സൗജന്യ കൗൺസലിങ് നൽകാൻ അബുദാബി; എല്ലാ രാജ്യക്കാർക്കും സേവനം ലഭിക്കും
അബുദാബി ∙ പ്രതിസന്ധികൾ നേരിടാൻ താമസക്കാർക്കും സഞ്ചാരികൾക്കും സൗജന്യ കൗൺസലിങ് വാഗ്ദാനം ചെയ്ത് അബുദാബി ഫാമിലി കൗൺസലിങ് (എഫ്.സി.എ). ഇതാദ്യമായാണ് എമിറേറ്റിൽ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. അബുദാബിയിലുള്ള എല്ലാ രാജ്യക്കാർക്കും സേവനം ലഭിക്കുമെന്ന് എഫ്.സി.എ. ഡയറക്ടർ ജനറൽ ബുഷ്റ അൽ മുല്ല പറഞ്ഞു.

അബുദാബി ∙ പ്രതിസന്ധികൾ നേരിടാൻ താമസക്കാർക്കും സഞ്ചാരികൾക്കും സൗജന്യ കൗൺസലിങ് വാഗ്ദാനം ചെയ്ത് അബുദാബി ഫാമിലി കൗൺസലിങ് (എഫ്.സി.എ). ഇതാദ്യമായാണ് എമിറേറ്റിൽ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്.
അബുദാബിയിലുള്ള എല്ലാ രാജ്യക്കാർക്കും സേവനം ലഭിക്കുമെന്ന് എഫ്.സി.എ. ഡയറക്ടർ ജനറൽ ബുഷ്റ അൽ മുല്ല പറഞ്ഞു. കുട്ടികളെ ഉൾപ്പെടെ വ്യക്തിഗതവും കുടുംബപരവുമായ എല്ലാ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനും ഈ കേന്ദ്രത്തെ സമീപിക്കാം. സാമൂഹിക വികസന വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിൽ കുടുംബാംഗങ്ങളുെടെ പ്രശ്നങ്ങൾ വ്യത്യസ്ത വകുപ്പുകളാണ് നോക്കിയിരുന്നത്.
ഇതു മാറ്റി കേന്ദ്രീകൃതമായതോടെ കേന്ദ്രത്തിൽ എല്ലാവർക്കും സേവനം നൽകാനാകും. മനോവൈകല്യം ഉൾപ്പെടെയുള്ളവരെ പാർപ്പിക്കുന്നതിന് പ്രത്യേക അഭയകേന്ദ്രവും ഒരുക്കും. എമിറേറ്റിൽ താമസിക്കുന്ന എല്ലാ രാജ്യക്കാരും സേവനം ഉപയോഗപ്പെടുത്താൻ മുന്നോട്ടുവരണമെന്നും അഭ്യർഥിച്ചു. കുടുംബാന്തരീക്ഷവും സഹവർത്തിത്വവും ഊട്ടിയുറപ്പിച്ച് ജീവിതനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സാമൂഹിക വികസന വിഭാഗം ചെയർമാൻ മുഗീർ അൽ ഖൈലി പറഞ്ഞു. വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള കൗൺസലിങ് നൽകുമെന്നും അറിയിച്ചു.
കുട്ടികൾ ചൂഷണത്തിന് ഇരയായാൽ വിളിക്കാം ഹെൽപ് ലൈൻ 800 444
സാമൂഹിക, മനഃശാസ്ത്ര കൗൺസലിങ്, പരിചാരകർക്കുള്ള പിന്തുണ, അടിയന്തര സഹായം, താൽക്കാലിക അഭയകേന്ദ്രം തുടങ്ങിയ സേവനങ്ങളും അതോറിറ്റിയിൽ നിന്നു ലഭിക്കും. കുട്ടികൾ ചൂഷണം ചെയ്യപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ 800 444 ഹെൽപ് ലൈൻ നമ്പറിലാണ് അറിയിക്കണം. വീടുകളിലും സ്കൂളുകളിലും കുട്ടികളെ ഉപദ്രവിക്കുക, മാനസിക പീഡനം, മാനസികാരോഗ്യ പ്രശ്നം, കുടുംബപ്രശ്നം തുടങ്ങിയവയ്ക്കെല്ലാം ഹെൽപ് ലൈനിൽ വിളിച്ച് സഹായം തേടാം.