ഷാര്‍ജ ∙ പദവിയും അധികാരങ്ങളും വരുകയും പോകുകയും ചെയ്യുമെന്നും എന്നാല്‍, ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള സേവനമാണ് ഏറ്റവും പ്രധാനമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും ’ എന്ന പുസ്തകത്തിന്റെ പ്രകാശന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാര്‍ജ ∙  പദവിയും അധികാരങ്ങളും വരുകയും പോകുകയും ചെയ്യുമെന്നും എന്നാല്‍,  ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള സേവനമാണ് ഏറ്റവും പ്രധാനമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. ഷാര്‍ജ റൂളേഴ്സ് ഓഫിസ് ചെയര്‍മാന്‍ ഷെയ്ഖ് സാലം അബ്ദു റഹ്മാന്‍ സാലം അല്‍ ഖാസ്മി പുസ്തകം പ്രകാശനം ചെയ്തു.  കെഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ ആദ്യ കോപ്പി സ്വീകരിച്ചു.  ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു.

യുഡിഎഫ് കണ്‍വീനര്‍ എം. എം .ഹസ്സന്‍ പ്രസംഗിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സി.പി. രാജശേഖരനാണ് പുസ്തകം എഴുതിയത്. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീൻ, ആര്‍. ഹരികുമാര്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, ഷാനിമോള്‍ ഉസ്മാന്‍, വി. ടി. സലിം, സി .പി. സാലിഹ്, വി. എ. ഹസ്സന്‍, ഡോ. കെ. പി .ഹുസൈന്‍, പി. കെ. സജീവ്, ജോണ്‍ മത്തായി, ബേബി തങ്കച്ചന്‍ ഉള്‍പ്പടെ നിരവധി പേര്‍ സംബന്ധിച്ചു. മാധ്യമ രംഗത്ത് 38 വര്‍ഷം പൂര്‍ത്തീയാക്കിയ സി.പി. രാജശേഖരനെ  ഇന്‍കാസ് ആദരിച്ചു. ഇന്‍കാസ് യുഎഇ പ്രസിഡന്‍റ് മഹാദേവന്‍ വാഴശേരില്‍, ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ജാബിര്‍ എന്നിവര്‍ സംബന്ധിച്ചു.

English Summary:

Status and power will come and go, public service is important: Ramesh Chennithala