ഷാർജ∙ ഒന്നിലേറെ പുസ്തകങ്ങളുമായാണ് ഇപ്രാവശ്യം മലയാളി എഴുത്തുകാർ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 42–ാം പതിപ്പിലെത്തുന്നത്. കഴിഞ്ഞ പ്രാവശ്യം ഒരു പുസ്തകം പ്രകാശനം ചെയ്ത വേദിയിൽ ഇപ്രാവശ്യം കൂടുതൽ പുസ്തകങ്ങൾ വെളിച്ചം കാണുന്നത് എഴുത്തുകാരുടെ വളർച്ചയാണ് പ്രകടിപ്പിക്കുന്നത്. കാസർകോട് സ്വദേശിയായ ദിനേശ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഒന്നിലേറെ പുസ്തകങ്ങളുമായാണ് ഇപ്രാവശ്യം മലയാളി എഴുത്തുകാർ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 42–ാം പതിപ്പിലെത്തുന്നത്. കഴിഞ്ഞ പ്രാവശ്യം ഒരു പുസ്തകം പ്രകാശനം ചെയ്ത വേദിയിൽ ഇപ്രാവശ്യം കൂടുതൽ പുസ്തകങ്ങൾ വെളിച്ചം കാണുന്നത് എഴുത്തുകാരുടെ വളർച്ചയാണ് പ്രകടിപ്പിക്കുന്നത്. കാസർകോട് സ്വദേശിയായ ദിനേശ് മുങ്ങത്ത് ഇപ്രാവശ്യം  അച്ഛൻ എന്ന കവിതാ സമാഹാരവും ശുഭാപ്തി വിശ്വാസവും ശുഭ ചിന്തകളും ജീവിത വിജയത്തിന് എന്ന മോട്ടിവേഷണൽ പുസ്തകവുമായാണ്  എത്തുന്നത്. 2 പുസ്തകങ്ങളേക്കുറിച്ചും എഴുത്തുകാരൻ പറയുന്നു:

ദിനേശ് മുങ്ങത്തിന്‍റെ പുസ്കത്തിന്‍റെ കവർ

 അച്ഛൻ എന്ന കവിതാസമാഹാരം  അച്ഛനെ സ്നേഹിക്കുന്ന എല്ലാം മക്കൾക്കും കമിതാക്കൾക്കും നഷ്ട ബാല്യങ്ങൾ പേറുന്ന എല്ലാ പ്രവാസികൾക്കും സമർപ്പിക്കുന്നു. ഈ വരികൾ  കവിതയാണോ പദ്യമാണോ , ഗാനമാണോ  എന്നൊക്കെ സത്യം പറഞ്ഞാൽ എനിക്ക് യാതൊരു  പിടിയുമില്ലാത്ത കാര്യമാണ്.  കവി ശബ്ദത്തിൽ നിന്ന് വ്യുല്പന്നമായ ഭാവനാമമാണ് കവിത എന്നാണ് എവിടെയോ വായിച്ചത്.  എന്നാൽ കവിയുടെ  സൃഷ്ടിയുടെ ഗുണ ധർമം മാത്രമാണ് കവിത എന്നും പറയുന്നു. എന്നാൽ   കാവ്യമെന്നാൽ  അവതരിപ്പിക്കാവുന്ന ശബ്ദാലങ്കാരവും വൃത്താലങ്കാരവും അർത്ഥാലങ്കാരവും യോജിച്ചു നില്ക്കുന്ന ആവിഷ്കാരമായിരിക്കണമെന്നും  പറയുന്നു.

ദിനേശ് മുങ്ങത്തിന്‍റെ പുസ്കത്തിന്‍റെ കവർ
ADVERTISEMENT

എന്നാൽ ഇതൊന്നും എഴുതുമ്പോൾ ഞാൻ ചിന്തിക്കാതിരുന്ന കാര്യമാണ്.  മനസ്സിനെ മഥിക്കുന്ന ചില ചിന്തകളെ വലിയ സാഹിത്യഭാഷയൊന്നും ഉപയോഗിക്കാതെ വരച്ചു വച്ചു എന്നത് മാത്രമാണ് ചെയ്തിരിക്കുന്നത്.   രുചിക്കുംതോറും ആസ്വാദനം വർധിപ്പിക്കുന്നു എന്നതാണു കവിതയുടെ മഹത്ത്വം എന്നത് കൊണ്ട് വായനക്കാരോട് ഒരഭ്യർഥന മാത്രം , കൂടുതൽ രുചിക്കുമ്പോൾ മധുരം നിങ്ങൾ കണ്ടെത്തും , അത് ഉറപ്പാണ് . 

ശുഭാപ്തി വിശ്വാസവും ശുഭ ചിന്തകളും ജീവിത വിജയത്തിന് എന്ന  പുസ്തകത്തെപ്പറ്റിയും ഇതിന്റെ ഉത്ഭവത്തെപ്പറ്റിയും പറഞ്ഞാൽ അത്  എന്നിലേക്ക് തന്നെയുള്ള ഒരു തിരിഞ്ഞുനോട്ടമാണ്. എന്നിലെ എന്നെ വാർത്തെടുക്കാനായി വേണ്ടുന്ന വിളനിലം തയ്യാറാക്കിയത് ഇത്തരം എഴുത്തിലൂടെ തന്നെ.

ADVERTISEMENT

കഴിഞ്ഞ 4 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ അതിരാവിലെ അഞ്ചുമണിക്ക് ഈ ഉദ്യമം തുടർന്നുകൊണ്ടേയിരുന്നു. ഓരോ ദിവസത്തിലും ഉണ്ടാവുന്ന ചില ചിന്തകളെ ക്രോഡീകരിച്ച് എഴുതുകയെന്നത് മാത്രമായിരുന്നു ഈ  പ്രക്രിയ. ഈ എഴുത്ത് നൽകിയ  ശുഭാപ്തി വിശ്വാസവും ശുഭചിന്തകളും കൂടിയാണ്  എന്നിലെ എന്നെ വളർത്തിയെ ടുത്തത്. അത് കൊണ്ട് തന്നെയാണ് ഈ പുസ്തകത്തിന് ഇങ്ങനെ ഒരു ക്യാപ്ഷൻ  തന്നെ ചേർക്കാൻ എന്നെ പ്രേരിപ്പിച്ചത്.

∙ എഴുത്തുകാർക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്താം

ADVERTISEMENT

ഈ വർഷം നവംബർ 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ച് രചയിതാവിന് സ്വയം പരിചയപ്പെടുത്താം. എഴുത്തിന് പിന്നിലെ സഞ്ചാരവും ഓർമകളും സഹിതം 500 ൽ കുറയാത്ത വാക്കുകളിൽ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തീയതി, സമയം എന്നിവയും എഴുതാം. പുസ്തകത്തിന്‍റെ കവർ(jpeg ഫയൽ), രചയിതാവിന്‍റെ  5.8 x 4.2   സൈസിലുള്ള പടം എന്നിവ mybook4monline@gmail.com എന്ന മെയിലിലേയ്ക്ക് നവംബർ 5ന് മുൻപ് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2023 എന്ന് എഴുതാൻ മറക്കരുതേ. ഇ– മെയിൽ-  mybook4monline@gmail.com  . 0567371376 (വാട്സാപ്പ്)

English Summary:

Dinesh dives in with optimism and good thoughts