യുഎഇയിൽ സിബിഎസ്ഇ ഓഫിസ് ഉടൻ തുറക്കുമെന്ന് കേന്ദ്രമന്ത്രി
അബുദാബി ∙ നൂറിലേറെ ഇന്ത്യൻ സ്കൂളുകളുള്ള യുഎഇയിൽ സിബിഎസ്ഇ ഓഫിസ് ഉടൻ തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇന്ത്യൻ സർവകലാശാലകളും യുഎഇയിലേക്ക് എത്തുമെന്നും പറഞ്ഞു. സന്ദർശനത്തിനായി യുഎഇയിൽ എത്തിയതായിരുന്നു മന്ത്രി.

അബുദാബി ∙ നൂറിലേറെ ഇന്ത്യൻ സ്കൂളുകളുള്ള യുഎഇയിൽ സിബിഎസ്ഇ ഓഫിസ് ഉടൻ തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇന്ത്യൻ സർവകലാശാലകളും യുഎഇയിലേക്ക് എത്തുമെന്നും പറഞ്ഞു. സന്ദർശനത്തിനായി യുഎഇയിൽ എത്തിയതായിരുന്നു മന്ത്രി. തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കുന്ന ഡൽഹി ഐഐടിയുടെ അബുദാബി ക്യാംപസ് ജനുവരിയിൽ തുറക്കും. ഭാവിയിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ യുഎഇയിൽ എത്തും. വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കരാറിലും മന്ത്രി ഒപ്പുവച്ചിരുന്നു. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായും കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവിയുമായും മന്ത്രി ചർച്ച നടത്തി. അബുദാബി ഇന്ത്യൻ സ്കൂളിലും ഒഡിയ കമ്യൂണിറ്റി പരിപാടിയിലും മന്ത്രി പങ്കെടുത്തു.