മസ്‌കത്ത്∙ ഒരുമയുടെ ഓണം ഐ ഒ സി ഓണം എന്ന പേരിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) ഒമാൻ, കേരള ചാപ്റ്റർ ഓണാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. സലാല ലുബാൻ പാലസിൽ ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. നിഷ്താറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. ജാതിയുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒരുമയുടെ ഓണം ഐ ഒ സി ഓണം എന്ന പേരിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) ഒമാൻ, കേരള ചാപ്റ്റർ ഓണാഘോഷവും സൗഹൃദ സംഗമവും സംഘടിപ്പിച്ചു. സലാല ലുബാൻ പാലസിൽ ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. നിഷ്താറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് ഉദ്ഘാടനം ചെയ്തു.

ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയമായി ഭിന്നിപ്പിച്ച് അധികാരം തുടരാൻ ശ്രമിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, പ്രവാസ ലോകത്തെ മുഴുവൻ ഇന്ത്യക്കാരെയും ഒരുമിപ്പിച്ചു ഒരു കുടകീഴിൽ കൊണ്ട് വന്നു ഐക്യത്തിന്റെയും സഹവർത്തിത്തത്തിന്റെയും സ്‌നേഹ സന്ദേശം നൽകാൻ കഴിയുന്ന രാഷ്ട്രീയ സംഘടന എന്ന നിലയിൽ ഐ ഒ സിക്ക് വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് സി ആർ മഹേഷ്  എം എൽ എ പറഞ്ഞു. ഓണത്തിന്റെ മനോഹരമായ ഓർമ്മകൾ പങ്കുവെച്ചതിനോടൊപ്പം ഇത്തരം ആഘോഷങ്ങൾ വളച്ചൊടിക്കപ്പെടുന്നത് തടയാൻ പ്രവാസലോകത്തു ഉണ്ടാവുന്ന ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ADVERTISEMENT

ഐ ഒ സി ഒമാൻ നാഷനൽ പ്രസിഡന്റ് ഡോ. രത്‌നകുമാർ മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ സാമൂഹി പ്രവർത്തനത്തിനൊപ്പം പ്രകൃതിയേയും മണ്ണിനെയും സംരക്ഷിക്കുന്നത് ഏവരുടേയും നിർബന്ധ ഉത്തരവാദിത്തമായിരിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സൗഹൃദ സംഗമത്തിൽ വിശിഷ്ഠാതിഥിയായി പങ്കെടുത്ത മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എയുമായ കെ എം ഷാജി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

ഐ യു എം എൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മാഈൽ, കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ എ ജവാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം അഡ്വ. സി ഒ കണ്ണൻ, ഐ ഒ സി ജനറൽ സെക്രട്ടറി സിയ ഉൾ ഹഖ് ലാറി, മീഡിയ കോർഡിനേറ്റർ റാബിയാ ബസ്‌റി, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. സനാതനൻ, സലാല ഇന്ത്യൻ സ്‌കുൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ്, ഐ എസ് സി മലയാള വിഭാഗം കൺവീനർ എ പി കരുണൻ, ഐ ഒ സി കേരള ചാപ്റ്റർ ജന. സെക്രട്ടറി ഹരികുമാർ ഓച്ചിറ, ട്രഷറർ ഷജിൽ തുടങ്ങി സലാലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും സംഘടനാ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ ഐ ഒ സി ഒമാൻ ചാപ്റ്റർ പ്രസിഡന്റുമാരും ആശംസകൾ നേർന്ന് സംസാരിച്ചു. സൗഹൃദ സംഗമത്തിന് ശേഷം നടന്ന വിഭവസമൃദ്ധമായ ഓണ സദ്യയിലും കലാ പരിപാടികളിലും നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ഐ ഒ സി കേരളാ ചാപ്റ്റർ വർക്കിംഗ് പ്രസിഡന്റ് അനീഷ് ബി വി സ്വാഗതവും വൈസ് പ്രസിഡന്റ് ശ്യാം മോഹൻ നന്ദിയും പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT