ഷാർജ ∙ ഒാര്‍മകളിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് വനിതകൾ. പോയകാലത്തെ സുന്ദര നിമിഷങ്ങള്‍ അവരെ കൊത്തിവലിച്ചുകൊണ്ടിരിക്കും. മഴയും വെയിലും കൊണ്ട നാൾവഴികളിലൂടെ അവർ തിരിഞ്ഞുനടക്കും. ഒടുവിൽ ആ ഒാർമകൾ വീര്‍പ്പുമുട്ടിക്കുമ്പോൾ കടലാസിൽ പകർത്തും. ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത പ്രവാസി

ഷാർജ ∙ ഒാര്‍മകളിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് വനിതകൾ. പോയകാലത്തെ സുന്ദര നിമിഷങ്ങള്‍ അവരെ കൊത്തിവലിച്ചുകൊണ്ടിരിക്കും. മഴയും വെയിലും കൊണ്ട നാൾവഴികളിലൂടെ അവർ തിരിഞ്ഞുനടക്കും. ഒടുവിൽ ആ ഒാർമകൾ വീര്‍പ്പുമുട്ടിക്കുമ്പോൾ കടലാസിൽ പകർത്തും. ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത പ്രവാസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഒാര്‍മകളിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് വനിതകൾ. പോയകാലത്തെ സുന്ദര നിമിഷങ്ങള്‍ അവരെ കൊത്തിവലിച്ചുകൊണ്ടിരിക്കും. മഴയും വെയിലും കൊണ്ട നാൾവഴികളിലൂടെ അവർ തിരിഞ്ഞുനടക്കും. ഒടുവിൽ ആ ഒാർമകൾ വീര്‍പ്പുമുട്ടിക്കുമ്പോൾ കടലാസിൽ പകർത്തും. ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത പ്രവാസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഒാര്‍മകളിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് വനിതകൾ. പോയകാലത്തെ സുന്ദര നിമിഷങ്ങള്‍ അവരെ കൊത്തിവലിച്ചുകൊണ്ടിരിക്കും.  മഴയും വെയിലും കൊണ്ട നാൾവഴികളിലൂടെ അവർ തിരിഞ്ഞുനടക്കും. ഒടുവിൽ ആ ഒാർമകൾ വീര്‍പ്പുമുട്ടിക്കുമ്പോൾ കടലാസിൽ പകർത്തും. ഷാർജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത പ്രവാസി മലയാളി വനിതകളുടെ ആദ്യ പുസ്തകങ്ങളെല്ലാം ഗൃഹാതുരത്വത്തിന്റെ മധുരം പുരട്ടിയ ഒാർമക്കുറിപ്പുകൾ തന്നെയാണെന്ന് പരിശോധിച്ചാൽ മനസിലാകും. ഷാർജയിൽ താമസിക്കുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി റോഷിൻ ഷാൻ കണ്ണൂർ ഇപ്രാവശ്യമെത്തുന്നതും  'കോന്തലയിൽ കോർത്ത സ്നേഹമധുരം എന്ന ഒാര്‍മപ്പുസ്തകവുമായാണ്. തന്റെ പുസ്തകത്തെയും എഴുത്തുവഴികളെയും പരിചയപ്പെടുത്തുകയാണ് എഴുത്തുകാരി:

സ്വപ്നങ്ങളുടെ അതിതീക്ഷണതയോ പ്രാരാബ്ദങ്ങളുടെ അതിപ്രസരണമോ ഇല്ലാതിരുന്ന പ്രവാസി. പ്രവാസത്തിലേക്ക് വേരൂന്നിയതിൽപിന്നെ വീടും നാടും മണ്ണും മഴയും പുഴയും തുടങ്ങിയ വർണഭങ്ങളെല്ലാം തന്നെ നാട്ടു പച്ചയിൽ നിന്ന് മരുഭൂമിയിലെ വെയിൽ പൊള്ളലിലേയ്ക്ക് പറിച്ചുനടപ്പെട്ടു. നടന്ന വഴികളിലെ ശേഷിപ്പുകൾ പലപ്പോഴായി വെളുത്ത കടലാസിലെ അക്ഷരങ്ങളായി ഓരം പിടിച്ചു. ഓർക്കാൻ സുഖമുള്ള ഓർമകൾ വെള്ളിലയിലെ വെള്ളത്തുള്ളികണക്കെ ഹൃദയ കോണിൽ പരന്നൊഴുകി.

ADVERTISEMENT

ഏകാന്തതയുടെ ഗർത്തത്തിലേ്ക്ക് മുങ്ങാം കുഴിയിടുമ്പോൾ എഴുത്തും വായനയുമെല്ലാം മരുഭൂമിയിൽ പെയ്യുന്ന ചാറ്റൽ മഴപോലെ മനസ്സിന് കുളിരേകി. തിരക്കേറിയ ജീവിതക്കുതിപ്പിൽ എഴുത്തിന്റെ മറ്റൊരു ലോകത്തിലേക്ക് ഞാനറിയാതെ കാലെടുത്തു വച്ചിരുന്നു. ചുറ്റുപാടുകൾ, ആളുകൾ എല്ലാം തന്നെ എന്റെ കഥകളിലെ കഥാപത്രങ്ങളായി. ജീവിതാനുഭവങ്ങളാകട്ടെ കഥാപശ്ചാത്തലവും. ഒപ്പം കൂട്ടായി പ്രിയതമൻ ഷാനും മോനും. അവരുടെ സഹകരണവും കൂടിയായപ്പോൾ എഴുത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിച്ചു. ഒരുപാടു വായിച്ചു തുടങ്ങി, അതാവട്ടെ എഴുത്തിനു മുതൽ കൂട്ടായി. സഹപ്രവർത്തകരും പ്രവാസി സുഹൃത്തുക്കളും എഴുത്തു ജീവിതത്തിൽ ഒരുപാട് പിന്തുണ നൽകിയതോടെ അനായാസം തന്നെ എഴുത്തു മേഖലയിൽ സജീവമായി.  എഴുത്തു മേഖലയിൽ  ഒരുപാട് അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തി. അതോടുകൂടി  എഴുതുവാനുള്ള ആർജവം വർധിച്ചുവന്നു. 

ബാല്യകാലത്തിലെ നിറമുള്ള ബലൂണുകളുടെയും നിറം മങ്ങിയ കുപ്പായങ്ങളുടെയും വർണാഭകളുടെ ലോകത്തേയ്ക്ക് പിൻനടത്തം ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. കുഞ്ഞു മനസ്സിലെ വലിയ ചിന്തകളും കുട്ടിക്കുറുമ്പുകളുമെല്ലാം വർത്തമാനകാലത്തെ തിരക്കുപിടിച്ച ജീവിത കുതിപ്പിൽ പലപ്പോഴും നിറം മങ്ങിപ്പോയ വർണങ്ങളാവുന്നു. തിരിച്ചു കിട്ടില്ലെന്നറിയാമായിട്ടും സ്മരണകളുടെ മേച്ചിൽ പുറങ്ങളിലൂടെ നഷ്ടബാല്യത്തിലേയ്ക്കുള്ള യാത്രകളുടെ പര്യവസാനമാണ് ഈ പുസ്തകം. നടന്ന വഴികളിലെ ശേഷിപ്പുകൾ പെറുക്കിയെടുത്തു അക്ഷരങ്ങളാൽ ചേർത്ത് വച്ചാണ്  ഞാൻ 'കോന്തലയിൽ കോർത്ത സ്നേഹമധുരം 'രചിച്ചത്. ഗൃഹാതുരത്വം ഇഷ്ടപ്പെടുന്ന ഓർമകളിലേയ്ക്ക് തിരിച്ചു പോക്ക് ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ഇഷ്ടമാകും. 

ADVERTISEMENT

13 അധ്യായങ്ങളടങ്ങിയ എന്റെ പുസ്തകത്തിലെ ഓരോ കഥയും കഥാപത്രങ്ങളും വെളിച്ചം പോലെ സത്യമാണ്. ഒരു 10 വയസ്സുകാരിയുടെ ലോകം എന്തൊക്കെ നിറഞ്ഞതാവുമോ അതൊക്കെ എന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ അനുഭവങ്ങൾ, ആളുകൾ എല്ലാം തന്നെ നിങ്ങളെയും സ്പർശിക്കും എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല. കാടും വീടും മണ്ണും മഴയും ഉറുമ്പുമെല്ലാം എന്റെ കഥയിലെ കഥാപാത്രങ്ങളാണ്. സന്ദർഭോചിതമായ, യാഥാർത്ഥകഥാപാത്രങ്ങളെ ഓർമിപ്പിക്കുന്ന തരത്തിൽ ചിത്രീകരണം നടത്തിയിരിക്കുന്നത് പ്രവാസ ലോകത്തെചിത്രകാരൻ ജലാൽ അബുസമ യാണ്. പുസ്തകത്തിന്റെ കവർ ചിത്രമാകട്ടെ രാജേഷ് ചാലോടും. അവതാരിക എഴുതിയിരിക്കുന്നത് കവി ഇസ്മായിൽ മേലടിയാണ്. കൈരളി പുബ്ലിക്കേഷൻസ് ആണ് പ്രസാധകർ. പുസ്തക പ്രകാശനം നവംബർ 7 ന് രാത്രി 9 ന് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടക്കും. 

എഴുത്തുകാർക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്താം

ADVERTISEMENT

ഇൗ വർഷം നവംബർ 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 42–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന പുതിയ പുസ്തകങ്ങളെക്കുറിച്ച് രചയിതാവിന് സ്വയം പരിചയപ്പെടുത്താം. എഴുത്തിന് പിന്നിലെ സഞ്ചാരവും ഒാർമകളും സഹിതം 500 ൽ കുറയാത്ത വാക്കുകളിൽ സ്വന്തം പുസ്തകം പരിചയപ്പെടത്താം. എഴുത്തുകാരൻ്റെ കാരിയുടെ സ്വന്തം നാട്, ഗൾഫിൽ എവിടെ താമസിക്കുന്നു എന്നീ വിവരങ്ങളോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയും എഴുതാം. പുസ്തകത്തിൻ്റെ കവർ(jpeg ഫയൽ), രചയിതാവിൻ്റെ  5.8 x 4.2   സൈസിലുള്ള പടം, മൊബൈൽ നമ്പർ എന്നിവ mybook4monline@gmail.com എന്ന മെയിലിലേയ്ക്ക് നവംബർ 5ന് മുൻപ് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2023 എന്ന് എഴുതാൻ മറക്കരുതേ. ഇ– മെയിൽ-  mybook4monline@gmail.com  . 0567371376 (വാട്സാപ്)