ഗാസയ്ക്ക് ആശ്വാസമായി ഖത്തർ റെഡ്ക്രസന്റ്: മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്തു
ദോഹ∙ ഗാസയിലെ ആശുപത്രികളിൽ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) മരുന്നുകളും മെഡിക്കൽ സാമഗ്രികളും വിതരണം ചെയ്തു. ക്യുആർസിഎസിന്റെ പലസ്തീനിലെ ഓഫിസിൽ നിന്നാണ് ആദ്യ ബാച്ച് മരുന്നുകളും മെഡിക്കൽ സാമഗ്രികളും ആശുപത്രികൾക്ക് നൽകിയത്. പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ ക്യുആർസിഎസിന്റെ അടിയന്തര

ദോഹ∙ ഗാസയിലെ ആശുപത്രികളിൽ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) മരുന്നുകളും മെഡിക്കൽ സാമഗ്രികളും വിതരണം ചെയ്തു. ക്യുആർസിഎസിന്റെ പലസ്തീനിലെ ഓഫിസിൽ നിന്നാണ് ആദ്യ ബാച്ച് മരുന്നുകളും മെഡിക്കൽ സാമഗ്രികളും ആശുപത്രികൾക്ക് നൽകിയത്.
പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ ക്യുആർസിഎസിന്റെ അടിയന്തര ഇടപെടലിന്റെ ഭാഗമായി 7,29,000 റിയാലിന്റെ സാമഗ്രികളാണ് വിതരണം ചെയ്തത്. സംഘർഷം തുടങ്ങുന്നതിന് ഒരു ദിവസം മുൻപു വരെ പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ ശേഖരത്തിൽ 48 ശതമാനത്തോളം മരുന്നുകൾക്കും 28 ശതമാനത്തോളം മെഡിക്കൽ സാമഗ്രികൾക്കും ക്ഷാമം നേരിട്ടിരുന്നു. ക്യൂആർസിഎസ് അടുത്തിടെ നൽകിയ സഹായത്തിലൂടെ മെഡിക്കൽ ആവശ്യകതയുടെ 10 ശതമാനം നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം ഫാർമസി അസി. ജനറൽ മാനേജർ ഡോ. സിക്രി അബു ഖമർ വ്യക്തമാക്കി. പരുക്കേറ്റവരുടെ എണ്ണം ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ നിലവിലെ 30 ലക്ഷം ഡോളർ മെഡിക്കൽ ആവശ്യത്തിന്റെ ക്ഷാമം പരിഹരിക്കാൻ രാജ്യാന്തര സ്ഥാപനങ്ങളും ദാതാക്കളും കൂടുതൽ മെഡിക്കൽ സഹായം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഗാസയിലെ അൽ അമൽ ആശുപത്രിക്ക് മെഡിക്കൽ സാമഗ്രികളോടു കൂടിയ 2 ഓപ്പറേറ്റിങ് മുറികൾ ക്യൂആർസിഎസ് നൽകിയിട്ടുണ്ട്. ആശുപത്രികളിലെ വൈദ്യുത തടസം പരിഹരിക്കാൻ സോളർ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് ക്യൂആർസിഎസ്. പലസ്തീനായി നേരത്തെ 10 ലക്ഷം ഡോളർ തുകയും ക്യൂആർസിഎസ് അനുവദിച്ചിരുന്നു. ഇതിനു പുറമെ പലസ്തീന് വേണ്ടി എന്ന തലക്കെട്ടിൽ അടിയന്തര ഭക്ഷ്യ, ദുരിതാശ്വാസ സഹായത്തിനായുള്ള ക്യാംപെയ്‌നും പുരോഗമിക്കുകയാണ്.