നാലിൽനിന്ന് 200 വിമാനങ്ങളിലേക്ക്; ഖത്തർ എയർവേയ്സിനെ വളർത്തിയ ‘പാതി ഇന്ത്യക്കാരൻ’
1994 ലാണ് ഖത്തർ വിമാന സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ പ്രതിസന്ധികൾ പലതും നേരിട്ടെങ്കിലും അവയെല്ലാം മറികടന്ന്, ആകാശത്തോളം സ്വപ്നങ്ങളുമായി, ഖത്തർ എയർവേയ്സിനു പുതിയ മുഖം നൽകാൻ 1997 ൽ അന്നത്തെ ഖത്തർ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി തീരുമാനിച്ചു. അതിന്‍റെ കടിഞ്ഞാൻ അദ്ദേഹം ഏൽപിച്ചത് അക്ബർ

1994 ലാണ് ഖത്തർ വിമാന സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ പ്രതിസന്ധികൾ പലതും നേരിട്ടെങ്കിലും അവയെല്ലാം മറികടന്ന്, ആകാശത്തോളം സ്വപ്നങ്ങളുമായി, ഖത്തർ എയർവേയ്സിനു പുതിയ മുഖം നൽകാൻ 1997 ൽ അന്നത്തെ ഖത്തർ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി തീരുമാനിച്ചു. അതിന്‍റെ കടിഞ്ഞാൻ അദ്ദേഹം ഏൽപിച്ചത് അക്ബർ അൽബേക്കറിനെയായിരുന്നു. ഖത്തറിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിൽ ജോലി ചെയ്തതിന്റെ പരിചയ സമ്പത്തായിരുന്നു അൽബേക്കറിന്റെ കൈമുതൽ. സ്വകാര്യ പൈലറ്റ് ലൈസൻസുള്ളതും അദ്ദേഹത്തിനു തുണയായി.
നാലു വിമാനങ്ങളുമായി ആകാശസഞ്ചാരം തുടങ്ങിയ ഖത്തർ എയർവേയ്സ് ആഗോളതലത്തിൽ ഉയരങ്ങൾ കീഴടക്കിയത് അതിവേഗമായിരുന്നു. സിഇഒ ആയിരിക്കെ അൽബേക്കർ പ്രധാനമായി ലക്ഷ്യമിട്ടത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനമായിരുന്നു. വിമാനത്താവള വികസനം പൂർത്തിയായതോടെ വൻകുതിപ്പാണ് ഖത്തർ എയർവേയ്സ് നടത്തിയത്. നിലവിൽ ഖത്തർ എയർവേയ്‌സിന്റെ ആസ്ഥാനമാണ് ഈ വിമാനത്താവളം. ഹമദ് വിമാനത്താവളത്തിനു പുറമെ ഡ്യൂട്ടി ഫ്രീ, ഏവിയേഷൻ സർവീസ് തുടങ്ങി ഖത്തർ എയർവേയ്സുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും അൽബേക്കർ നേതൃത്വം നൽകി.
2011 ഏപ്രിലിൽ ഖത്തർ എയർവേയ്സ് അതിന്റെ ആഗോള റൂട്ട് മാപ്പിൽ 100 ലക്ഷ്യസ്ഥാനങ്ങളിലേക്കു സഞ്ചരിക്കുന്ന വിമാനക്കമ്പനിയായി മാറി. എഴു തവണ എയർലൈൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഖത്തർ എയർവേസിന് ഇപ്പോൾ 200 ലധികം വിമാനങ്ങളുണ്ട്.
∙ വിവാദങ്ങളുടെ കാലം
ഗർഭം ധരിച്ചാൽ ജോലി നഷ്ടപ്പെടുമെന്ന് 2015ൽ ഖത്തർ എയർവേയ്സ് തങ്ങളുടെ വനിതാ ഫ്ലൈറ്റ് അറ്റൻഡന്റുമാരോടു പറഞ്ഞുവെന്ന വാർത്ത കമ്പനിയുടെ പ്രതിച്ഛായയെ വലിയ തോതിൽ ബാധിച്ചു. വിവാഹം കഴിക്കുന്നതിനും ഗർഭം ധരിക്കുന്നതിനും വനിതാ ഫ്ലൈറ്റ് അറ്റൻഡന്റുമാർക്കു നിയന്ത്രണമേർപ്പെടുത്തിയതും വൻ വിവാദമായി. വനിതാ ഫ്ലൈറ്റ് അറ്റൻഡന്റുമാരോടുള്ള വിവേചനം അവസാനിപ്പിക്കാൻ ഇന്‍റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) നിർദേശം വന്നതോടെ, മുൻകൂട്ടി അറിയിച്ച ശേഷം വനിതാ ക്യാബിൻ ക്രൂവിന് വിവാഹം കഴിക്കാൻ ഖത്തർ എയർവേയ്സ് അനുമതി നൽകി. ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഗർഭം ധരിച്ചാൽ പുതിയ കരാർ പ്രകാരം താൽക്കാലികമായി ഗ്രൗണ്ട് ഡ്യൂട്ടി നൽകാനും തീരുമാനിച്ചു.
∙ അമ്മ ഇന്ത്യക്കാരി
61 കാരനായ അക്ബർ അൽ ബേക്കറിന്റെ മാതാവ് ഇന്ത്യക്കാരിയാണ്. മുംബൈയിൽ ജനിച്ച അൽ ബേക്കർ മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലുള്ള സെന്റ് പീറ്റേഴ്സ് ബോർഡിങ് സ്കൂളിൽനിന്നും സിഡെൻഹാം കോളജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്നുമാണ് വിദ്യാഭ്യാസം നേടിയത്. 27 വര്‍ഷത്തെ സേവനത്തിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ സിഇഒ സ്ഥാനം അൽ ബേക്കർ രാജിവച്ചിരുന്നു. പുതിയ സിഇഒ ആയി ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ബാദര്‍ അല്‍മീര്‍ അടുത്ത മാസം അഞ്ചിന് ചുമതലയേൽക്കുമെന്നാണു വിവരം.