ഷാർജ ∙ യുഎഇയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ നാട്ടിക തൃപ്രയാർ സ്വദേശി പ്രസാദ് പരിയാടത്ത് രചിച്ച കഥകളുടെ സമാഹാരം വെളുത്ത ചീവിടുകൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ . തന്റെ പുസ്തകത്തെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നു: ചീവിടുകളുടെ ശബ്ദം ചില സമയങ്ങളിൽ നമ്മളെ വല്ലാതെ അലസോരപെടുത്തുന്നതും, മറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ യുഎഇയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ നാട്ടിക തൃപ്രയാർ സ്വദേശി പ്രസാദ് പരിയാടത്ത് രചിച്ച കഥകളുടെ സമാഹാരം വെളുത്ത ചീവിടുകൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ . തന്റെ പുസ്തകത്തെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നു:

ചീവിടുകളുടെ ശബ്ദം ചില സമയങ്ങളിൽ നമ്മളെ വല്ലാതെ അലസോരപെടുത്തുന്നതും, മറ്റു ചിലപ്പോൾ‌ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന മനോഹര ശബ്ദവുമായിരിക്കും. വെളുത്ത ചീവിടിന്റെ ആവാസ വ്യവസ്ഥയിലുള്ള ജീവിതക്രമത്തിനു കുറച്ചു ആയസ്സേയുള്ളൂ. പിന്നീട് രൂപാന്തരം പ്രാപിച്ചു കറുപ്പോടുള്ള സാമ്യമുള്ള നിറത്തിലേക്ക് മാറുന്നു. വെളുപ്പ് നിറഞ്ഞ കാലഘട്ടത്തിലുള്ള ചീവിടിന്റെ ശബ്ദം നമ്മുടെ കർണ്ണേന്ദ്രിയങ്ങളെ ആനന്ദമർത്തിയിൽ ആറാടിക്കുന്ന ശ്രവണ സുന്ദര സംഗിതമാണ്. ഇത്തരം വെളുപ്പിൽ നിന്ന് കറുപ്പിലേക്കുള്ള ഇടവേളകളിലെ വ്യതിയാനളെപോലെ സമ്മിശ്ര ഇതിവൃത്തങ്ങൾ അടങ്ങിയ ഒൻപത് കഥകൾ ആണ് ഈ കഥാസമഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

പ്രസാദ് പരിയാടത്ത് രചിച്ച കഥകളുടെ സമാഹാരം വെളുത്ത ചീവിടുകൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ
ADVERTISEMENT

കാലത്തേയും ജീവിത പരിസരങ്ങളെയും കോർത്തെടുത്ത് സുതാര്യമായ കഥ പറച്ചിലിന്റെ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ട് വായനക്കാരന്റെ മനസ്സിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാൻ കഴിയും വിധം വളരെ ലളിതമായ ഭാഷയിൽ ഊന്നിക്കൊണ്ട് എഴുതുവനാണ് ഈ രംഗത്ത് തികച്ചും നവാഗതനായ ഞാൻ ശ്രമിച്ചിട്ടുള്ളത്. ചില കഥകൾ വായനക്കാരന്റെ ചിന്തയെ പണയത്തിൽ എടുക്കുമ്പോൾ , ചില കഥകൾ വായനകാരന്റെ ജീവിതത്തിലൂടെ നടന്നുകലാനുള്ള പ്രവണതയാണ്  കാട്ടുന്നത്. സമ്മിശ്ര വായനനുഭവത്തിലൂടെ ഏതൊരു വായനക്കാരന്റെ മനസ്സിലേക്ക് ഒരുപാട് ചോദ്യങ്ങളും ചിന്തകളും ചിരിയും പടർത്തിവിട്ടു ഭ്രമിപ്പിക്കുന്നകഥകളും ഈ കൂട്ടത്തിലുണ്ട്. 

ചില വ്യാകുലതകൾ ഈ കാലഘട്ടത്തിലെ അനിവാര്യമായ ചിന്താഗതിയെ അവലംബിക്കുന്നു. ഓരോ മാതാപിതാക്കളുടെ ഹൃദയത്തിൽ സ്നേഹത്തിന്റെ നെരിപ്പോടുകൾ കത്തിയമർന്നു ചാരമായിടുന്ന അവസ്ഥാന്തര ജ്വൽപ്നങ്ങളുടെ ഉൽക്കണ്ടയിലൂടെയാണ് ഓരോത്തരും കടന്നു പോകുന്നതെന്ന ശരിയിൽ നിന്നും പിറവിയെടുത്ത കഥകളും  കാണാം. ആത്മാശം നിറഞ്ഞ ലളിതവും സുതാര്യവുമായ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. തികച്ചും പരിചിതമായ കഥാപരിസരങ്ങളിൽ വായനകാരനെ നിർത്തിക്കൊണ്ട് വരച്ചുകാട്ടുന്നത് ആത്മസംഘർഷങ്ങളുടെ അപരിചിതമാനങ്ങളാണ്. മനുഷ്യാവസ്ഥകളുടെ  വിഭിന്ന തലങ്ങളിലൂടെ കടന്നു പോകുമ്പോൾ   ചിരിയും ചിന്തയും വിഭ്രമവും സന്നിവേശിപ്പിക്കാൻ ഈ കഥകൾക്ക് കഴിയുന്നുണ്ടെന്നാണ് തോന്നിയിട്ടുള്ളത്.

English Summary:

My Book @ SIBF2023: Prasad Pariyadath Book Release on Sharjah International Book Fair 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT