ഷാർജ ∙ അക്ഷരത്താളുകളിൽ വിജ്ഞാനത്തിന്റെ പുത്തൻ അമൃത് വായിച്ചെടുക്കാൻ ഷാർജ രാജ്യാന്തര പുസ്തമേളയിൽ എത്തിയത് പതിനായിരങ്ങൾ. പുസ്തകോത്സവത്തിന്റെ കവാടം തുറന്ന് 5 ദിവസം പിന്നിട്ടപ്പോൾ ഇന്നലെയാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഇന്ത്യൻ സ്റ്റാളുകളിൽ പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു.വാരാന്ത്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ അക്ഷരത്താളുകളിൽ വിജ്ഞാനത്തിന്റെ പുത്തൻ അമൃത് വായിച്ചെടുക്കാൻ ഷാർജ രാജ്യാന്തര പുസ്തമേളയിൽ എത്തിയത് പതിനായിരങ്ങൾ. പുസ്തകോത്സവത്തിന്റെ കവാടം തുറന്ന് 5 ദിവസം പിന്നിട്ടപ്പോൾ ഇന്നലെയാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഇന്ത്യൻ സ്റ്റാളുകളിൽ പുസ്തക പ്രേമികളുടെ കുത്തൊഴുക്കായിരുന്നു.വാരാന്ത്യ അവധി ദിനമായ ഇന്നും തിരക്കേറും

മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായി മനോരമ ബുക്സിന്റെ സജീവ സാന്നിധ്യമുണ്ട് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ. ഏഴാം നമ്പർ ഹാളിൽ (ഇന്ത്യൻ പവിലിയൻ) സെഡ് സി–26ലാണ് മലയാള മനോരമ സ്റ്റാൾ. 

ADVERTISEMENT

ചന്തുമേനോൻ എഴുതിയ ഇന്ദുലേഖ എന്ന നോവലിന്റെ ആദ്യരൂപം,  സി.രാധാകൃഷ്ണന്റെ നോവൽ സ്വയംവരം, ഡോ. ജോർജ് വർഗീസിന്റെ ആറ്റംചാരൻ, അശ്വിൻ നായരുടെ ഏലിയൻസ്, സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം, മാനുവൽ ജോർജിന്റെ സനാരി, കൽക്കിയുടെ പാർഥിപൻ കനവ്, രാജീവ് ശിവശങ്കരന്റെ ഹോംവർക്ക്, രവിവർമത്തമ്പുരാന്റെ ഇരുമുടി എന്നിവ ഉൾപ്പെടെ വായനക്കാർ കാത്തിരിക്കുന്ന ഒട്ടേറെ പുസ്തകങ്ങൾ ലഭ്യമാണ്.

 ജേക്കബ് ഏബ്രഹാമിന്റെ ഇരുമുഖിയും മറ്റു പ്രിയ നോവെല്ലകളും, കെ.എസ്.ചിത്രയുടെ ജീവിത കഥ പറയുന്ന ചിത്രഗീതം,   സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ, സാം പത്രോദയുടെ റീ ഡിസൈനിങ് ദ് വേൾഡ്; എ ഗ്ലോബൽ കാൾ ടു ആക് ഷൻ എന്ന പുസ്തകത്തിന്റെ മലയാളം വിവർത്തനം ‘വരിക–ലോകം പുനർനിർമിക്കാൻ’ എന്നിവ പ്രകാശനം ചെയ്യും.  9നും 12നും ഇന്ത്യൻ പവലിയനിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശനം

English Summary:

Thousands attended the Sharjah International Book Fair.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT