ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായ വാസൂട്ടന്റെ കഥയുമായി സുനിൽ കൊന്നഞ്ചേരി
ഷാർജ ∙ ഒരു ഗ്രാമത്തിന്റെയാകെ കണ്ണിലുണ്ണിയായി മാറിയ വാസൂട്ടൻ എന്ന ബാലന്റെ കഥയുമായി ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തുകയാണ് പാലക്കാട് കൊന്നഞ്ചേരി സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനുമായ സുനിൽ കൊന്നഞ്ചേരി. തന്റെ എഴുത്തുജീവിതം പറയുന്നു, അദ്ദേഹം: ഓർമവച്ച നാൾ മുതൽ തന്നെ കഥകൾ കേൾക്കുവാൻ

ഷാർജ ∙ ഒരു ഗ്രാമത്തിന്റെയാകെ കണ്ണിലുണ്ണിയായി മാറിയ വാസൂട്ടൻ എന്ന ബാലന്റെ കഥയുമായി ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തുകയാണ് പാലക്കാട് കൊന്നഞ്ചേരി സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനുമായ സുനിൽ കൊന്നഞ്ചേരി. തന്റെ എഴുത്തുജീവിതം പറയുന്നു, അദ്ദേഹം:
ഓർമവച്ച നാൾ മുതൽ തന്നെ കഥകൾ കേൾക്കുവാൻ ഇഷ്ടമായിരുന്നു. ദൂരദർശനിൽ വരുന്ന ശക്തിമാനും രാമായണവും മഹാഭാരതവും എല്ലാം വലിയ ആകാക്ഷയോടെ തന്നെ കാണുമായിരുന്നു. എന്റെ കുടുംബത്തിലെ കൊച്ചനുജന്മാരെയും അനുജത്തിമാരെയും ചുറ്റിലുമിരുത്തി അവരെ അതിശയിപ്പിക്കുന്ന, മെനഞ്ഞെടുത്ത കഥകൾ ചെറുപ്പത്തിലേ അവതരിപ്പിക്കുമായിരുന്നു. കൊച്ചിയിലെ സീരിയൽ നിർമ്മാണ കമ്പനിയിലെ ജോലി, ഒരുപാട് എഴുത്തുകാരെ പരിചയപ്പെടാനും എഴുത്തിന്റെ രീതികൾ നേരിട്ട് അനുഭവിച്ചറിയാനും ഇടയാക്കി. 'വാസൂട്ടന്റെ വീരകഥകൾ' ജനിക്കുന്നത് അവിടെ നിന്നാണ്.
അനാഥനായ, യാതൊരു വിധത്തിലുള്ള അമാനുഷിക ശക്തികൾ ഒന്നും തന്നെയില്ലാത്ത വാസൂട്ടൻ എന്ന ബാലൻ, തന്റെ പ്രവൃത്തികളിലൂടെ ഒരു ഗ്രാമത്തിന്റെയാകെ വേണ്ടപ്പെട്ടവനായി മാറുന്നതെങ്ങനെ എന്ന് പറയുന്നതാണ് നാല് കഥകൾ അടങ്ങിയ ഈ പുസ്തകം. വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ ഒരു മാർഗദർശിയാവാനും അവരിൽ ആവേശവും അഭിമാനവും ജനിപ്പിക്കാനും കഴിയുന്ന ഒരു കഥാപാത്രം തന്നെയായിരിക്കും വാസൂട്ടൻ എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഹരിതം ബുക്സ് പ്രസാധകരായ ഈ പുസ്തകം ഇൗ മാസം 11 ന് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യും.