അറബ്-ഇസ്‌ലാമിക് ഉച്ചകോടി കൂടിക്കാഴ്ചകളേറെയും സമാധാനത്തിനായി
ദോഹ ∙ സൗദി തലസ്ഥാനമായ റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു. ഇറാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. പലസ്തീൻ വിഷയം സംബന്ധിച്ചാണ് റിയാദിലെ കിങ് അബ്ദുല്ലസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ ഉച്ചകോടി

ദോഹ ∙ സൗദി തലസ്ഥാനമായ റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു. ഇറാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഭരണാധികാരികളുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി. പലസ്തീൻ വിഷയം സംബന്ധിച്ചാണ് റിയാദിലെ കിങ് അബ്ദുല്ലസീസ് ഇന്റർനാഷനൽ കോൺഫറൻസ് സെന്ററിൽ ഉച്ചകോടി നടന്നത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയും ഉച്ചകോടിയിൽ പങ്കെടുത്തു.
ഉച്ചകോടിയോട് അനുബന്ധിച്ച് ഇറാൻ പ്രസിഡന്റ് ഡോ.ഇബ്രാഹിം റെയ്‌സി, മൗറിത്താനിയൻ പ്രസിഡന്റ് മുഹമ്മദ് ഔൽദ് ചെയ്ഖ് അൽ ഘസൗനി എന്നിവരുമായും അമീർ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. പലസ്തീൻ വിഷയമാണ് കൂടിക്കാഴ്ചകളിൽ പ്രധാന ചർച്ചയായത്. ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം, മേഖലയിലെയും രാജ്യാന്തര തലത്തിലെയും പുരോഗതികളും ചർച്ച ചെയ്തു.
കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദേൽ ഫത്ത എൽ സിസി, സൗദി കിരീടാവകാശി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ എന്നിവരുമായും അമീർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിൽ അടിയന്തര വെടിനിർത്തലിനുള്ള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു അമീറിന്റെ ഈജിപ്ത്, യുഎഇ, സൗദി സന്ദർശനങ്ങൾ. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളും പലസ്തീൻ ജനതയുടെ സംരക്ഷണവും അടിയന്തരമായി മാനുഷിക സഹായം നൽകുന്നതും മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതു സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ചയിലെ ചർച്ചകൾ.