ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ സ്ഥാപിക്കാൻ യുഎഇ: കരാറുകളും രേഖകളും ഇംഗ്ലിഷിലേക്ക്; വിവർത്തനത്തിന്റെ ആവശ്യമില്ലാതാകും
അബുദാബി ∙ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ സ്ഥാപിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മധ്യപൂർവദേശത്ത് ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യൽ സേവന ബ്യൂറോ

അബുദാബി ∙ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ സ്ഥാപിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മധ്യപൂർവദേശത്ത് ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യൽ സേവന ബ്യൂറോ ആരംഭിക്കുന്നത്. എമിറേറ്റിലെ വിദേശികൾക്കും വിദേശ കമ്പനികൾക്കും അനുഗ്രഹമാകുന്നതാണ് പുതിയ സേവനം.
ബിസിനസുകൾ എളുപ്പത്തിൽ പ്രവർത്തിപ്പിക്കുന്നതിന് ഇതു സഹായകമാകുമെന്ന് ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കും. ആഗോള വിപണിയിൽ എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനും ഇതു സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.
ഇംഗ്ലിഷ് ഭാഷയിലുള്ള കരാറുകളും രേഖകളും മറ്റു നിയമ സഹായങ്ങളും ലഭ്യമാകുന്നതോടെ വിവർത്തനത്തിന്റെ ആവശ്യമില്ലാതാകും. ഇത് ബിസിനസ്സുകളുടെ പ്രവർത്തനം എളുപ്പമാക്കും. സേവനങ്ങൾ ഡിജിറ്റലായി നൽകുന്നതോടെ സമയവും പരിശ്രമവും ലാഭിക്കാം. ഇടപാടുകളുടെ നടപടിക്രമങ്ങൾ കുറയും. സേവന, ഗുണനിലവാരം മെച്ചപ്പെടുത്തുന്നതോടെ ഉപഭോക്തൃ സംതൃപ്തിയും ഉയർത്താം.
അറബ് സംസാരിക്കാത്തവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പുതിയ ജുഡീഷ്യൽ സർവീസ് ബ്യൂറോ രൂപകൽപന ചെയ്തിരിക്കുന്നത്. കമ്പനി കരാറുകൾ, ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് തീരുമാനങ്ങൾ, മിനിറ്റ്സ്, പവർ ഓഫ് അറ്റോർണി, ഇംഗ്ലിഷിലുള്ള പ്രഖ്യാപനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങളും ഇതോടെ നീങ്ങും.