ഷാർജ ∙ ആദ്യമായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദവുമായി ആദിവാസി യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ സുകുമാരൻ ചാലിഗദ്ധ എന്ന ബേത്തിമാരൻ. നേരത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സന്ദർശനം ഇത്ര പെട്ടെന്ന് യാഥാർഥ്യമാകുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ആദ്യമായി ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദവുമായി ആദിവാസി യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ സുകുമാരൻ ചാലിഗദ്ധ എന്ന ബേത്തിമാരൻ. നേരത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സന്ദർശനം ഇത്ര പെട്ടെന്ന് യാഥാർഥ്യമാകുമെന്ന് കരുതിയിരുന്നതേയില്ലെന്ന് വയനാട് മാനന്തവാടി കുറുവാ ദ്വീപ് ചാലിഗദ്ദ വനഗ്രാമം സ്വദേശിയായ സുകുരമാൻ ചാലിഗദ്ദ മനോരമ ഒാൺലൈനോട് പറഞ്ഞു. ഇൗ യാത്രയും പുസ്തകമേളയിൽ പങ്കെടക്കാനാകുന്നതും പുസ്തകം പ്രകാശനം ചെയ്യുന്നതും എനിക്ക് കിട്ടിയ ഭാഗ്യമാണ്. 

സുകുമാരൻ ചാലിഗദ്ധയുടെ പുസ്തകം

കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം കൂടിയായ ഇദ്ദേഹം കഴിഞ്ഞ ശനിയാഴ്ച തന്നെ  ഷാർജയിലെത്തിയിരുന്നു. ഒലിവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച കുറു എന്ന പുതിയ കഥാസമാഹാരവുമായാണ് ഇദ്ദേഹം വന്നിട്ടുള്ളത്. ഇതുകൂടാതെ, ഒലിവിൽ തന്നെ ബേത്തിമാരൻ എന്ന പുസ്തകവുമുണ്ട്. വീട്ടിൽ സുകുമാരനെ വിളിച്ചിരുന്ന പേരാണ് ബേത്തിമാരൻ. മുൻപ് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഗോത്രകവിതകളുടെ സമാഹാരം എഡിറ്റ് ചെയ്തിരുന്നു. തന്റെ ജീവിതപരിസരവുമായി ബന്ധപ്പെട്ട 20 കഥകളാണ് കുറുവിലുള്ളതെന്ന് സുകുമാരൻ പറഞ്ഞു. പ്ലസ് ടു വരെ പഠിച്ചിട്ടുള്ള ഇദ്ദേഹം ചെറുപ്പം മുതലേ വായനാ ശീലമുള്ളയാളായിരുന്നു. കലയും സാഹിത്യവും പാട്ടുമൊക്കെയുള്ള ഒരു സമൂഹത്തിൽ ജീവിക്കുന്നയാളാണ് എന്നതു തന്നെയാണ് എന്നെ എഴുത്തുകാരനാക്കിയത്. എന്റെ സ്വന്തം ഭാഷയിലാണ്എഴുതിയിട്ടുള്ളത്. അതുവാങ്ങി വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നവരാണ് ഇൗ മേഖലയിലെ പ്രചോദനം. ആദിവാസിക്ക് നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചുപിടിക്കലാണ് എന്റെ എഴുത്ത്.  ഒരു ആദിവാസി എഴുത്തുകാരൻ ആദ്യമായാണ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സംബന്ധിക്കുന്നതെന്നും സുകുമാരൻ പറഞ്ഞു. പ്രവാസി എഴുത്തുകാരിൽ ചിലരെ ഇതിനകം പരിചയപ്പെട്ടു. കൂടുതൽ പേരെ വരുംദിവസങ്ങളിൽ കണ്ടുമുട്ടുമെന്നാണ് പ്രതീക്ഷ.