ഏതോ നാട്ടിലെ ആരുടേയൊക്കെയോ കഥകളുമായി അജിത് വള്ളോലി ഷാർജയിൽ
ഷാർജ∙ 'ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ' എന്ന അജിത് വള്ളോലിയുടെ കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഈ മാസം 11 ന് രാത്രി പത്തിന് പ്രകാശനം ചെയ്യും. പുസ്തകത്തെപ്പറ്റി ദുബായിൽ ജോലി ചെയ്യുന്ന പാലക്കാട് കണ്ണാടി സ്വദേശിയായ എഴുത്തുകാരൻറെ വാക്കുകൾ: അടയാളമില്ലാത്ത കാലങ്ങളിൽ, എവിടെയൊക്കെയോ ജീവിച്ചിരുന്ന

ഷാർജ∙ 'ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ' എന്ന അജിത് വള്ളോലിയുടെ കഥാസമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഈ മാസം 11 ന് രാത്രി പത്തിന് പ്രകാശനം ചെയ്യും. പുസ്തകത്തെപ്പറ്റി ദുബായിൽ ജോലി ചെയ്യുന്ന പാലക്കാട് കണ്ണാടി സ്വദേശിയായ എഴുത്തുകാരൻറെ വാക്കുകൾ:
അടയാളമില്ലാത്ത കാലങ്ങളിൽ, എവിടെയൊക്കെയോ ജീവിച്ചിരുന്ന എപ്പോഴൊക്കെയോ കണ്ടു മറന്ന, വാമൊഴികളായി കേട്ടതും, കള്ളക്കഥകൾ എന്ന് തോന്നിപ്പിച്ചാലും രസിച്ചാസ്വദിച്ചതും, വിസ്മയിപ്പിച്ചതുമായ ഓർമ്മകളും അടുക്കും ചിട്ടയും ഇല്ലാതെ മനസ്സിൽ ചെറിയ ശകലങ്ങളായി കയറി കൂടും. അതിൽ പലതും പലപ്പോഴും ഓർമ്മയിൽ മിന്നൽവെളിച്ചം പോലെ മിന്നി മറയും. യഥാർഥ്യവും ഭാവനയും തിരിച്ചറിയാനാവാത്ത വിധം ഇടകലർന്ന ആ ജീവിതങ്ങളെയും സംഭവങ്ങളെയും ആധാരമാക്കി, കുറച്ചു മാത്രം സത്യവും വളരെയധികം ഭാവനയും ചേർത്ത് കഥകളാക്കി. ചിതറിക്കിടക്കുന്ന ഓർമകളിൽ നിന്ന് കഥകൾ ലഭിക്കുന്നത് പല വിധേനയാണ്. ചിലപ്പോൾ ചില സംഭവങ്ങൾ ഓർക്കുമ്പോൾ , ചിലരെപ്പറ്റി കേൾക്കുമ്പോൾ, ചില സ്ഥലങ്ങളിലൂടെ പോകുമ്പോൾ, ചില വാഹനങ്ങൾ കാണുമ്പോൾ. അങ്ങനെ പലയിടങ്ങളിൽ നിന്ന് കളഞ്ഞു കിട്ടിയ ആശയങ്ങളിൽ ആവശ്യത്തിലും അതിലധികവും അതിശയോക്തി ചേർത്തപ്പോൾ പിറന്നവരാണ് ഇതിലെ ‘ചിലർ'. ഈ പുസ്തകത്തിലെ കഥകൾക്ക് ചിത്രങ്ങൾ വരച്ചിരിക്കുന്നത് ചിത്രകാരിയും ഫാഷൻ ഡിസൈനറുമായ ഷർമിനയാണ്.