ബജാജ് അലയന്‍സ് ലൈഫ് പ്രവാസികള്‍ക്കായി മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ ശൃംഖല വിപുലീകരിക്കുന്നു

ദുബായ്∙ ബജാജ് അലയന്‍സ് ലൈഫ് പ്രവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഉപയോക്തൃ സൗകര്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ നെറ്റ്‌വര്‍ക് വിപുലീകരിക്കുന്നതുള്‍പ്പെടെയുള്ള പുതിയ സംരംഭങ്ങള്‍ നടപ്പാക്കുന്നു. അടുത്തിടെ ദുബായില്‍ പ്രതിനിധി ഓഫിസ് തുറന്ന ഇന്ത്യന്‍ സ്വകാര്യ ലൈഫ്

ദുബായ്∙ ബജാജ് അലയന്‍സ് ലൈഫ് പ്രവാസികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഉപയോക്തൃ സൗകര്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ നെറ്റ്‌വര്‍ക് വിപുലീകരിക്കുന്നതുള്‍പ്പെടെയുള്ള പുതിയ സംരംഭങ്ങള്‍ നടപ്പാക്കുന്നു. അടുത്തിടെ ദുബായില്‍ പ്രതിനിധി ഓഫിസ് തുറന്ന ഇന്ത്യന്‍ സ്വകാര്യ ലൈഫ് ഇന്‍ഷുറര്‍മാരില്‍ പ്രമുഖമായ കമ്പനി യുഎഇയിലും ജിസിസിയിലെ മറ്റ് രാജ്യങ്ങളിലും തങ്ങളുടെ എന്‍ആര്‍ഐ വിപണി വിഹിതം ഗണ്യമായി വളര്‍ന്നുവെന്നും ഓരോ തവണയും ഉപയോക്താക്കള്‍ക്ക് സന്തോഷം പകരാനുള്ള തങ്ങളുടെ ശ്രമങ്ങളും ഓഫറുകളും വര്‍ധിപ്പിക്കാന്‍ ഇത് പ്രോത്സാഹനമാകുന്നുവെന്നും ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ രാജേഷ് കൃഷ്ണന്‍ പറഞ്ഞു.
ദുബായ് പ്രതിനിധി ഓഫിസ് 4 മാസം പൂര്‍ത്തിയാക്കി. പോളിസിയുമായി ബന്ധപ്പെട്ട ഏത് സഹായത്തിനും സൗകര്യപ്രദമായ സേവനങ്ങള്‍ക്ക് ടച്ച് പോയിന്റാണീ കേന്ദ്രം. യുഎഇ ആസ്ഥാനമായ എന്‍ആര്‍ഐ ഉപയോക്താക്കളുടെ പ്രതികരണം വളരെ ആശാവഹമാണെന്നും വ്യക്തമാക്കി. പ്രവാസികള്‍ക്കായുള്ള പുതിയ സംരംഭങ്ങളില്‍ നിരവധി ഡിജിറ്റല്‍ സേവന പ്‌ളാറ്റ്‌ഫോമുകള്‍, ലളിതവത്കരിച്ച ക്ലയിം അറിയിപ്പുകളും സെറ്റില്‍മെന്റ് പ്രക്രിയയും കൂടാതെ, മറ്റു പലതും ഉള്‍പ്പെടുന്നു. എന്‍ആര്‍ഐകള്‍ക്കുള്ള പ്രൊട്ടക്ഷന്‍, നിക്ഷേപങ്ങള്‍, സമ്പാദ്യം, റിട്ടയര്‍മെന്റ് പ്ലാനുകള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഇന്‍ഷുറര്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യക്ക് പുറത്തുള്ള വിപുലമായ മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ ശൃംഖല വിദേശത്തുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ പ്രീപോളിസി ഹെല്‍ത്ത് ചെക്കപ് നടത്തുന്നത് സുഗമമാക്കുന്നു. ബജാജ് അലയന്‍സ് ലൈഫ് ലോകമെമ്പാടുമുള്ള മെഡിക്കല്‍ ടെസ്റ്റ് സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടിപ്പോള്‍. ഇവയില്‍ പലതും ഒരു മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിക്കാനുള്ള അസൗകര്യം ഒഴിവാക്കി ഉപയോക്താവിന്റെ വീട്ടില്‍ തന്നെ വൈദ്യ പരിശോധന നടത്താനുള്ള സൗകര്യമുള്ളതുമാണ്.
പ്രവാസികള്‍ക്ക് മാത്രമായുള്ള ഡെസ്‌ക്, നടപടിക്രമങ്ങള്‍ക്ക് ഡിജിറ്റൈസ്ഡ് രീതികള്‍, സ്‌പെഷ്യല്‍ അണ്ടര്‍ റൈറ്റിങ് ടീം, വര്‍ധിപ്പിച്ച നോണ്‍ ഡെിക്കല്‍ ലിമിറ്റ് എന്നിവ ഈ ഓഫിസിന്റെ സവിശേഷതകളാണ്. സ്വയം സഹായകവും മറ്റുള്ളവരെ സഹായിക്കുന്നതുമായ സര്‍വീസ് ഓപ്ഷനുകള്‍, വിഡിയോ കോള്‍ സൗകര്യം, പ്രത്യേകമായ വാട്‌സാപ്പ്-ചാറ്റ്‌ബോട്ട് ഇന്ററാക്ഷനുകള്‍, 24 മണിക്കൂറും കോള്‍ സെന്റര്‍, ലൈവ് ചാറ്റ് സര്‍വീസ് എന്നിവ ഈ സേവന കേന്ദ്രം മുഖേന ലഭ്യമാണ്. ഇന്ത്യക്ക് പുറത്തുള്ള വിപുലമായ മെഡിക്കല്‍ ടെസ്റ്റ് സെന്റര്‍ ശൃംഖല വിദേശത്തുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ പ്രീപോളിസി ഹെല്‍ത്ത് ചെക്ക്അപ്പ് ചെയ്യുന്നത് എളുപ്പമാക്കുന്നു. ലോകത്തെങ്ങും മികച്ച മെഡിക്കല്‍ ടെസ്റ്റ് സൗകര്യങ്ങളാണ് ബജാജ് അലയന്‍സ് ലൈഫ് മുന്നോട്ട് വയ്ക്കുന്നത്. ഇവയില്‍ പലതും ഉപയോക്താവിന്റെ വീട്ടില്‍ തന്നെ വൈദ്യ പരിശോധന നടത്താന്‍ സൗകര്യമുള്ളതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബജാജ് അലയന്‍സ് ലൈഫിന്റെ വെബ്‌സൈറ്റിലെ എന്‍ആര്‍ഐ വിഭാഗത്തില്‍ നിന്നും ലഭ്യമാണ്.