മുതാസ് ബർഷിം ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ അത്‌ലറ്റിക് കമ്മിറ്റിയിൽ
ദോഹ ∙ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ അത്‌ലറ്റിക് കമ്മിറ്റി അംഗമായി ഖത്തറിന്റെ ഒളിംപിക് ഹൈജംപ് ചാംപ്യൻ മുതാസ് ബർഷിമിനെ നിയമിച്ചു. ചൈനയിലെ ഹാങ്ചോയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിനിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 9 അംഗങ്ങളെയാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. കൗൺസിലിന്റെ ജ്യോഗ്രഫിക്കൽ സോണുകളിൽ നിന്ന് ഓരോ

ദോഹ ∙ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ അത്‌ലറ്റിക് കമ്മിറ്റി അംഗമായി ഖത്തറിന്റെ ഒളിംപിക് ഹൈജംപ് ചാംപ്യൻ മുതാസ് ബർഷിമിനെ നിയമിച്ചു. ചൈനയിലെ ഹാങ്ചോയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിനിടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. 9 അംഗങ്ങളെയാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. കൗൺസിലിന്റെ ജ്യോഗ്രഫിക്കൽ സോണുകളിൽ നിന്ന് ഓരോ പുരുഷ-വനിതാ അത്‌ലീറ്റുകളെ വീതമാണ് തിരഞ്ഞെടുത്തത്. 26 പേരാണ് മത്സരിച്ചത്. ഇതാദ്യമായാണ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ നിയമിക്കപ്പെടുന്നത്. ഏഷ്യൻ ഗെയിംസിൽ 2.35 മീറ്റർ ഉയരം കുറിച്ചാണ് ബർഷിം സ്വർണം നേടിയത്. തുടർച്ചയായി 3 വർഷം ലോകചാംപ്യൻ പട്ടം നേടിയ ഏക ഹൈജംപ് താരമാണ് ബർഷിം.