ജിദ്ദ∙ യുവതിക്ക് സൗദിയ വിമാനത്തിൽ സുഖപ്രസവം. യുവതി വിമാനത്തിൽ പ്രസവിച്ചതായി ക്യാപ്റ്റൻ ജിദ്ദ എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. സൗദിയയുടെ 1,546-ാം നമ്പർ വിമാനത്തിൽ തബൂക്കിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ് ബംഗ്ലാദേശ് സ്വദേശിനിയായ മുപ്പതുകാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ യുവതിക്ക് സൗദിയ വിമാനത്തിൽ സുഖപ്രസവം. യുവതി വിമാനത്തിൽ പ്രസവിച്ചതായി ക്യാപ്റ്റൻ ജിദ്ദ എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. സൗദിയയുടെ 1,546-ാം നമ്പർ വിമാനത്തിൽ തബൂക്കിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടെയാണ് ബംഗ്ലാദേശ് സ്വദേശിനിയായ മുപ്പതുകാരി പെൺകുഞ്ഞിനെ പ്രസവിച്ചത്. ഉടൻ തന്നെ യുവതിക്കും കുഞ്ഞിനും ആവശ്യമായ പരിചരണങ്ങൾ നൽകാൻ ജിദ്ദ വിമാനത്തവളിത്തിൽ മെഡിക്കൽ സംഘം സുസജ്ജമാക്കിയിരുന്നു.

വിമാനം ലാൻഡ് ചെയ്തയുടൻ സൗദി വനിതാ പാരാമെഡിക്കൽ ജീവനക്കാർ അടങ്ങിയ മെഡിക്കൽ സംഘം യുവതിയെയും കുഞ്ഞിനെയും പരിശോധിച്ച് ആവശ്യമായ പരിചരണങ്ങൾ നൽകി. മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികാരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഇരുവരെയും പിന്നീട് ആംബുലൻസിൽ കിങ്‌ അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റി. 

English Summary:

Woman gives birth safely on Saudia flight