ഷാര്‍ജ∙ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയുടെ 42–ാം പതിപ്പിൽ ഒട്ടേറെ മലയാളികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന എം.എ. സുഹൈൽ അരീക്കോടിന്റെ ഒൻപതാമത് പുസ്തകം "കരളാഴം കടന്ന് കടൽ ദൂരത്തേക്ക് " 10 ന് രാത്രി 10 ന് ഷാർജ റൈറ്റേഴ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ∙  ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയുടെ 42–ാം പതിപ്പിൽ ഒട്ടേറെ മലയാളികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന എം.എ. സുഹൈൽ അരീക്കോടിന്റെ ഒൻപതാമത് പുസ്തകം "കരളാഴം കടന്ന് കടൽ ദൂരത്തേക്ക് " 10 ന്  രാത്രി 10 ന് ഷാർജ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. എട്ട് ചെറുകഥകളുടെ ഒരു സമാഹാരമാണിത്. നമ്മുടെ ഓരോ യാത്രകളും സ്വന്തം കഥകൾ പൂരിപ്പിക്കാൻ കഥാപാത്രങ്ങൾ നടത്തുന്ന സഞ്ചാരങ്ങളാണെന്ന് ഈ സമാഹാരം നമ്മെ ഓർമ്മപ്പെടുത്തുന്നു.  യാത്രകളിൽ കടന്നുവരുന്ന പല കഥാപാത്രങ്ങളും അവരുടെ സങ്കടങ്ങളും ചില പ്രതിസന്ധികളും സാഹസങ്ങളും തന്റെ ഭാവനയിൽ കാണാൻ ശ്രമിക്കുകയാണ് കഥാകൃത്ത് . 

അക്ബർ ആലിക്കര

എല്ലാ കരൾ  ബന്ധങ്ങളും അവസാനിപ്പിച്ച് കടൽ ദൂരത്തേക്ക് നീന്തി കയറുന്ന ചില മനുഷ്യരേയും ഇതിൽ വായിക്കാം. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സിനിമ ഗാനരചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂരും പുറംചട്ടയിലെ പുസ്തക വിവരണം നൽകിയിരിക്കുന്നത് സാഹിത്യകാരൻ കെ.പി.രാമനുണ്ണിയുമാണ് . 

അക്ബർ ആലിക്കരയുടെ ആദ്യ കഥാസമാഹാരമായ ' ചിലയ്ക്കാത്ത പല്ലി ' കവർ പേജ്
എം.എ. സുഹൈൽ അരീക്കോടിന്റെ ഒൻപതാമത് പുസ്തകം "കരളാഴം കടന്ന് കടൽ ദൂരത്തേക്ക് " കവർ പേജ്
ADVERTISEMENT

പൂർണ ഉറൂബ്‌ ചെറുകഥ അവാർഡ്‌  നേടിയ കഥയും അക്കാഫ്‌ ‌ പോപ്പുലർ ചെറുകഥാ അവാർഡ് നേടിയ ‌ കഥയും ഉൾപ്പെടെ പത്ത്‌ ചെറുകഥകളാണ്‌  അക്ബർ ആലിക്കരയുടെ  ആദ്യ കഥാസമാഹാരമായ ' ചിലയ്ക്കാത്ത പല്ലി ' എന്ന പുസ്തകത്തിലുള്ളത്‌. കവിയും പ്രഭാഷകനുമായ ആലങ്കോട്‌ ‌ ലീലാകൃഷ്ണൻ അവതാരികയും ഡോ എം, ടി, ശശി പഠനവും എഴുതിയിരിക്കുന്നു. ഹരിതം ബുക്സാണ്‌ പ്രസാധകർ. ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ ഈ മാസം 5ന് രാവിലെ 10.30 നാണ് പ്രകാശനം. ഫൈസൽ റാസിയുടെ എന്‍റെ ആദ്യാനുഭവങ്ങളും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്യും. 

English Summary:

Malayalee book release in Sharjah International Book Fair