരക്കേറിയ ജീവിതത്തിനിടയിലും സൗഹൃദത്തിന് നൽകുന്ന പ്രാധാന്യം പ്രത്യേക കരുത്താണ് സമ്മാനിക്കുന്നതെന്ന് 10 പേരും സാക്ഷ്യപ്പെടുത്തുന്നു.