അൽ മിന സൂഖിൽ സ്ഥലം വാടകയ്ക്ക്; വിപണി തുറക്കാൻ സംരംഭകർക്കും കരകൗശല വിദഗ്ധർക്കും ക്ഷണം
ദോഹ∙ പഴയ ദോഹ തുറമുഖത്തെ അൽ മിന സൂഖിൽ വൈവിധ്യ ഉൽപന്നങ്ങളുടെ വിപണി തുറക്കാൻ സംരംഭകർക്കും കരകൗശല വിദഗ്ധർക്കും തുറമുഖ അധികൃതരുടെ ക്ഷണം. പഴയ ദോഹ തുറമുഖത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ക്ഷണം. സംരംഭകർക്കും കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കും അൽ മിന സൂഖിൽ വിൽപന ഇടം വാടകയ്ക്ക് എടുത്ത് വിപണി

ദോഹ∙ പഴയ ദോഹ തുറമുഖത്തെ അൽ മിന സൂഖിൽ വൈവിധ്യ ഉൽപന്നങ്ങളുടെ വിപണി തുറക്കാൻ സംരംഭകർക്കും കരകൗശല വിദഗ്ധർക്കും തുറമുഖ അധികൃതരുടെ ക്ഷണം. പഴയ ദോഹ തുറമുഖത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ക്ഷണം. സംരംഭകർക്കും കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കും അൽ മിന സൂഖിൽ വിൽപന ഇടം വാടകയ്ക്ക് എടുത്ത് വിപണി തുറക്കാനുള്ള അവസരമാണ് അധികൃതർ തുറക്കുന്നത്. താൽപര്യമുള്ളവർക്ക് leasing@odp.qa എന്ന ഇ-മെയിൽ വഴി അപേക്ഷിക്കാം. ഉൽപന്നങ്ങളുടെ സവിശേഷത, ഇനം, വിൽപനയ്ക്കുള്ള കിയോസ്‌ക്കിന്റെ (ബൂത്ത്) ഡിസൈൻ, വാണിജ്യ റജിസ്‌ട്രേഷന്റെ പകർപ്പ്, കാലാവധിയുള്ള ഖത്തർ ഐഡി എന്നിവ സഹിതം വേണം അപേക്ഷിക്കാൻ. കിയോസ്ക് തുറക്കുന്നവർ വാരാന്ത്യ ഫീസ് ആയ 500 റിയാൽ നൽകണം. ഈ മാസം 31 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് ദോഹ തുറമുഖം.
പഴയ തുറമുഖം നവീകരിച്ച് പൈതൃകവും ആധുനികതയും കോർത്തിണക്കിയുള്ള കെട്ടിടങ്ങളും സൂഖുകളും പഞ്ചനക്ഷത്ര താമസ സൗകര്യങ്ങളും ലോകോത്തര ബ്രാൻഡുകളുടെ റസ്റ്ററന്റുകളും വിൽപന ശാലകളുമെല്ലാമാണ് ഇവിടെയുള്ളത്. പ്രധാന ആകർഷണമായ മിന ഡിസ്ട്രിക്ടിലാണ് സൂഖ്. കാൽനട-ജോഗിങ് ട്രാക്കുകൾ, സന്ദർശകർക്കായി ഗ്രീൻ പാർക്ക്, യോട്ടുകൾക്കുള്ള ബെർത്തുകൾ, ഫിഷ് മാർക്കറ്റ്, ആഡംബര കപ്പലുകളിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ ഗ്രാൻഡ് ടെർമിനൽ തുടങ്ങി കാഴ്ചകൾ ഏറെയുള്ളതിനാൽ വാരാന്ത്യങ്ങളിലുൾപ്പെടെ പ്രത്യേകിച്ചും ശൈത്യകാലത്ത് തുറമുഖത്ത് തിരക്കേറെയാണ്.