പ്രമേഹം പ്രതിരോധിക്കാൻ ക്യുഡിഎ ക്യാംപെയ്ൻ
ദോഹ ∙ ലോക പ്രമേഹ ദിനാചരണത്തോട് അനുബന്ധിച്ച് ഖത്തർ ഡയബറ്റിസ് അസോസിയേഷന്റെ (ക്യുഡിഎ) വാർഷിക ക്യാംപെയ്‌ന് തുടക്കമായി.നവംബർ 14നാണ് ലോക പ്രമേഹ ദിനം. ‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണം അറിയുക’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ടൈപ്പ്-2 പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും രോഗവുമായി

ദോഹ ∙ ലോക പ്രമേഹ ദിനാചരണത്തോട് അനുബന്ധിച്ച് ഖത്തർ ഡയബറ്റിസ് അസോസിയേഷന്റെ (ക്യുഡിഎ) വാർഷിക ക്യാംപെയ്‌ന് തുടക്കമായി. നവംബർ 14നാണ് ലോക പ്രമേഹ ദിനം. ‘നിങ്ങളുടെ അപകടസാധ്യത അറിയുക, നിങ്ങളുടെ പ്രതികരണം അറിയുക’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ടൈപ്പ്-2 പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാമെന്നും രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച ബോധവൽക്കരണമാണ് ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്. പ്രമേഹം നേരത്തേ തിരിച്ചറിയുകയും യഥാസമയം ചികിത്സിക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ പ്രതിരോധിക്കാമെന്നും ക്യാംപെയ്ൻ ചൂണ്ടിക്കാട്ടുന്നു. ക്യാംപെയ്‌ന്റെ ഭാഗമായി ഈ മാസം സ്‌കൂളുകൾ, സർവകലാശാലകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖല എന്നിവിടങ്ങളിലെല്ലാം പ്രഭാഷണങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. മിന ഡയബറ്റിക് മെഡിക്കൽ കോൺഫറൻസിലും ക്യുഡിഎ പങ്കെടുക്കും.
3 വിഭാഗങ്ങൾക്ക് ബോധവൽകരണം
ഇത്തവണ 3 വിഭാഗങ്ങൾക്കുവേണ്ടിയാണ് ക്യാംപെയ്ൻ നടത്തുന്നത്. പൊതുജനങ്ങളാണ് ആദ്യ വിഭാഗത്തിൽ. ടൈപ്പ്-2 പ്രമേഹത്തെക്കുറിച്ചുള്ള അവബോധം, രോഗ പ്രതിരോധം, നേരത്തേയുള്ള പരിശോധന, യഥാസമയം ചികിത്സ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണമാണ് നൽകുന്നത്. ടൈപ്പ്-2 പ്രമേഹത്തിന്റെ ലക്ഷണങ്ങളിൽ ജാഗ്രത പുലർത്തണമെന്നും ഓർമപ്പെടുത്തും. പ്രമേഹം നിർണയിക്കപ്പെട്ടവരാണ് രണ്ടാം വിഭാഗക്കാർ. പ്രമേഹത്തെക്കുറിച്ച് ശരിയായ വിവരങ്ങൾ ലഭ്യമാകുന്നതിനെക്കുറിച്ചും സ്വയം പരിചരിക്കുന്നതിനെക്കുറിച്ചുമുള്ള ബോധവൽക്കരണം നൽകുക. മൂന്നാമത്തെ വിഭാഗം ആരോഗ്യപ്രവർത്തകരാണ്. അവർക്ക് പ്രമേഹരോഗികളിലെ സങ്കീർണതകൾ നേരത്തേ തിരിച്ചറിയാനും മികച്ച പരിചരണമേകാനും പരിശീലനം നൽകുകയാണ് ലക്ഷ്യം.