പ്രവാസ ലോകത്തും ആദ്യാക്ഷര മധുരം നുണഞ്ഞ് കുരുന്നുകൾ; ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ മലയാള മനോരമ വിദ്യാരംഭം
ദുബായ്∙ മലയാള മനോരമ ദുബായിൽ നടത്തിവരുന്ന വിദ്യാരംഭത്തിന് പ്രൗഢോജ്വല തുടക്കം. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി ജേക്കബ് അതിഥികളെ സ്വാഗതം ചെയ്തു. കോൺസൽ ജനറലും ഗുരുക്കന്മാരും ഭദ്രദീപം കൊളുത്തിയതോടെ വിദ്യാരംഭത്തിന്

ദുബായ്∙ മലയാള മനോരമ ദുബായിൽ നടത്തിവരുന്ന വിദ്യാരംഭത്തിന് പ്രൗഢോജ്വല തുടക്കം. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി ജേക്കബ് അതിഥികളെ സ്വാഗതം ചെയ്തു. കോൺസൽ ജനറലും ഗുരുക്കന്മാരും ഭദ്രദീപം കൊളുത്തിയതോടെ വിദ്യാരംഭത്തിന് തുടക്കമായി.
മലയാളത്തിന്റെ പ്രിയ ഗായകൻ ജി. വേണുഗോപാൽ, കെഫ് ഹോൾഡിങ്സ് സ്ഥാപകൻ ഫൈസൽ കോട്ടിക്കൊള്ളോൻ, മലയാള മനോരമ സീനിയർ അസോഷ്യേറ്റ് എഡിറ്ററും ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജുമായ ജോസ് പനച്ചിപ്പുറം എന്നീ ഗുരുക്കന്മാരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്. കേരളത്തിൽ നടക്കുന്ന അതേ രീതിയിൽ നമ്മുടെ പൈതൃകം മുറുകെപ്പിടിച്ചാണ് ചടങ്ങുകൾ.
രാവിലെ 6ന് ആരംഭിച്ച ചടങ്ങിലേക്ക് പുലർച്ചെ തന്നെ പ്രവാസി മലയാളികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. പ്രവൃത്തി ദിനമായതിനാൽ നേരത്തെ തന്നെ എത്തി വിദ്യാരംഭം കുറിച്ച് ജോലിക്ക് പോകാനുള്ള തിടുക്കത്തിലാണ് രക്ഷിതാക്കൾ എത്തിയത്. മുതിർന്ന കുട്ടികളെ സ്കൂളിലേക്ക് അയച്ച ശേഷം എത്തിയവരും കുറവല്ല. ദൂരദിക്കുകളിൽനിന്നുള്ളവർ ദുബായിലും പരിസരത്തുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ ഇന്നലെ തന്നെ എത്തിയാണ് രാവിലെ വിദ്യാരംഭത്തിന് എത്തിയത്.
വിവിധ എമിറേറ്റുകളിൽനിന്നായി 231 പേർ മനോരമയിലെ വിദ്യാരംഭത്തിന് റജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരക്ക് ഒഴിവാക്കാനും ദൂരദിക്കുകളിൽനിന്ന് എത്തിപ്പെടാൻ സൗകര്യത്തിനുമായി ഓരോ എമിറേറ്റിലുള്ളവർക്കും വ്യത്യസ്ത സമയം അനുവദിച്ചതിനാൽ ചടങ്ങുകൾ സുഗമമായി നടന്നുവരുന്നു.
കൊച്ചുമക്കൾ ആദ്യാക്ഷരം കുറിക്കുന്നത് കാണാൻ മുത്തച്ഛന്മാരും മുത്തശ്ശിമാരും ദുബായിൽ എത്തിയത് മലായളത്തിന്റെ മടിത്തട്ടിലെത്തിയ പ്രതീതിയൊരുക്കി.
വിവിധ ജില്ലകളിൽനിന്നുള്ളവർ കുടുംബ സമേതം വന്നടെ ഇന്ത്യൻ കോൺസുലേറ്റ് കേരളത്തിന്റെ പരിഛേദമായി മാറി. കേരളീയരുടെ ഈ സംഗമം ആഘോഷമാക്കി മാറ്റുകയായിരുന്നു പ്രവാസി മലയാളികൾ. പരിചയക്കാരെയും സുഹൃത്തുക്കളെയും വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയവരും ഏറെ. മലയാളികൾക്കു പുറമെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരും വിദ്യാരംഭം കുറിക്കാൻ എത്തിയിരുന്നു. സൗജന്യമായാണ് മനോരമ വിദ്യാരംഭം സംഘടിപ്പിക്കുന്നത്. യുഎഇയിൽ ഏറ്റവും കൂടുതൽ പേർ വിദ്യാരംഭം കുറിച്ചതും മനോരമ വേദിയിലാണ്.