ഈ വർഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന്; സൗദിയിൽ എല്ലായിടത്തും ദൃശ്യമാകും
റിയാദ്∙ ഈ വർഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന്(ശനിയാഴ്ച) രാത്രി സൗദിയിൽ എല്ലായിടത്തും ദൃശ്യമാകും. രാജ്യത്തെങ്ങുമുള്ളവർക്കും രാത്രിയിലെ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയുമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. രാത്രി 10.35ന് ചന്ദ്രൻ ഭൂമിയുടെ നിഴലിലേയ്ക്ക് കടക്കുന്നതോടെ ഗ്രഹണം രാജ്യത്തിന്റെ

റിയാദ്∙ ഈ വർഷത്തെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന്(ശനിയാഴ്ച) രാത്രി സൗദിയിൽ എല്ലായിടത്തും ദൃശ്യമാകും. രാജ്യത്തെങ്ങുമുള്ളവർക്കും രാത്രിയിലെ ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയുമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. രാത്രി 10.35ന് ചന്ദ്രൻ ഭൂമിയുടെ നിഴലിലേയ്ക്ക് കടക്കുന്നതോടെ ഗ്രഹണം രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ദൃശ്യമാകുമെന്ന് സൊസൈറ്റി പ്രസിഡന്റ് മാജിദ് അബു സഹ്‌റ പറഞ്ഞു.
സൗദി അറേബ്യയുടെ ആകാശത്തോടൊപ്പം അറബ് രാജ്യങ്ങളിൽ എല്ലായിടവും, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഗ്രഹണത്തിന്റെ എല്ലാ ഘട്ടങ്ങളും കാണും. സൗദി സമയം രാത്രി 10:35 നും 11:52 നും ഇടയിൽ ഒരു മണിക്കൂറും 17 മിനിറ്റുമാണ് ഭാഗിക ഗ്രഹണ ഘട്ടം നീണ്ടുനിൽക്കുക.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരികയും സൂര്യപ്രകാശം ചന്ദ്രനിൽ പതിക്കുന്നത് തടയുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഭൂമിയുടെ എതിർവശങ്ങളിലായിരിക്കുമ്പോൾ പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നു, അതേസമയം ഭൂമിയുടെ നിഴലിന്റെ ഒരു ഭാഗം മാത്രം ചന്ദ്രനെ മൂടുമ്പോൾ ഭാഗിക ഗ്രഹണം സംഭവിക്കുന്നു.ഭൂമിയുടെ നിഴലിലൂടെ ചന്ദ്രൻ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് നീങ്ങുമ്പോൾ രാത്രി 11:14 ഓടെയാണ് ഈ വർഷം അവസാനത്തെ ഗ്രഹണം സംഭവിക്കുന്നതെന്ന് അബു സഹ്‌റ പറഞ്ഞു. സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി, സുരക്ഷാ മുൻകരുതലുകൾ ആവശ്യമില്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രഗ്രഹണം കാണാൻ കഴിയും.