എയർ അറേബ്യ റാസൽഖൈമ – കോഴിക്കോട് പുതിയ സർവീസ് 22 മുതൽ; പ്രവാസി മലയാളികൾക്ക് ഏറെ ഗുണകരം
റാസൽഖൈമ ∙ എയർ അറേബ്യ നവംബർ 22ന് റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാന സർവീസാണ് ഉണ്ടാവുക. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കരിപ്പൂരിൽ ഇറങ്ങും. തിരിച്ച് കോഴിക്കോടുനിന്ന് 8.50ന് പുറപ്പെട്ട്

റാസൽഖൈമ ∙ എയർ അറേബ്യ നവംബർ 22ന് റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ 3 വിമാന സർവീസാണ് ഉണ്ടാവുക. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കരിപ്പൂരിൽ ഇറങ്ങും. തിരിച്ച് കോഴിക്കോടുനിന്ന് 8.50ന് പുറപ്പെട്ട് റാസൽഖൈമയിൽ രാത്രി 11.25ന് ഇറങ്ങും.
വടക്കൻ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാർക്കും യുഎഇയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കും നേരിട്ടുള്ള വിമാന സർവീസ് ഗുണകരമാകുമെന്ന് എയർ അറേബ്യ സിഇഒ ആദിൽ അൽ അലി പറഞ്ഞു. എയർ അറേബ്യ റാസൽഖൈമയിൽനിന്ന് 2014 മുതൽ മറ്റു സെക്ടറുകളിലേക്ക് സർവീസ് നടത്തുന്നു. നിലവിൽ ഷാർജ, അബുദാബി, റാസൽഖൈമ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസുകൾ.