ദുബായ് ∙ അപരിചതമായ സ്ഥലത്തെത്തിയ കുരുന്നുകൾ സമ്മാനവും മുറുകെപ്പിടിച്ച് മാതാപിതാക്കളോടൊപ്പം തിരിച്ചുപോയത് അക്ഷരമധുരം നുകർന്നതിന്റെ നിർവൃതിയോടെ. പ്രവാസി മലയാളി കുരുന്നുകളുടെ കൊച്ചു വിരലുകൾ മലയാണ്മയെ തൊട്ടറിഞ്ഞ വിദ്യാരംഭ ചടങ്ങ് ദുബായിൽ ഒരുക്കിയത് മലയാള മനോരമ. ചിലർ ചിരിച്ചും ചിലർ കരഞ്ഞും അക്ഷര നൈവേദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അപരിചതമായ സ്ഥലത്തെത്തിയ കുരുന്നുകൾ സമ്മാനവും മുറുകെപ്പിടിച്ച് മാതാപിതാക്കളോടൊപ്പം തിരിച്ചുപോയത് അക്ഷരമധുരം നുകർന്നതിന്റെ നിർവൃതിയോടെ. പ്രവാസി മലയാളി കുരുന്നുകളുടെ കൊച്ചു വിരലുകൾ മലയാണ്മയെ തൊട്ടറിഞ്ഞ വിദ്യാരംഭ ചടങ്ങ് ദുബായിൽ ഒരുക്കിയത് മലയാള മനോരമ. ചിലർ ചിരിച്ചും ചിലർ കരഞ്ഞും അക്ഷര നൈവേദ്യം ഏറ്റുവാങ്ങി. കൈനിറയെ മിഠായി കിട്ടിയതോടെ ചിലരുടെ വാശിയും പേടിയും നാണവുമെല്ലാം മാറി. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റും പിന്നെ സമ്മാനങ്ങളും കൂടിയായതോടെ കുട്ടിപ്പട്ടാളങ്ങൾ ആവേശത്തേരിയിലായി. ഹാളിൽ ഒാടിക്കളിച്ചും ചിരിച്ചുല്ലസിച്ചും അവർ ഇന്നത്തെ ദിവസം ധന്യമാക്കി.

രാവിലെ 6.30നാണ് വിദ്യാരംഭച്ചടങ്ങുകൾ ആരംഭിച്ചതെങ്കിലും പുലർച്ചെ തന്നെ മാതാപിതാക്കൾ കുട്ടികളെയുമായി വിദ്യാരംഭ വേദിയായ ബർ ദുബായ് കോൺസുലേറ്റിന്റെ പരിസരത്ത് എത്തിയിരുന്നു.  6ന് ഗേറ്റ് തുറന്നതോടെ കുട്ടികളും രക്ഷിതാക്കളുമായി ഓഡിറ്റോറിയം നിറഞ്ഞു. മുൻ വർഷങ്ങളിൽ വിദ്യാരംഭം കുറിച്ചവരും കൊച്ചനുജനുമായും അനുജത്തിയുമായും എത്തിയിരുന്നു. ഗൾഫിലെ വേനൽ അവധിയും ഓണവുമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയിട്ട് അധിക നാളുകളാകാത്തതിനാൽ പല കുടുംബങ്ങൾക്കും വിദ്യാരംഭത്തിന് നാട്ടിൽ പോകുക പ്രായോഗികമായിരുന്നില്ല. മാതാപിതാക്കൾ ജോലി ചെയ്യുന്നവരായതിനാൽ പ്രത്യേകിച്ചും. ഈ പശ്ചാത്തലത്തിൽ ജോലി ചെയ്യുന്ന നാട്ടിൽ തന്നെ വിദ്യാരംഭത്തിന് അവസരമൊരുക്കിയ മനോരമയോടുള്ള കടപ്പാടും രക്ഷിതാക്കൾ പങ്കുവച്ചു. കോവി‍ഡ് മൂലം കഴിഞ്ഞ 2 വർഷം വിദ്യാരംഭം കുറിക്കാൻ സാധിക്കാത്ത കുരുന്നുകളും ഇത്തവണ എത്തിയിരുന്നു. ആകെ 231 കുട്ടികൾ പേര് റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 190 പേർ ആദ്യാക്ഷരം നുണയാനെത്തി. ഇതിൽ അഞ്ചോളം ഇരട്ടക്കുട്ടികളുമുണ്ട്. 

ADVERTISEMENT

മലയാളികൾ ഗൃഹാതുരതയോടെ ഓർമിക്കുന്ന അനശ്വര ഗാനങ്ങൾ സമ്മാനിച്ച പ്രിയഗായകൻ ജി. വേണുഗോപാൽ, കെഫ് ഹോൾഡിങ്സ് സ്ഥാപകൻ ഫൈസൽ കോട്ടിക്കൊള്ളോൻ, മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജും ആയ ജോസ് പനച്ചിപ്പുറം എന്നിവരായിരുന്നു ഗുരുക്കന്മാർ.  4000ൽ അധികം ഗാനങ്ങൾ വിവിധ ഭാഷകളിൽ ആലപിച്ചിട്ടുള്ള വേണുഗോപാൽ, പൂക്കാലം വരവായി എന്ന ചിത്രത്തിന് വേണ്ടി കൈതപ്രം രചിച്ച് ഔസേപ്പച്ചൻ ഇൗണമിട്ട് പാടിയ ''ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ...'' എന്ന് തുടങ്ങുന്ന  പാട്ടടന്റെ ആദ്യവരികൾ പാടി കുരുന്നുകൾക്ക് താരാട്ടുപാട്ടിന്റെ സാന്ത്വനമേകി. അദ്ദേഹത്തെ കാണാനും സെൽഫിയെടുക്കാനും മാത്രം ഒട്ടേറെ പേരെത്തിയിരുന്നു.  മലയാള മനോരമയുടെ ദുബായ് വിദ്യാരംഭത്തിൽ ആദ്യമായാണ് വേണുഗോപാൽ ഗുരുവായി എത്തുന്നത്. 

മലയാള മനോരമ ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ നിന്ന്

കോഴിക്കോട് നടക്കാവ് സർക്കാർ ഗേൾസ് സ്കൂൾ എന്നു കേൾക്കുമ്പോൾ  മനസ്സിലേക്ക് ഓടിയെത്തുന്നയാളാണ് ഫൈസൽ കോട്ടിക്കൊള്ളോൻ.  കെഫ് ഹോൾഡിങ്സ് എന്ന രാജ്യാന്തര വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരിക്കുമ്പോഴും  സർക്കാർ സ്കൂളിനെ രാജ്യാന്തര നിലവാരത്തിലെത്തിച്ച  സംരംഭകൻ എന്ന നിലയിലാകും അദ്ദേഹത്തെ മലയാളക്കര ഓർക്കുക. ഇന്ത്യയിലും വിദേശത്തും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളിൽ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ സഹായ ഹസ്തങ്ങൾ സദാ നീട്ടി നിൽക്കുന്നു.   മലയാളത്തിന്റെ പ്രിയ എഴുത്തുകാരനാണ് ജോസ് പനച്ചിപ്പുറം. മലയാള മനോരമയിലെ ‘തരംഗങ്ങൾ’ എന്ന പ്രതിവാര കോളത്തിലൂടെ വായനക്കാരുടെ ഹൃദയം കവരുന്ന പനച്ചി  ഒട്ടേറെ കഥകളുടെയും ഏതാനും നോവലുകളുടെയും രചയിതാവാണ്. ഗുരുക്കന്മാർക്കൊപ്പം വിദ്യാരംഭത്തിനു തിരിതെളിക്കാൻ മലയാളി കൂടിയായ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ അദ്ദേഹത്തിന്റെ പത്നിയോടൊപ്പം മുഖ്യാതിഥിയായി എത്തി.  ഒരിടവേളയ്ക്കു ശേഷം ഇന്ത്യൻ കോൺസുലേറ്റിന്റെ അമരത്ത് മലയാളി ഐഎഫ്എസ് ഉദ്യോഗസ്ഥൻ എത്തിയ ശേഷമുള്ള ആദ്യത്തെ പൊതു സാംസ്കാരിക പരിപാടി എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ടായിരുന്നു.  കേരളീയ പരമ്പരാഗത ശൈലിയിലാണ് വേദിയൊരുക്കിയത്. മനോരമ ദുബായ് ചീഫ് റിപോർട്ടർ മിൻ്റു പി.ജേക്കബ് സ്വാഗതമാശംസിച്ചു. അബ് ലജ മുജീബ് പ്രാർഥനാഗാനം ആലപിച്ചു. ദീപ അവതാരകയായിരുന്നു. എഴുത്തിനിരുത്തിന്റെ പടം തത്സമയം സർട്ടിഫിക്കറ്റിൽ ഒട്ടിച്ച് രക്ഷിതാക്കൾക്ക് കൈമാറി. കൂടാതെ, കുട്ടികൾക്ക് സമ്മാനമായി ഗുഡ്ഡി ബാഗും നൽകി. പ്രഭാത ഭക്ഷണം കൂടി കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.

വിദ്യാരംഭം കൂടുതൽ ചിത്രങ്ങൾ കാണാം...

English Summary:

Malayala Manorama Vidyarambham in Dubai

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT