'കേരളത്തിലെ മുപ്പത് സ്വാതന്ത്ര്യ സമര സേനാനികൾ' ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും
മസ്‌കത്ത് ∙ ഒമാനിലെ സാമൂഹിക പ്രവർത്തകനും ലോകകേരള സഭാംഗവുമായ സിദ്ദീഖ് ഹസ്സൻ രചിച്ച പുസ്തകം 'കേരളത്തിലെ മുപ്പത് സ്വാതന്ത്ര്യ സമര സേനാനികൾ' ഷാർജ പുസ്തകോത്സവത്തിൽ ഈ മാസം 12ന് പ്രകാശനം ചെയ്യും. നേരെത്തെ കേരളത്തിലെ നൂറ് നവോത്ഥന നായകരെ കുറിചുള്ള പുസ്തകം രചിച്ചതിൽ നിന്നുള്ള പ്രചോദനമാണ് രണ്ടാമത്തെ പുസ്തകം

മസ്‌കത്ത് ∙ ഒമാനിലെ സാമൂഹിക പ്രവർത്തകനും ലോകകേരള സഭാംഗവുമായ സിദ്ദീഖ് ഹസ്സൻ രചിച്ച പുസ്തകം 'കേരളത്തിലെ മുപ്പത് സ്വാതന്ത്ര്യ സമര സേനാനികൾ' ഷാർജ പുസ്തകോത്സവത്തിൽ ഈ മാസം 12ന് പ്രകാശനം ചെയ്യും. നേരെത്തെ കേരളത്തിലെ നൂറ് നവോത്ഥന നായകരെ കുറിചുള്ള പുസ്തകം രചിച്ചതിൽ നിന്നുള്ള പ്രചോദനമാണ് രണ്ടാമത്തെ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചതെന്ന് സിദ്ദീഖ് ഹസ്സൻ പറഞ്ഞു.
ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പുസ്തകത്തിൽ കെ. കേളപ്പൻ മുതൽ മുഹമ്മദ് അബ്ദുൽ റഹിമാൻ സാഹിബ്, എകെജി, വി എസ്, ഇഎംഎസ് തുടങ്ങി മുപ്പത് പേരെയാണ് പഠന വിധേയമാക്കുന്നത്. മുൻമന്ത്രിയും നിയമസഭാ സ്പീക്കറുമായ പി. പി. തങ്കച്ചൻ ആണ് അവതാരിക എഴുതിയത്. എറണാകുളം ജില്ലയിലെ പള്ളിക്കര സ്വദേശിയായ സിദ്ദീഖ് ഹസ്സൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലമായി ഒമാനിലെ സാമൂഹിക രംഗത്തു സജീവമാണ്. ഒമാനിലെ സഹൃദയർക്കായി മസ്‌കത്തിൽ വച്ച് പുസ്തകം പ്രകാശനം ചെയ്യുമെന്ന് സിദ്ദീഖ് ഹസ്സൻ പറഞ്ഞു.