മലയോരഗ്രാമത്തിന്റെ നൈർമല്യവുമായി ലിസി ജെയ്സന്റെ പുസ്തകം ഷാർജ പുസ്തക മേളയിൽ
ഷാർജ ∙ കഴിഞ്ഞ മൂന്നു വർഷമായി ഷാർജയിൽ താമസിക്കുന്ന തൃശൂർ കല്ലൂർ സ്വദേശിനി ലിസി ജെയ്സൻ തന്‍റെ ആദ്യ പുസ്തകമായ പളുങ്കിൽ വീണ് കറുത്ത മഷിത്തുള്ളികളെക്കുറിച്ച് പറയുന്നു

ഷാർജ ∙ കഴിഞ്ഞ മൂന്നു വർഷമായി ഷാർജയിൽ താമസിക്കുന്ന തൃശൂർ കല്ലൂർ സ്വദേശിനി ലിസി ജെയ്സൻ തന്‍റെ ആദ്യ പുസ്തകമായ പളുങ്കിൽ വീണ് കറുത്ത മഷിത്തുള്ളികളെക്കുറിച്ച് പറയുന്നു: പൂക്കളോടും പൂത്തുമ്പികളോടും കഥകൾ പറഞ്ഞുനടന്ന അവൾ ഒരിക്കലും ഈ മഹാലോകത്തെക്കുറിച്ച് ചിന്തിച്ചു കാണില്ല. റബർകാടുകളിലും കനാൽതിട്ടയിലും അമ്മച്ചിയുടെ ആടിനെ തീറ്റി നടന്നപ്പോഴും പൊന്നാങ്ങളയോടൊപ്പം കളിച്ചു നടന്നപ്പോഴും കിട്ടിയ സന്തോഷവും സ്വാതന്ത്ര്യവും എത്ര വലുതായിരുന്നുവെന്ന് അന്നവൾ ചിന്തിച്ചിരുന്നില്ല. വളർന്നപ്പോൾ ജീവിതം തന്ന മുറിപ്പാടുകളും ഒറ്റപ്പെടൽ തന്ന വേദനകളും മറക്കാൻ സ്വയം കണ്ടെത്തിയ സന്തോഷങ്ങളിലൊന്നാണ് അക്ഷരങ്ങളോടുള്ള ചങ്ങാത്തം.
എപ്പോഴും അടഞ്ഞുകിടന്നിരുന്ന വീടിനടുത്തെ വായനശാലയിലെ പുസ്തകച്ചട്ടയിലെ ചിത്രത്തെ നോക്കി അദ്ഭുതപ്പെടുകയും ആരാധിക്കുകയും ചെയ്തിരുന്ന കാലം ഒരുപാട് പുറകിലാണ്. പല എഴുത്തുകാരോടും ഒടുങ്ങാത്ത ആരാധനയും സ്നേഹവുമായിരുന്നു. കാലം ഏൽപ്പിച്ചു തന്ന ഏകാന്തത താങ്ങാനാവാത്ത നിമിഷങ്ങളിലാണ് എഴുതിത്തുടങ്ങിയത്.
ഓരോ പെൺകുട്ടികളും ഒരുപാട് ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടിയാണ് പുതിയ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നത്. ആ പ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ചു കൊണ്ടാണ് വിധിയുടെ രംഗപ്രവേശം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ജീവിക്കാൻ തുടങ്ങുമ്പോഴായിരിക്കും സമൂഹത്തിൽ പലരിൽ നിന്നും പല മുറിവുകൾ കിട്ടിത്തുടങ്ങുന്നത്. അവയെല്ലാം മറികടന്നു പോകുമ്പോഴായിരിക്കും സ്വന്തം കുടുംബംതന്നെ ഒറ്റപ്പെടുത്തുന്നത്. അപ്പോഴായിരിക്കും അവൾ കൂടുതൽ തളർന്നു പോകുന്നത്. അങ്ങനെ പൊരുതി പൊരുതി ജീവിച്ചവളുടെ കഥയാണ് "പളുങ്കിൽ വീണ് കറുത്ത മഷിത്തുള്ളികൾ" പറയുന്നത്. പല ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്ന ഒരുവളുടെ കഥ.
ഷാർജ പുസ്തകമേളയിൽ ഇൗ മാസം നാലിന് 12.30 നാണ് പളുങ്കിൽ വീണ് കറുത്ത മഷിത്തുള്ളികളുടെ പ്രകാശനം.