സി.എച്ച്. ഫൗണ്ടേഷൻ പുരസ്കാര സമർപ്പണം 12ന്
ദുബായ് ∙ മുൻ മുഖ്യമന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷൻ പ്രഖ്യാപിച്ച പ്രഥമ പുരസ്‌കാരം നവംബർ 12ന് വൈകിട്ട് 6:30നു ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിക്കും. സ്വദേശത്തും വിദേശത്തും

ദുബായ് ∙ മുൻ മുഖ്യമന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ സി.എച്ച്. മുഹമ്മദ് കോയ ഫൗണ്ടേഷൻ പ്രഖ്യാപിച്ച പ്രഥമ പുരസ്‌കാരം നവംബർ 12ന് വൈകിട്ട് 6:30നു ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിക്കും. സ്വദേശത്തും വിദേശത്തും ജീവകാരുണ്യ, തൊഴിൽ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മാനിച്ചാണ് അവാർഡ് നൽകുന്നതെന്ന് ജൂറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സി.എച്ചിന്റെ നാൽപതാം ചരമ വാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനത്തിലാണ് പുരസ്കാര സമർപ്പണം. ജീവിതത്തിലൂടെ സി.എച്ച്. നൽകിയ സന്ദേശം പൊതുജനങ്ങൾക്കും പുതുതലമുറയ്ക്കും പരിചയപ്പെടുത്തുന്നതാകും അനുസ്മരണ പരിപാടി. മികച്ച ഭരണാധികാരി, രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ പരിഷ്കർത്താവ്, സാംസ്കാരിക നായകൻ, സമാധാന സന്ദേശവാഹകൻ തുടങ്ങിയ മേഖലകളിൽ തിളങ്ങുമ്പോഴും സാധാരണക്കാരുടെ ശബ്ദമാകാൻ സി.എച്ചിനു കഴിഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ സി.എച്ച്. നൽകിയ ജീവിത സന്ദേശം ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളിലടക്കം പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നതെന്ന് കോ ചെയർമാൻ ഡോ. മുഹമ്മദ് മുഫ്‍ലിഹ് പറഞ്ഞു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ അൻവർ നഹ (ജനറൽ സെക്രട്ടറി, യുഎഇ കെഎംസിസി), ജലീൽ മഷ്ഹൂർ തങ്ങൾ, സമീർ മഹമൂദ്, നാസിം പാണക്കാട്, ഫിറോസ് അബ്ദുല്ല, അബ്ദുല്ല നൂറുദ്ദീൻ, സൽമാൻ ഫാരിസ് എന്നിവർ പങ്കെടുത്തു.