ദുബായ്∙ യുഎഇയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ. ചൂടു കാലത്തോട് വിടപറയാനെത്തിയ മഴ ആളുകൾ നന്നായി ആസ്വദിക്കുന്നു.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് (വ്യാഴം) രാവിലെ മുതൽ മഴ പെയ്യുകയാണ്. റോഡുകളിൽ പലയിടത്തും മഴ വെള്ളം കെട്ടി നിന്നു. ഇതുമൂലം ഗതാഗതം മന്ദഗതിയിലാണ്. ആകാശം മേഘാവൃതമായതിനാൽ ദേശീയ കാലാവസ്ഥാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയിലെ പല ഭാഗങ്ങളിലും ശക്തമായ മഴ. ചൂടു കാലത്തോട് വിടപറയാനെത്തിയ മഴ ആളുകൾ നന്നായി ആസ്വദിക്കുന്നു.രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് (വ്യാഴം) രാവിലെ മുതൽ മഴ പെയ്യുകയാണ്. റോഡുകളിൽ പലയിടത്തും മഴ വെള്ളം കെട്ടി നിന്നു. ഇതുമൂലം ഗതാഗതം മന്ദഗതിയിലാണ്. ആകാശം മേഘാവൃതമായതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) രാജ്യത്തുടനീളം മഞ്ഞ, ചുവപ്പ് അലർട്ടുകൾ പുറപ്പെടുവിച്ചു. ദുബായ്, അബുദാബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഇന്ന് പുലർച്ചെയാണ് മഴ റിപോർട്ട് ചെയ്തത്. ദുബായിൽ ഉച്ചയ്ക്ക് ശേഷവും മഴ തുടരുന്നു.

മുഹൈസിന ലുലു വില്ലേജിനടുത്തെ റോഡിൽ മഴ ആസ്വദിക്കുന്ന കുട്ടി. ചിത്രം: ഡോ.സഫ് വാൻ എസ്.കാവിൽ
ദുബായില്‍ മഴ പെയ്തതിനെ തുടർന്ന് സ്കൂളിൽ പോയ മക്കളെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ. ചിത്രം: ഡോ.സഫ് വാൻ എസ്.കാവിൽ

അസ്ഥിരമായ കാലാവസ്ഥയുടെ തുടർച്ച ഉണ്ടാകുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചില സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ മേഘാവൃതമോ ആയിരിക്കുമെന്നും എൻസിഎം റിപോർട്ട് ചെയ്തു. നാളെയും മഴ പ്രതീക്ഷിക്കാം. താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30ൽ താഴെയായിരിക്കുമെന്നും പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും പ്രതീക്ഷിക്കുന്നു. ദുബായിൽ ഇപ്പോൾ 29 ഡിഗ്രി സെൽഷ്യസാണ് മേഘാവൃതമായ ആകാശം. പരമാവധി ഈർപ്പം 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ദുബായ് ഖിസൈസിലെ റോഡിൽ കെട്ടിനിന്ന മഴവെള്ളത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ. ചിത്രം: മനോരമ
ദുബായ് ഖിസൈസിലെ റോഡിൽ കെട്ടിനിന്ന മഴവെള്ളത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ. ചിത്രം: മനോരമ
ADVERTISEMENT

ശക്തമായ കാറ്റ് ആവർത്തിച്ച് വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10-25 കി.മീ വേഗത്തിൽ ചിലപ്പോൾ മണിക്കൂറിൽ 60 കി.മീ വരെ വേഗത്തിൽ എത്താം. പൊടിക്കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു, ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നു. അറേബ്യൻ ഗൾഫിലെ സാഹചര്യങ്ങൾ മിതമായ ശാന്തവും ചിലപ്പോൾ പ്രക്ഷുബ്ധവുമാകുമെന്നും പ്രതീക്ഷിക്കുന്നു.

മുഹൈസിന ലുലുവില്ലേജിലെ മഴ. ചിത്രം: ഫിറോസ് ഖാൻ
English Summary:

UAE Rains: Heavy rain in parts of UAE